1 GBP = 106.30
breaking news

അനുഗ്രഹീത ഗായകൻ വിൽ‌സൺ പിറവം നോട്ടിംഗ്ഹാമിൽ നിന്നുമുള്ള സിജുവുമായിട്ടു വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

അനുഗ്രഹീത ഗായകൻ വിൽ‌സൺ പിറവം നോട്ടിംഗ്ഹാമിൽ നിന്നുമുള്ള സിജുവുമായിട്ടു വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

വിൽസൺ പിറവം : ദേവാലയ സംഗീതത്തിലൂടെ ഗാനരംഗത്തേയ്ക്ക് കടന്ന് വന്ന അനുഗ്രഹീത ഗായകൻ. ആരാധനയ്ക്കേറ്റം യോഗ്യനായവനേ എന്ന ഗാനാലാപനത്തിലൂടെയും കൂടാതെ നിരവധി മനോഹരമായ ഗാനങ്ങൾ പാടി മലയാളികളുടെ ജനഹ്യദയങ്ങളിൽ ഇടം നേടിയ വിൽസൺ പിറവം പ്രത്യകിച്ച് ക്രിസ്തീയ ഭക്തി ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മോനിപ്പള്ളി കുറുംപ്പൻന്തറയിൽ കുടുംബാംഗവും കഴിഞ്ഞ പതിനാല് വർഷമായിട്ട് ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിൽ കുടുംബവുമായി താമസിയ്ക്കുന്ന പിറവത്ത് കാരുളിൽ അമ്മവീടുകൂടിയായ സിജുവിന്റെ ആഗ്രഹമായിരുന്നു അമ്മാവന്റെ തൊട്ടടുത്ത് താമസിയ്ക്കുന്ന വിൽസനുമായിട്ട് നേരിൽ കണ്ട് അദ്ധേഹത്തെ അഭിനന്ദിക്കാനും വിൽസണുമായി കുറച്ച് സമയം ചിലവഴിക്കുവാനും. ഇക്കഴിഞ്ഞ ആഗസ്റ്റിൽ നാട്ടിൽ പോയപ്പോൾ വിൽസണുമായിട്ട് നേരിട്ട് കാണുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 25 വർഷമായിട്ട് ഗാനരംഗത്ത് വളരെ മനോഹരമായിട്ട് പാട്ടുകൾ പാടുന്ന വിൽസനെ ഫാ: തോമസ് കരിമ്പുംകാലയിൽ സംഗീതലോകത്തേയ്ക്കും ഫാ : ആന്റണി വെള്ളിയാനിയ്ക്കൽ ( സി .എം .ഐ ) റിക്കോഡിങ്ങ് ഫീൽഡിിലേയ്ക്കും കെപടിച്ച് ഉയർത്ത്കയുണ്ടായി.

കാഞ്ഞിപ്പള്ളി അമല സ്റ്റുഡിയോയിൽ പിതാവേ എന്ന സിഡിയിൽ ആബാപതാവേ എന്ന് തുടങ്ങുന്ന ഗാനം ആദ്യമായിട്ട് പാടുന്നു. ആരാധനയ്ക്കേറ്റം യോഗ്യനായവനെ എന്ന വളരെ ഹിറ്റായി തീർന്ന ഗാനം പാടി വിൽ‌സൺ മലയാളികളുടെ മനസ്സിൽ വളരെ അധികം ശ്രദ്ധ നേടി. സിജു വിൽസണുമായിട്ടു നേരിട്ട് കണ്ടപ്പോൾ സിജുവിന്‌ ഓർക്കുവാൻ മറ്റൊരു പ്രത്യകത കൂടിയുണ്ട് . നോട്ടിങ്ങാമിലെ അൽഫോൻസാ കമ്മ്യൂണിറ്റിയിലെ ഗായക സഘത്തിൽ അംഗമായ സിജു ആദ്യമായി പളളിയിൽ പാട്ട് പാടാനായിട്ട് അവസരം ലഭിച്ചപ്പോൾ പാടിയ പാട്ട് വിൽ‌സൺ പാടിയ ആരാധനയ്ക്കേറ്റം യോഗ്യനായവനേ എന്ന ഗാനമായിരുന്നു. രണ്ടായിരത്തി നാലിൽ ഏറ്റവും നല്ല ക്രിസ്തീയ ഭക്തി ഗാനാലാപനത്തിനു അംഗീകാരം ലഭിച്ച വിൽ‌സൺ ആയിരത്തി എണ്ണൂറ് സിഡികളിലായിട്ടു ഏകദേശം മൂവായിരത്തി അഞ്ഞൂറോളം ക്രിസ്തീയ ഡിവോഷണൽ ഗാനമാലപിച്ചതു കൂടാതെ നിരവധി മാപ്പിള പാട്ടുകളും പാടിയിരിക്കുന്നു .വിൽ‌സൺ പിറവത്തു കുടിലിൽ കുടുംബാംഗമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more