1 GBP = 103.12

പ്‌ലസ് വണ്‍ വിദ്യാര്തഥിനിയെ പീഡിപ്പിച്ച സംഭവം; വൈദികനെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി

പ്‌ലസ് വണ്‍ വിദ്യാര്തഥിനിയെ പീഡിപ്പിച്ച സംഭവം; വൈദികനെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന്‍ റോബിന്‍ വടക്കാഞ്ചേരിയെ വികാരി സ്ഥാനത്തു നിന്നും നീക്കി. ഇയാളെ പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാപരമായ കര്‍മ്മകള്‍ ചെയ്യാനുള്ള മുഴുവന്‍ അവകാശങ്ങളും ഇദ്ദേഹത്തില്‍ നിന്ന് വിലക്കിയതായി രൂപതാധികാരികള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് സഭാ തലത്തില്‍ അന്വേഷിക്കുമെന്നും രൂപത വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെയാണ് ഒളിവിലായിരുന്ന റോബിനെ പോലീസ് അറസ്‌റ് ചെയ്തത്. ചൈല്‍ഡ് ലൈനിന് ലഭിച്ച അജ്ഞാത ഫോണ്‍ കോളിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പീഠന വിവരം പുറത്തറിയുന്നത്. പീഠനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്കിയിരുന്നു. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ അന്വേഷണത്തിലാണ് വൈദികന്റെ പേര് പുറത്ത് വന്നത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.

പ്‌ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി അറസ്റ്റില്‍; കണ്ണൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന്‍ വടക്കുംഞ്ചേരിയാണ് കസ്റ്റഡിയില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more