- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രവര്‍ത്തന ഉദ്ഘാടന വേളയിലും യുക്മ റാപിഡ് റെസ്പോണ്‍സ് ടീമിന്റെ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണം
- May 03, 2017
ബാലാ സജീവ് കുമാര്‍
യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ദീപ ജേക്കബ്ബിന് താന്‍ ഏറ്റെടുത്തിരിക്കുന്ന യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടെന്നു തെളിയിക്കുന്ന പ്രവര്‍ത്തന ശൈലിക്കാണ് യുക്മ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഏപ്രില്‍ 30 ഞായറാഴ്ച ഒരു ദിവസം മാത്രം ലീഡ്സ്, ഹള്‍ , കോള്‍ചെസ്റ്റര്‍ എന്നിങ്ങനെ യു കെ യുടെ വിവിധ ഭാഗങ്ങളിലായി തന്റെ ടീമുമായി യാത്ര ചെയ്ത് സ്റ്റം സെല്‍ സാമ്പിളുകള്‍ ശേഖരിച്ചു ദാതാക്കളുടെ വിശദ വിവരങ്ങള്‍ ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ സൊസൈറ്റിയുടെ നാഷണല്‍ ഡാറ്റാബേസില്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഡോക്ടര്‍ ദീപയും സംഘവും. ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച, 21 വയസ്സുകാരനായ, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ, മലയാളി യുവാവിന് അനുയോജ്യമായ സ്റ്റം സെല്കണ്ടെത്തി രോഗചികിത്സക്ക് ഉപയോഗിക്കാനാണ് ഉപഹാര്‍ എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമ് ഇപ്പോള്‍ കര്‍മ്മനിരതരായിരിക്കുന്നത്. മൂന്നു വ്യത്യസ്ത പ്രോഗ്രാമുകള്‍ നടക്കുന്ന ഇടങ്ങളില്‍ നിന്നായി 182 സാമ്പിളുകള്‍ ആണ് ഡോക്ടര്‍ ദീപയും സംഘവും ഇക്കഴിഞ്ഞ ഒരു ദിവസം ശേഖരിച്ചത്.

ലുക്കേമിയ അല്ലെങ്കില്‍ ബ്ലഡ് ക്യാന്‍സര്‍ എന്നറിയപ്പെടുന്ന മാരക രോഗത്തിന് പല വകഭേദങ്ങള്‍ ഉണ്ട്. കീമോതെറാപ്പി അടക്കമുള്ള പലകടുത്ത ചികിത്സാരീതികളെയും അതിജീവിക്കുന്ന ലുക്കേമിയ രോഗങ്ങള്‍ക്ക് പലപ്പോഴും മജ്ജ മാറ്റിവക്കല്‍ അല്ലെങ്കില്‍ സ്റ്റം സെല്‍ മാറ്റിവക്കല്‍ എന്നറിയപ്പെടുന്ന ചികിത്സാ രീതി പൂര്‍ണ്ണമായും ഫലപ്രദമാകുന്നതായി കാണുന്നു. എന്നാല്‍ ഈ ചികിത്സാ രീതി ഫലപ്രദമാകണമെങ്കില്‍ രോഗിയുടെ ശാരീരിക-രക്ത-കോശ ഘടനകളോട് പൂര്‍ണ്ണമായും സാമ്യമുള്ള ഒരു മജ്ജ(സ്റ്റം സെല്‍)ദാതാവിനെ കണ്ടെത്തുക എന്നത് അനിവാര്യമാണ്. എന്നാല്‍ ഇപ്രകാരം പൂര്‍ണ്ണമായും യോജിക്കുന്ന തരത്തിലുള്ള ഒരു ദാതാവിനെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമാണ്. ലക്ഷക്കണക്കിന് ദാതാക്കളുടെ പേര് വിവരങ്ങള്‍ ലഭ്യമാണ് എങ്കിലും, പലപ്പോഴും രോഗിക്ക് പൂര്‍ണ്ണമായും യോജിച്ച സ്റ്റം സെല്‍ കണ്ടെത്തുവാന്‍ കഴിയണമെന്നില്ല. രോഗിയുടെ കുടുംബത്തില്‍ നിന്നുള്ളവരുടെയോ, ജന്മനാട്ടില് നിന്നുള്ളവരുടെയോ സ്റ്റം സെല്‍ രോഗിയുടേതുമായി