1 GBP = 106.65
breaking news

എട്ടാമത് യുക്മ ദേശീയ കലാമേളക്ക് നന്മയുടെ തിരി തെളിഞ്ഞു …….

എട്ടാമത് യുക്മ ദേശീയ കലാമേളക്ക് നന്മയുടെ തിരി തെളിഞ്ഞു …….

അനീഷ് ജോൺ (യുക്മ പി ആർ ഒ)

സൗഹൃദങ്ങളുടെയും സാഹോദര്യത്തിന്റെയും തിരി തെളിയിച്ചു കൊണ്ട് എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങേറ്റമായി. അഞ്ചു വേദികളിലായി വിപുലമായ സൗകര്യങ്ങളോടു കൂടി ഹെയർഫീൽഡ് അക്കാദമി ആയിരക്കണക്കിന് മലയാളികൾ തിങ്ങിനിറഞ്ഞ വേദിയിൽ സൗത്താൾ ആൻഡ് ഈലിംഗ് എം പി വീരേന്ദ്ര ശർമ്മ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രെട്ടറി ശ്രീ രാഹുൽ നെഞ്ചാരയുടെ സാന്നിധ്യത്തിൽ തിരി തെളിയിച്ചു . യുക്മ ദേശിയ സമിതി അംഗംങ്ങളുടെ മഹനീയ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങു . ചടങ്ങിൽ വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു റീജിയണൽ പ്രസിഡന്റുമാരും നാഷണൽ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

മലയാളികൾ ലോകം മുഴുവൻ നിറസാന്നിധ്യമാണെന്നും ആ സനീധ്യത്തിന്റെ ഔന്നിത്യം യു കെയിലും പ്രകടം ആകുന്നതിൽ അഭിമാനം ഉണ്ട് എന്നും ഇത്തരത്തിൽ ഉള്ള പരിപാടികൾ യുക്മയെ മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നു എന്നും മുഖ്യ പ്രഭാഷണത്തിൽ രാഹുൽ നെഞ്ചാരേ പറഞ്ഞപ്പോൾ നിറഞ്ഞ കൈയടികളോടെ സദസ്സ് അതിനെ വരവേറ്റു . തുടർന്ന് യുക്മയുടെ നേതൃത്വ പാടവത്തെ വാനോളം പുകഴ്തിയ എം പി താൻ ജന്മനാൽ ഇന്ത്യക്കാരനായതിൽ അഭിമാനം കൊള്ളുന്നു എന്ന് സൂചിപ്പിച്ചു.

പരിപാടിയിൽ വിവിധ മത്സരാത്ഥികൾ അവരുടെ മാതാപിതാക്കൾ യുക്മ അഭ്യുദയ കാംഷികൾ അംഗ അസ്സോസ്സിയേഷൻ പ്രതിനിധികൾതുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉൽഘാടന സമ്മേളനം അഞ്ചു വേദികളിലായി നടക്കുന്ന മത്സരം ഈ വര്ഷം ഏറ്റവും ഭംഗിയായി നടത്തുവാനാണ് ശ്രമിക്കുന്നതെന്ന് മുൻകാലങ്ങളിലെ പോലെ തന്നെ യുക്മ അംഗങ്ങൾ സഹകരണം ഉണ്ടാകണം എന്ന് സെക്രട്ടറി റോജി മോൻ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു .യുക്മയുടെ മുൻകാലങ്ങളിലെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ നാഷണൽ സമിതി ഏറ്റെടുത്തിരിക്കുന്നത് എന്നും ആ കർത്തവ്യത്തിൽ ഒരുമിച്ചു നിൽക്കുന്ന മുഴുവൻ യുക്മ അംഗ അസ്സോസ്സിയേഷനുകളോടും നന്ദിയും സ്നേഹവും അറിയിക്കുന്നു എന്നും കൂടാതെ മുഴുവൻ ആളുകളുടെയും സ്നേഹവും സഹകരണവും ഈ കലാമേളയ്ക്ക് ഒപ്പം ഉണ്ടാകണം എന്നും നാഷണൽ പ്രസിഡന്റ് ഉൽഘാടനപ്രസംഗത്തിൽ സുചിപ്പിച്ചു. കലാമേളയിൽ മത്സരങ്ങൾ കുട്ടികൾ തമ്മിലാണെന്നും ഒരിക്കലും മാതാപിതാക്കൾ തമ്മിലുള്ള സ്പർദ്ധയിൽ എത്തരുതെന്നും സാഹോദര്യവും സഹകരണത്തിൽ മുഴുവൻ പരിപാടികളും നടത്തി കുട്ടികളെ പ്രാത്സാഹിപ്പിക്കണം എന്നും മാമ്മൻ ഫിലിപ്പ് സുചിപ്പിച്ചു .അസോസിയേഷൻ ഓഫ് സ്ലാവ്‌ മലയാളിസു പ്രസിഡന്റ് ഡോ അജയ് മേനോൻ സെക്രട്ടറി ജോസ് മാർട്ടിൻ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

യുക്മയുടെ ദേശീയ കലാമേള മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം ഗർഷോം ടി വിയിൽ ലഭ്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more