1 GBP = 106.75
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള ഒക്ടോബര്‍ 7 ന് , ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള ഒക്ടോബര്‍ 7 ന് , ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

റജി നന്തികാട്ട് ( പി. ആര്‍.ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കലാമേളയായ യുക്മ നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയന്‍ കലാമേളകള്‍ക്ക് കേളി കൊട്ട് ഉയരുകയായി. റീജിയന്‍ കലാമേളകളില്‍ വിജയികളാകുന്നവര്‍ ആണ് നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുന്നത്.

യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 ലെ കലാമേള ഒക്ടോബര്‍ 7ന് ബാസില്‍ഡനിലെ ജെയിംസ് ഹോണ്‍സ്ബി ഹൈസ്‌കൂള്‍ സമുച്ചയത്തില്‍ നടക്കുകയാണ്. രാവിലെ 9 മണി മുതല്‍ മൂന്ന് വേദികളിലായി പതിനെട്ട് അംഗ അസ്സോസിയേഷനുകളിലെ കലാപ്രതിഭകള്‍ ഏറ്റുമുട്ടുന്ന കലാമേളയിലെ
വിജയികള്‍ 2017 നാഷണല്‍ കലാമേളയില്‍ മിന്നും താരങ്ങള്‍ ആകുമെന്ന് ഉറപ്പ്.

റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ നേതൃത്വത്തില്‍ പിഴവറ്റ ക്രമീകരണങ്ങളാണ് റീജിയന്‍ കലാമേളക്കായ് ഒരുക്കുന്നത്. റീജിയന്‍ ഭാരവാഹികള്‍ ആയ ജോജോ തെരുവന്‍, ഷാജി വര്‍ഗീസ്, ജിജി നട്ടാശ്ശേരി, അലക്‌സ് ലൂക്കോസ്, ജെയിംസ് ജോസഫ് എന്നിവര്‍ റീജിയന്‍ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബാസില്‍ഡണ്‍ മലയാളി
അസോസിയേഷന്‍ ഭാരവാഹികളായ ജോസ് കാറ്റാടി ( പ്രസിഡണ്ട് ), ജോസഫ് വര്‍ക്കി (സെക്രട്ടറി ), കോശി പ്ലാച്ചേരി ( ട്രഷറര്‍ ), ജൂബിമോള്‍ തോമസ് ( വൈസ് പ്രസിഡണ്ട് ) എന്നിവരുമായി ചര്‍ച്ച നടത്തുകയും
പരിപൂര്‍ണ സഹകരണം ഉറപ്പാക്കുകയും ചെയ്തു.

കലാമേള വന്‍വിജയമാക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും ആത്മാര്‍ത്ഥമായ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതോടൊപ്പം ഏവരെയും ഈ കലാമാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more