താദാത്മ്യപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാലാണ് യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമ് യുകെയില്‍ ഉടനീളമുള്ള മലയാളികളും, ഇന്ത്യന്‍ വംശജരുമായവരുടെ സ്റ്റം സെല്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും, ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ സൊസൈറ്റിയുടെ ഡാറ്റാബേസില്‍ അവ ഉള്‍പ്പെടുത്തുന്നതിനും വേണ്ടി ഡോക്ടര്‍ ദീപയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന മലയാളികള്‍ക്കും മറ്റു ഇന്ത്യന്‍ വംശജര്‍ക്കും ഭാവിയിലും ഉപകാരപ്പെടുന്ന ഒരു സംരംഭമാണിത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രവര്‍ത്തന ഉദ്ഘാടന വേളയില്‍ നടന്ന പൊതുപരിപാടിയിലും യുക്മ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണം നടത്തി. ഏപ്രില്‍ 30 നു നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്, കലാ-കായിക-സാംസ്കാരിക പരിപാടികളെക്കാള്‍ മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളാണ് യുക്മ ഇപ്പോള്‍ ‘സാന്ത്വനം’, ‘റാപ്പിഡ് റെസ്പോണ്‍സ് ടീമ്’, ‘യുക്മ യൂത്ത്’, ‘യുക്മ നേഴ്സസ് ഫോറം’ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കി. കൂടുതല്‍ ജനകീയമായ ഇപ്രകാരമുള്ള പ്രവര്‍ത്തന പരിപാടികളില്‍ ആകൃഷ്ടരായി പുതിയ 15 മലയാളി സംഘടനകള്‍ കൂടി യുക്മയില്‍ അംഗത്വ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു
ഉത്തരവാദിത്തത്തോടെ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണത്തില്‍ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതാണ്. നമ്മുടെസമൂഹത്തിലെ ഒരു സഹജീവിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നമ്മുടെ ഒരു ചെറിയ ശ്രമത്തിനു കഴിഞ്ഞേക്കാം. അതുകൊണ്ട്, യുക്മയുടെ പരിപാടികള്‍ മാത്രം എന്ന നിബന്ധനകള്‍ വെക്കാതെ, പള്ളികളിലോ, അമ്പലങ്ങളിലോ, മറ്റു ആരാധനാലയങ്ങളിലോ ഉള്ള പരിപാടികളിലും, കുടുംബ സംഗമങ്ങളിലും, ധ്യാന പരിപാടികള്‍
നടക്കുന്ന ഇടങ്ങളിലും, എന്തിനേറെ, പിറന്നാള്‍, ആദ്യകുര്‍ബാന തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ പോലും സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണത്തിനായി യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ക്ഷണിക്കാവുന്നതാണ്. കൂടാതെ, ചെറിയ പ്രോഗ്രാമുകളില്‍ വച്ച് സ്റ്റം സെല്‍ ശേഖരണം നടത്തി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പരിശീലനവും, സാമ്പിള്‍ ശേഖരണത്തിനുള്ള കിറ്റുകള്‍ എത്തിച്ചു നല്കുന്നതുമാണ്. യുക്മ റാപിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ യുകെ മലയാളികളും സഹകരിക്കണമെന്നും മാമ്മന്‍ ഫിലിപ് അഭ്യര്‍ദ്ധിച്ചു.

