1 GBP = 106.30
breaking news

വോഡഫോണിന്റെ ലുക്ക്അപ്പ് പ്രചാരണത്തിന് മികച്ച പ്രതികരണം…കാണാം വീഡിയോ

വോഡഫോണിന്റെ ലുക്ക്അപ്പ് പ്രചാരണത്തിന് മികച്ച പ്രതികരണം…കാണാം വീഡിയോ

സനില്‍ അഗസ്റ്റിന്‍

ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള വോഡഫോണിന്റെ ലുക്ക്അപ്പ് പ്രചാരണത്തിന് ഇന്ത്യയിലുടനീളം മികച്ച പ്രതികരണം ലഭിക്കുന്നു. പുതുനൂറ്റാണ്ടിലെ എല്ലാവരും സ്മാര്‍ട്ട്‌ഫോണിന് കീഴടങ്ങി ദിവസം മുഴുവന്‍ അവരവരുടെ ഉപകരണത്തിലെ ഇന്റര്‍നെറ്റില്‍ മുഴുകിയിരിക്കുകയാണ്. നിത്യജീവിതത്തില്‍ ഫബിങ് എന്നൊരു രീതിക്കു തന്നെ ഇത് തുടക്കം കുറിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണിനു വേണ്ടി ആരെയും ഒഴിവാക്കുന്ന ശീലത്തെയാണ് ഫബിങ് എന്ന് വിളിക്കുന്നത്. ആരെങ്കിലും മുന്നില്‍ ഇരിക്കുമ്‌ബോള്‍ പോലും അറിഞ്ഞും അറിയാതെയും എല്ലാവരും ഇന്ന് ഫോണില്‍ മുഴുകുന്നു.

ഊഷ്മളവും വ്യക്തിപരവുമായ ബന്ധങ്ങള്‍ ഇന്ന് ഓണ്‍ലൈനും ദൂരമേറെയുള്ളതുമായി. ഇന്റര്‍നെറ്റ് ലോകത്തെ ഒന്നിപ്പിക്കുന്നു അതോടൊപ്പം മനുഷ്യരെ മനുഷ്യരില്‍ അകറ്റുകയും ചെയ്യുന്നു. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വ്യക്തി ബന്ധങ്ങളെ മാനിക്കുന്നുവെന്നും ഫബിങിനെതിരെ വ്യക്തമായ നിലപാടോടെ ശരിയായ സൗഹൃദം തുടരാന്‍ യുവാക്കളോട് ആവശ്യപ്പെടുകയാണെന്നും ഒഗിള്‍വി ഇന്ത്യ ഇവിപി ഹിരോള്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ മൂന്നു മണിക്കൂറിലധികം ഒരു ദിവസം ഫോണില്‍ ചെലവഴിക്കുന്നുവെന്നാണ് ഇന്ത്യയിലെ ഫീച്ചര്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ച് ഐഎംആര്‍ബിയും എംഎംഎയും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഡേ ഫിലിം വഴി ഈ സൗഹൃദ ദിനത്തില്‍ യുവജനങ്ങളെയും ഇന്റര്‍നെറ്റിലെയും സോഷ്യല്‍ മീഡിയയിലെയും അവരുടെ ബന്ധങ്ങളെയും പറ്റിയും, അവരുടെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുവഴി ഓഫ്‌ലൈന്‍ ആയിരിക്കുമ്‌ബേള്‍ അറിയാതെ തന്നെ മാനുഷിക ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ അവര്‍ അവഗണിക്കുന്നു എന്നുമുള്ള സന്ദേശമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും ഒഗിള്‍വി ഇന്ത്യ ഇസിഡി കിരണ്‍ അന്തോണി പറഞ്ഞു.

വാലന്റൈന്‍സ് ഡേയില്‍ തുടങ്ങിയ ലുക്ക്അപ്പ് പ്രചാരണം, ഫാദേഴ്‌സ് ഡേയില്‍ വലിയ ചലനം ഉണ്ടാക്കിയതിനുശേഷം ഫ്രണ്ട്ഷിപ്പ് ദിനത്തിലെ ലുക്ക്അപ്പ് മൂന്നാം കഥ വരെ എത്തുമ്‌ബോള്‍ എല്ലാത്തിനും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലുക്ക്അപ്പ് പ്രചാരണ വീഡിയോ അഞ്ചു കോടി ആളുകള്‍ കാണുകയും, 80,000 പ്രതികരണവും ലഭിച്ചുകഴിഞ്ഞു. 2.60 ലക്ഷം പേര്‍ സജീവമായ ലുക്ക്അപ്പ് വീഡിയോയ്ക്ക് നാള്‍ക്കുനാള്‍ ശക്തമായ പ്രചാരണം ലഭിക്കുകയാണെന്നും യുവജനങ്ങള്‍ക്ക് വോഡഫോണ്‍ ബ്രാന്‍ഡിനോടുള്ള ആവേശം വര്‍ധിക്കുകയാണെന്നും വോഡഫോണ്‍ ഇന്ത്യ മാര്‍ക്കറ്റിങ് ഇവിപി സിദ്ധാര്‍ത്ഥ് ബാനര്‍ജി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more