ദുബായില്‍ വെച്ച് മരണത്തിന് കീഴടങ്ങിയ ബോളിവുഡിലെ ഇതിഹാസ നായിക ശ്രീദേവിക്ക് ഇന്ത്യയില്‍ നിന്നും പോകുമ്പോള്‍ തന്നെ ശാരീരിക സുഖമില്ലായിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മരണകാരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ ശ്രീദേവിയുടെ ബാല്യകാലം മുതലുള്ള സുഹൃത്ത് പിങ്കി റെഡ്ഡിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ശാരീരിക സുഖമില്ലാതെയാണ് ശ്രീദേവി ബോണികപൂറിന്റെ ബന്ധു മോഹിത് മാര്‍വയുടെയും അന്തരാ മോത്തിവാലയുടെയും വിവാഹ ചടങ്ങുകള്‍ക്കായി പോയത്. ദുബായിലേക്ക് പോയ ദിവസം രണ്ടുപേരും തമ്മില്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. പനി കാരണമുള്ള അസ്വസ്ഥതകളില്‍ താരം വിഷമിക്കുന്നുണ്ടായിരുന്നു. ആന്റി ബയോട്ടിക്കുകളും കൊണ്ടു പോയിരുന്നു. കടുത്ത ക്ഷീണത്തിലായിരുന്നു താരം വിവാഹചടങ്ങുകളില്‍ പങ്കെടുത്തതെന്നും ഇവര്‍ വ്യക്തമാക്കി.
ഫെബ്രുവരി 24 ന് സഞ്ജയ് കപൂറായിരുന്നു താരത്തിന്റെ മരണം സംബന്ധിച്ച ആദ്യ സ്ഥിരീകരണം നടത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ താരം മുങ്ങിമരിക്കുകയായിരുന്നെന്ന് തിങ്കളാഴ്ച ദുബായ് പോലീസ് വ്യക്തമാക്കി. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ കുളിക്കാന്‍ കയറിയ താരം അബോധാവസ്ഥയില്‍ മുങ്ങി മരിക്കുകയായിരുന്നെന്നായിരുന്നു വിവരം. മരണം സംബന്ധിച്ച സാഹചര്യ തെളിവുകള്‍ വെച്ചുള്ള അന്വേഷണത്തിന് ശേഷം ദുബായ് പോലീസ് കഴിഞ്ഞ ദിവസം ശ്രീദേവിയുടെ ഭൗതീകശരീരം വിട്ടു നല്‍കുകയായിരുന്നു.
രജനീകാന്ത്, കമല്ഹാസന്, അര്ജുന് കപൂര്‍, രേഖ, കത്രീനാ കൈഫ്, അക്ഷയ്കുമാര്‍, ഷാരുഖ് ഖാന്, ട്വിങ്കിള്‍ ഖന്ന, റാണി മുഖര്‍ജി, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര, ഇഷാന് ഖെട്ടാര്, ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, മാധുരി ദീക്ഷിത്, ഫര്ഹാന് അക്തര്‍, ശില്‍പ്പാ ഷെട്ടി, നിഖില്‍ ദ്വിവേദി, അനുപം ഖേര്‍, അമര്‍ സിംഗ് എന്നിവര്‍ വിവരം അറിഞ്ഞയുടന്‍ ശ്രീദേവിയുടെ മക്കളായ ജാന്‍വിയും ഖുഷിയുമുള്ള അനില്കപൂറിന്റെ വസതിയില്‍ എത്തിയ പ്രമുഖരാണ്.
click on malayalam character to switch languages