1 GBP = 107.35

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു റംസാന്‍ പ്രൗഢഗംഭീരമായി; ആഘോഷങ്ങള്‍ക്ക് പകിട്ടായി മെഗാ ഡാന്‍സും ഡോ വാണി ജയറാം നയിച്ച ഓര്‍ക്കസ്ട്രയും

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു റംസാന്‍ പ്രൗഢഗംഭീരമായി; ആഘോഷങ്ങള്‍ക്ക് പകിട്ടായി മെഗാ ഡാന്‍സും ഡോ വാണി ജയറാം നയിച്ച ഓര്‍ക്കസ്ട്രയും

ഗ്ലോസ്റ്റെര്‍ഷെയര്‍: ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു റംസാന്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു. വിപുലമായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു റംസാന്‍ ആഘോഷങ്ങള്‍ ചര്‍ച്ഡൗണ്‍ കമ്മ്യൂണിറ്റി ഹാളില്‍ ഇന്ന് ഏപ്രില്‍ 20 ശനിയാഴ്ച നടന്നു .

75 ജിഎം എ അംഗങ്ങള്‍ പങ്കെടുത്ത മെഗാ ഡാന്‍സായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് പകിട്ടേകിയത്. എന്നെത്തെയും പോലെ ഈ പ്രാവശ്യവും അംഗങ്ങളുടെ സഹകരണം കൊണ്ടും പരിപാടികളുടെ മേന്മ കൊണ്ടും ആഘോഷ രാവു വര്‍ണശബളം ആയിരുന്നു. ഈ മെഗാ ഷോക്ക് മാറ്റുകൂട്ടുന്നതിനു സംഗീത വിരുന്നുമായി ഡോ വാണി ജയറാം നയിച്ച ഓര്‍ക്കസ്ട്ര
ഇരട്ടി മധുരമായി.

ഈ വര്‍ഷം ജിഎംഎ യെ നയിച്ച പ്രസിഡണ്ട് അനില്‍ തോമസ്, സെക്രട്ടറി ബിസ് പോള്‍ മണവാളന്‍ , ട്രഷറര്‍ അരുണ്‍കുമാര്‍ പിളള എന്നിവര്‍ക്ക് അഭിമാനിക്കാവുന്ന ഒരു പരിപാടിയായി ഇതു മാറി. ഇവരോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റു ഭാരവാഹികളായ മാത്യു ഇടിക്കുള, ഷാരോണ്‍ തോമസ്, അജീഷ് വാസുദേവന്‍, റ്റിജു തോമസ്, രണ്‍ജിത് പിളള, ജിനേഷ് കാച്ചപ്പിള്ളി എന്നിവരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇവരോടൊപ്പം യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ സൗത്ത് വെസ്‌ററ് റീജണല്‍ സെക്രട്ടറി സുനില്‍ ജോര്‍ജ്, യുക്മ റെപ് ദേവലാല്‍ സഹദേവന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു ഈ പരിപാടികള്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തു.

പരിപാടികളുടെ കൃത്യമായ നടത്തിപ്പിന് സഹായിച്ചു മാറ്റു കൂട്ടുന്നതിന് അവതാരകരായി വന്നത് നിരവധി വേദികളെ ഇളക്കിമറിയിച്ച റോബി മേക്കര, ദീപ നായര്‍, രാജി അനീഷ്, ജോമി അരുണ്‍ എന്നിവരായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുന്ന നിരവധി കലാപരിപാടികളാണ് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more