1 GBP = 107.36
breaking news

തുടർച്ചയായി രണ്ടാം വ‍ർഷവും ഇന്ത്യൻ വിദ്യാർഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക

തുടർച്ചയായി രണ്ടാം വ‍ർഷവും ഇന്ത്യൻ വിദ്യാർഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക

തുടർച്ചയായി രണ്ടാം വ‍ർഷവും ഇന്ത്യൻ വിദ്യാർഥികൾക്ക് ദശലക്ഷത്തിലധികം വിസകൾ അനുവദിച്ച് അമേരിക്ക. സന്ദർശക വിസകളുടെ എണ്ണത്തിലും പുതിയ റെക്കോർഡാണ് ഈ വർഷം. ഇന്ത്യയിലെ അമേരിക്കൻ നയതന്ത്ര കാര്യാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2024ൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികൾ എത്തിയത് ഇന്ത്യയിൽ നിന്നാണ്.

ഏകദേശം 3,31,000ൽ അധികം വിദ്യാർഥികൾ ഈ വർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി കോഴ്സുകളിൽ ജോയിൻ ചെയ്തു. അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാർഥികളിൽ ഏറ്റവുമധികം പേരും ഇന്ത്യക്കാർ തന്നെയാണ്. കഴിഞ്ഞ വർഷവും ഈ പട്ടികയിൽ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും ഈ വർഷം ഏകദേശം 19 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാർഥികളും ഈ വ‍ർഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി.

വിദ്യാർഥികൾക്ക് പുറമെ വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായും യു.എസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more