1 GBP = 104.24

ലണ്ടനിലെ ഭീകരാക്രമണം ഒരു സ്ത്രീ കൊല്ലപ്പെട്ടു.

ലണ്ടനിലെ ഭീകരാക്രമണം ഒരു സ്ത്രീ കൊല്ലപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് ലണ്ടനിലെ പാര്‍ലമെന്റിനു സമീപം നടന്ന ഭീകരാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വെസ്റ്റ് മിനിസ്റ്റര്‍ ബ്രിഡ്ജില്‍ കൂടി നടന്ന പോയ ജനക്കൂട്ടത്തിനു നേരെ കാര്‍ ഓടിച്ചു കയറ്റിയാണ് ഭീകരക്രമണത്തിനു തുടക്കമിട്ടത്. തുടര്‍ന്നു അക്രമി കൈയില്‍ കത്തിയുമായി വെസ്റ്റ്മിനിസ്റ്റര്‍ പാര്‍ലമെന്റിലെ കെട്ടിടത്തിലേക്ക് ഓടി കയറിയത്.

വെസ്റ്റ് മിന്‍സ്റ്ററും പരിസര പ്രദേശങ്ങളും പോലീസ് അടിയന്തിരമായി ഒഴിപ്പിച്ചു സീല്‍ ചെയ്തു. അനേകം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നു വെസ്റ്റ് മിനിസ്റ്റര്‍ പോലീസ് അറിയിച്ചു. പാര്‍ലമെ ന്റിനുള്ളിലേക്കു ഓടി കയറിയ അക്രമി ഒരു പോലീസുകാരനെയും കുത്തി പരിക്കേല്‍പിച്ചിട്ടുണ്ട്

.

ഏഷ്യന്‍ വംശജനായ അക്രമിയെ പോലീസ് കീഴടക്കിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്. ഹൗസ് ഓഫ് കോമണ്‍സ് സമ്മേളനത്തിലുമായിരുന്നു. പാര്‍ലമെന്റിനുള്ളിലുള്ളവരോട് അവിടെത്തന്നെ തുടരാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റ് മന്ദിരവും പരിസരപ്രദേശങ്ങളുമെല്ലാം സായുധരായ പൊലീസ് ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷിതത്വത്തിലാണ്.

സമ്മേളനത്തിലായിരുന്ന ഹൗസ് ഓഫ് കോമണ്‍സിന്റെ നടപടികള്‍ നിര്‍ത്തിവച്ച ഡെപ്യൂട്ടി സ്പീക്കര്‍ അംഗങ്ങളോട് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിച്ചു. പാര്‍ലമെന്റിനു മുന്നിലൂടെയുള്ള റോഡുകളിലെ ഗതാഗതം നിരോധിച്ചു.രാജ്യത്തെ നടുക്കിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമായി വരുന്നതേയുള്ളു. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വ്യക്തമല്ല.

ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് വെടിവയ്പ്; ഭീകരാക്രമണ ഭീതിയില്‍ ലണ്ടന്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more