1 GBP = 109.63
breaking news

‘വെറും രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 4.3 ലക്ഷം പ്രീ-ഓർഡറുകൾ’: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ത്യന്‍ വിപണിയില്‍

‘വെറും രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 4.3 ലക്ഷം പ്രീ-ഓർഡറുകൾ’: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ത്യന്‍ വിപണിയില്‍


രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങിന്റെ ഫ്ളാഗ്ഷിപ്പ് ഗ്യാലക്സി എസ്25 സീരീസുകള്‍ക്ക് ഇന്ത്യയില്‍ നിന്നും 430000 പ്രീ ഓര്‍ഡറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഗ്യാലക്സി എസ്24ന് ഇന്ത്യയില്‍ നിന്നും ലഭിച്ച പ്രീ ഓര്‍ഡറുകളുടെ എണ്ണത്തേക്കാള്‍ 20% അധികമാണിത്.

ഗ്യാലക്സി എസ്25 അള്‍ട്ര, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 എന്നീ മോഡലുകളാണ് പുതിയ സീരിസില്‍ സാംസങ് പുറത്തിറക്കിയിട്ടുള്ളത്. യുവാക്കളില്‍ നിന്നും ടെക്നോളജിയോട് അതീവ താത്പര്യം പുലര്‍ത്തുന്നവരില്‍ നിന്നും മികച്ച പ്രതികരണമാണ് ഗ്യാലക്സി എസ്25 സീരീസിന് ലഭിച്ചിട്ടുള്ളത്. ഗ്യാലക്സി എഐയുടെ മികവാര്‍ന്ന പ്രകടനം ഈ മോഡലുകളുടെ പ്രധാന ആകര്‍ഷണമാകുന്നു.

ഈ വര്‍ഷം ഞങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഡിസ്ട്രിബ്യൂഷന്‍ നെറ്റുവര്‍ക്ക് 17,000 ഔട്ട്ലെറ്റുകളായി വികസിപ്പിച്ചിട്ടുണ്ട്. അതിലൂടെ ചെറിയ നഗരങ്ങളിലെ ഉപഭോക്താക്കളിലേക്ക് പോലും എത്തിച്ചേരുവാന്‍ സാധിക്കുന്നു – സാംസങ് ഇന്ത്യ എംഎക്സ് ഡിവിഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുല്ലാന്‍ പറഞ്ഞു.

നിത്യ ജീവിതത്തില്‍ സഹായകമാകുന്ന എഐ സൊല്യൂഷനുകളോട് ഉപഭോക്താക്കള്‍ക്ക് വര്‍ധിച്ചുവരുന്ന താത്പര്യം ഗ്യാലക്സി എസ്25 സീരിസിന്റെ വിജയത്തിനും കാരണമായെന്ന് സാംസങ് വിശ്വസിക്കുന്നു. ഇന്ത്യയിലെ എസ്25 ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി തുടക്കത്തില്‍ത്തന്നെ ഹിന്ദി ഭാഷയിലും ലഭ്യമാകുന്നു. ഇന്ത്യന്‍ വിപണി സാംസങിന് ഏറെ പ്രധാനമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ഫെബ്രുവരി 7 മുതല്‍ എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും സാംസങ് .കോമിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഗ്യാലക്സി എസ്25 സീരീസ് ലഭ്യമായിത്തുടങ്ങി. ടൈറ്റാനിയം സില്‍വര്‍ ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ് സില്‍വര്‍, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളില്‍ ഗ്യാലക്സി എസ്25 അള്‍ട്ര ലഭ്യമാകും. നേവി, സില്‍വര്‍ ഷാഡോ, ഐസിബ്ലൂ, മിന്റ് നിറങ്ങളിലാണ് ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ് മോഡലുകള്‍ ലഭ്യമാകുന്നത്.

സ്‌മാർട്ട്‌ഫോൺ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2025 ജനുവരി 22നാണ് സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് ലോഞ്ച് ചെയ്‌തത്. ലോഞ്ചിന് അടുത്ത ദിവസം(ജനുവരി 23) മുതൽ തന്നെ ഈ സീരീസിലെ ഫോണുകളുടെ പ്രീ-ഓർഡറും കമ്പനി ആരംഭിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more