1 GBP = 107.02
breaking news

‘വീട്ടിൽ എത്തിയത് ആതിര വിളിച്ചതനുസരിച്ച്; കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം’; പ്രതി ജോൺസന്റെ മൊഴി

‘വീട്ടിൽ എത്തിയത് ആതിര വിളിച്ചതനുസരിച്ച്; കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം’; പ്രതി ജോൺസന്റെ മൊഴി


തിരുവനന്തപുരം കഠിനംകുളം കൊലപാതകത്തിൽ പ്രതി ജോൺസൺ ഔസേപ്പിന്റെ നടുക്കുന്ന മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോൺസൺ പൊലീസിനോട് പറഞ്ഞു. ഷർട്ടിൽ ചോര പുരണ്ടതിനാൽ ആതിരയുടെ ഭർത്താവിന്റെ ഷർട്ട്‌ ധരിച്ച ശേഷമാണ് മടങ്ങിയതെന്നും മൊഴിയുണ്ട്.

ചൊവ്വാഴ്ച രാവിലെ എത്തിയത് ആതിര വിളിച്ചതനുസരിച്ചാണെന്ന് ജോൺസൺ പറയുന്നു. രാവിലെ ആറരയ്ക്കാണ് പ്രതി പെരുമാതുറയിലെ ലോഡ്ജിൽ നിന്നും ഇറങ്ങിയത്. കാൽനടയായി ആതിരയുടെ വീടിനു സമീപം എത്തി. തുടർന്ന് മകനെ സ്കൂളിൽ വിടുന്നത് വരെ കാത്തിരുന്നു. എട്ടരയ്ക്ക് മകനെ സ്കൂളിൽ വിട്ടതിനു ശേഷം വീടിനുള്ളിൽ കയറി. ആതിര അടുക്കളയിൽ കയറിയ സമയം കത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു.

ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനുശേഷം കൃത്യം നടത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ആതിരയുടെ സ്കൂട്ടറുമായി 9.30ന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പെരുമാതുറയിലെ ലോഡ്ജിൽ എറണാകുളത്തെ വിലാസമുള്ള ഐഡി കാർഡ് ഉപേക്ഷിച്ചു. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോട്ടയത്ത് എത്തിയത് വസ്ത്രങ്ങൾ എടുക്കാനായിരുന്നു. ഇതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചിങ്ങവനം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടിൽ ആതിരയെ(30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. ഒരു വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. ഇൻസ്റ്റഗ്രാമിലൂടെ റീലുകൾ അയച്ചാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. നേരത്തെ യുവതി ജോൺസനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ പണം തട്ടിയിരുന്നത്. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ യുവതിയോട് പറഞ്ഞു.ഇത് യുവതി വിസമ്മതിച്ചു. ഇത് പകക്ക് കാരണമായെന്നാണ് പൊലീസ് നിഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more