1 GBP = 107.54
breaking news

ഇതെല്ലാം ശ്രദ്ധിച്ചാണോ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് ? അല്ലെങ്കില്‍ മുട്ടന്‍ പണികിട്ടും !

ഇതെല്ലാം ശ്രദ്ധിച്ചാണോ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് ? അല്ലെങ്കില്‍ മുട്ടന്‍ പണികിട്ടും !

സ്മാര്‍ട്ട്‌ഫോണില്‍ ചാര്‍ജ്ജ് പെട്ടെന്ന് തീരുകയെന്നത് ഏതൊരാളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ചാര്‍ജ് തീരുന്ന സമയത്ത് കിട്ടുന്ന ചാര്‍ജര്‍ ഏതാണോ അതെടുത്ത് ചാര്‍ജ് ചെയ്യുക എന്നതാണ് നമ്മുടെ രീതി. എന്നാല്‍ അറിഞ്ഞോളൂ… എല്ലായിപ്പോഴും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ അതേ ചാര്‍ജ്ജര്‍ ഉപയോഗിച്ചു തന്നെ വേണം ഫോണ്‍ ചാര്‍ജ്ജ് ചെയ്യേണ്ടതെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഒരു കാരണവശാലും മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി പ്രകടനത്തേയും ചാര്‍ജ്ജ് സംഭരിക്കുന്നതിനുളള ശേഷിയേയും ബാധിക്കും. അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നുളള കുറഞ്ഞ വിലയുള്ള ചാര്‍ജ്ജറുകളും ഒഴിവാക്കണം. വ്യതിയാനത്തിനും സംരക്ഷണത്തിനുമായി ഒരു സുരക്ഷാ സംവിധാനവും അവയില്‍ഉള്‍പ്പെടുന്നില്ലെന്നാണ് പവര്‍ പറയുന്നത്.

ഇത്തരത്തില്‍ ചെയ്യുന്നത് അഡാപ്ടറിന്റെ പരാജയവും ഫോണ്‍ ബാറ്ററിയും സ്ഥിരമായി നശിപ്പിക്കാന്‍ ഇടയുണ്ടെന്നും അവര്‍ പറയുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അതിന്റെ സുരക്ഷാ കേസ് മാറ്റേണ്ടത് വളരെഅത്യാവശ്യമാണ്. അങ്ങനെ ആയാല്‍ ഫോണ്‍ ചൂടാകുന്നത് കുറയും. എല്ലായിപ്പോഴും വേഗത്തില്‍ ചാര്‍ജ്ജാകുന്ന ചാര്‍ജ്ജര്‍ ഫോണിന്റെ ബാറ്ററിക്ക് അത്ര മികച്ചതല്ലെന്നാണ് പറയുന്നത്

നിങ്ങളുടെ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുന്നുണ്ടെങ്കില്‍ ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ആകുന്നതു വരെ പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. അതുപോലെ ഒരു കാരണവശാലും ഒരു രാത്രി മുഴുവന്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കരുത്. ഓവര്‍ ഹീറ്റിങ്ങ് എന്നത് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ ബാധിക്കുന്നതാണെന്നും ടെക് വിദഗ്ധര്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more