കോള്‍ചെസ്റ്ററില്‍ നടന്ന സ്റ്റം സെല്‍ ദാതാക്കളുടെ സാമ്പിള്‍ ശേഖരണത്തില്‍ ഒരു പാക്കിസ്ഥാന് വംശജനും, മലയാളികളല്ലാത്ത രണ്ട് ഇന്ത്യന്‍ വംശജരും യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അറിവ് വച്ച് പങ്കെടുത്ത് സാമ്പിള്‍ നല്കുകയുണ്ടായി. നമ്മുടെ മലയാളി സംഘടനകളുടെ സമീപ പ്രദേശങ്ങളില്‍ നടക്കുന്ന മറ്റു ഏഷ്യന്‍ വംശജരുടെ സമ്മേളനങ്ങളിലും, പ്രോഗ്രാമുകളിലും ഈ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണം എന്ന ജീവകാരുണ്യ പ്രവര്‍ത്തിയെ എത്തിക്കുവാന്‍ നാം ശ്രമിക്കണം എന്ന് ഇത് ഒരു ചാരിറ്റി പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തിരിക്കുന്ന ഉപഹാര്‍ എന്ന സംഘടന ഓര്‍മ്മിപ്പിക്കുന്നു. 2013 ല്‍ ലണ്ടനില്‍ രോഗബാധിതനായിരുന്ന ഒരു മലയാളിക്ക് അനുയോജ്യമായ സ്റ്റം സെല്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി, യുക്മ പ്രധാന അസോസിയേഷനുകളുടെ പരിപാടികളിലും, റീജിയണല്‍ നാഷണല്‍ പരിപാടികളിലും ഉപഹാറുമായി ചേര്‍ന്ന് സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണം നടത്തിയിരുന്നു.ഇപ്പോള്‍ കര്‍മ്മനിരതരായ, പ്രൊഫഷണല്‍സിന്റെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമ് രൂപീകരിച്ച് യുക്മക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്, മുന്‍ പരിചയവും, ഉപഹാറിന്റെയും, ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ സൊസൈറ്റിയുടെയും സഹകരണം കൊണ്ടാണ്.
ഡോക്ടര്‍ ബിജു പെരിങ്ങാത്തറയുടെയും, ഡോക്ടര്‍ ദീപയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ, മരണം, അപകടം, മറ്റു ദുരന്തങ്ങള്‍ എന്നിവ സംഭവിക്കുമ്പോള്‍ അടിയന്തിര സഹായത്തിനായും, സ്റ്റം സെല്‍ ശേഖരണം പോലെയുള്ള ആവശ്യങ്ങള്‍ക്കായും ആര്‍ക്കും സമീപിക്കാവുന്നതാണ്.
യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ബന്ധപ്പെടുവാന്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഔദ്യോഗിക തിരക്കുകള്‍ മൂലം ഫോണ്‍ വിളിക്കുമ്പോള്‍ തന്നെ മറുപടി പറയാന്‍ അവര്‍ക്കു കഴിയാതെ വന്നേക്കാം എന്നത് കൊണ്ട്, മെസ്സേജ് ഇടുവാന്‍ കഴിയുമെങ്കില്‍ അതിനു ശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു
ഫോണ്‍ നമ്പര്‍
ഡോക്ടര്‍ ദീപ 07792763067
ഡോക്ടര്‍ ബിജു 07904785565
Latest News:

എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
വാഷിങ്ടൺ: ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത...World
സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക്...World
പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
തെഹ്റാൻ: ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി പാക് സൈനിക മേധാവി ആസിം മുനീർ തിങ്കളാഴ്ച ടെഹ...World
ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
അനീഷ് ജോൺ ലെസ്റ്റർ: യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി...Associations
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ.....
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ ക...Breaking News
പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യു...UK NEWS
ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
ആതൻസ്: വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ...World
Post Your Comments Here ( Click here for malayalam )
Latest Updates
- ലണ്ടൻ ഹാരോയിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച 29 മുതൽ; ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, റവ. ഡോ. ജോസഫ് വലിയവീട്ടിൽ എന്നിവർ നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ ത്രിദിന കൃപാസനം ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്ച്വൽ
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ് അനീഷ് ജോൺ ലെസ്റ്റർ: യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (LKC) നേതൃത്വത്തിൽ ഈ വർഷത്തെ വിപുലമായ ഓണാഘോഷങ്ങൾക്ക് ഓണക്കൊടിയേറ്റത്തോടെ തുടക്കമായി. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് വരുൺ, സെക്രട്ടറി പ്രിൻസ് എന്നിവരും, കൊടിയേറ്റ കോർഡിനേറ്റർമാരായ റിജു, നിഷാന്ത്, അഞ്ജലി ഷെർഫിൻ കൂടാതെ നട്ടിൽനിന്നെത്തിയ ഒരു ലെസ്റ്റർ കേരള കമ്മ്യൂണിറ്റി മാതാപിതാക്കളും ചേർന്ന് LKCയുടെ കൊടി ഉയർത്തിയാണ് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളുടെ മഹനീയ സാന്നിധ്യത്തിൽ വള്ള പാട്ടിന്റെ
- മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്
- രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ
- ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages