1 GBP = 128.16

ഇംഗ്ലണ്ടിൽ സ്റ്റുഡന്റ് ലോണുകളുടെ പലിശനിരക്ക് അഞ്ചു ശതമാനത്തോളം കുറയ്ക്കുമെന്ന് സർക്കാർ

ഇംഗ്ലണ്ടിൽ സ്റ്റുഡന്റ് ലോണുകളുടെ പലിശനിരക്ക് അഞ്ചു ശതമാനത്തോളം കുറയ്ക്കുമെന്ന് സർക്കാർ

ലണ്ടൻ: ഒടുവിൽ വിദ്യാർത്ഥികൾക്ക് താത്കാലിക ആശ്വാസം. ഇംഗ്ലണ്ടിലെ വിദ്യാർത്ഥി വായ്പകളുടെ പരമാവധി പലിശ നിരക്ക് ഏകദേശം 5% കുറയ്ക്കുമെന്ന് സർക്കാർ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (ഐഎഫ്എസ്) പ്രകാരം ശരത്കാലത്തിൽ നിരക്ക് പരമാവധി 12% ആയി ഉയരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഇതിനാണ് താത്കാലിക ആശ്വാസമാകുന്നത്.

ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ബിരുദധാരികൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി പരിധി 7.3% ആയി കുറയ്ക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മിഷേൽ ഡൊണലൻ പറഞ്ഞു. അതേസമയം പലിശ പരിധി ഇപ്പോഴും ഉയർന്നതാണെന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് (NUS) പറഞ്ഞു. ഐഎഫ്‌എസ് ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തെങ്കിലും മിക്ക ബിരുദധാരികളുടെ തിരിച്ചടവിലും ഇത് ഒരു ഫലവും ഉണ്ടാക്കില്ലെന്ന് പറഞ്ഞു.

നിലവിൽ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റിയിൽ ഉള്ളവർക്കുള്ള വായ്പയുടെ പലിശ നിരക്ക് പണപ്പെരുപ്പത്തിന്റെ റീട്ടെയിൽ പ്രൈസ് ഇൻഡക്സിൽ (ആർപിഐ) 3% ചേർത്താണ് കണക്കാക്കുന്നത്. ഏപ്രിലിൽ സ്ഥിരീകരിച്ച ആർ പി ഐ കണക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പലിശ നിരക്ക് നിശ്ചയിച്ചിരുന്നു. കൂടാതെ വിദ്യാർത്ഥി വായ്പകളുടെ പരമാവധി നിരക്ക് ഈ വർഷം 4.5% ൽ നിന്ന് 2022 സെപ്തംബർ മുതൽ 12% ആയി ഉയരുമെന്ന് ഐ എഫ് എസ് പറഞ്ഞു.

വിദ്യാർത്ഥികളുടെ പലിശ നിരക്ക് സ്ഥിരീകരിക്കുന്നത് സാധാരണയായി ഓഗസ്റ്റിലാണ്. എന്നാൽ ഇപ്പോൾ ബിരുദധാരികൾക്ക് കൂടുതൽ വ്യക്തത നൽകുന്നതിനാണ് സർക്കാർ ഈ പ്രഖ്യാപനം കൊണ്ടുവന്നതെന്ന് ഡൊണലൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more