1 GBP = 104.15
breaking news

എന്‍ഡിടിവിയുടെ 30 ശതമാനത്തോളം ഓഹരികള്‍ വാങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്

എന്‍ഡിടിവിയുടെ 30 ശതമാനത്തോളം ഓഹരികള്‍ വാങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്

പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവിയുടെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. എന്‍ഡി ടിവിയുടെ 29.18 ശതമാനം ഓഹരിയാണ് അദാനി വാങ്ങുന്നത്.

1.67 കോടി രൂപയുടേതാണ് ഇക്വറ്റി ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, എഎംജി മിഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ്, വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ കൂടിച്ചേര്‍ന്ന പാക്‌സ് ഗ്രൂപ്പാണ് എന്‍ഡി ടിവിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നത്. 4 രൂപ മുഖവിലയുള്ളതാണ് ഇക്വിറ്റി ഓഹരികള്‍.

‘2022 ഓഗസ്റ്റിലെ പര്‍ച്ചേസ് കരാറിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള എഎംഎന്‍എല്‍, വിപിസിഎല്‍ ന്റെ 100% ഇക്വിറ്റി ഓഹരികള്‍ സ്വന്തമാക്കുന്നു’. അദാനി ഗ്രൂപ്പ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more