1 GBP = 129.39
breaking news

ഹെറിഫോർഡ് മലയാളീ അസോസിയേഷൻ (ഹേമ ) ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 30തിനു നടത്തപ്പെട്ടു

ഹെറിഫോർഡ് മലയാളീ അസോസിയേഷൻ (ഹേമ ) ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 30തിനു നടത്തപ്പെട്ടു

അരുൺ ജോർജ്ജ്

ഹെറിഫോർഡ് മലയാളീ അസോസിയേഷൻ (ഹേമ ) ഓണാഘോഷ പരിപാടികൾക്ക് ആഘോഷപൂർണ്ണമായ പര്യവസാനം. അറുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷ പരുപാടികൾ രാവിലെ 10:30 തോട് കൂടി ആരംഭിച്ചു. ഹെറിഫോഡിൽ വീണ്ടും എത്തിയ മഹാബലി തമ്പുരാൻ ഓണ വിളംബര പത്രിക ഹേമ പ്രസിഡന്റ് ജോജി വർഗ്ഗീസ് ഈപ്പന് കൈമാറി. ഓണാഘോഷം ചെണ്ട കൊട്ടി പ്രസിഡന്റ് വിളംബരം ചെയ്തു.

തുടർന്നു ഹെരിഫോർഡിലെ സുന്ദരികളായ യുവതികൾ അണിയിച്ചൊരുക്കിയ തിരുവാതിര, ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുട അകമ്പടിയോടെ ഉള്ള ഘോഷയാത്ര, അതിനു ശേഷം ഗ്ലോസ്റ്റർ പഞ്ചാരിമേളത്തിന്റ തകർപ്പൻ ചെണ്ട മേളത്തോടെ ഓണ ആഘോഷത്തിന് തുടക്കം കുറിച്ചു. കുട്ടികളുടേയും , മുതിർന്നവരുടേയും അതിഗംഭീരമായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. 12:30 യോടു കൂടി വിഭവസമൃദ്ധമായ സ്വാദേറിയ ഓണസദ്യയും തുടർന്ന് നടന്ന കലാപരിപാടികളും ഓണാഘോഷത്തിന് തനിമ കൂട്ടി. ഓണാഘോഷത്തിന് ഇടയിലും മദ്യത്തിനും മയക്കുമരുന്നിനും മയക്കുമരുന്നിനുമെതിരെ യുവ കലാകാരന്മാരുടെ ബോധവൽക്കരണ നാടകം എടുത്തു പറയേണ്ട ഒരു കലാപ്രകടനം ആയിരുന്നു.

3:30 ഓടു കൂടി ആരംഭിച്ച പൊതുസമ്മേളനം അംഗമായ സിത്താര അനോൺസ് സ്വാഗത പ്രസംഗം നടത്തുകയും, പ്രസിഡൻറ് ജോജി വർഗീസ് ഈപ്പൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. റോയൽ കോളേജ് ഓഫ് നേഴ്സിങ് കമ്മറ്റി പ്രസിഡൻറ് ബിജോയി സെബാസ്റ്റ്യൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗത്തിൽ നഴ്സുമാരുടെ ഉന്നമനത്തിന് വേണ്ട പ്രവർത്തനങ്ങൾ യു കെയിലെ നഴ്സിങ് സമൂഹത്തിനുവേണ്ടി ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

കമ്മിറ്റി അംഗമായ ഡോക്ടർ നിഷാന്ത് ബഷീർ നന്ദി പ്രസംഗം നടത്തി. തുടർന്നു മലയാളം സിനിമാ താരങ്ങളായ ടിനി ടോം പാഷാണം ഷാജി യുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്റ്റേജ് ഷോ ആഘോഷത്തിന് പ്രസരിപ്പും ഉന്മേഷവും നൽകി. ഏകദേശം ഏഴരയോടെ അത്താഴ വിരുന്നോട് കൂടി ആഘോഷ പരിപാടികൾ അവസാനിച്ചു.

ഓണാഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more