സിസ്റ്റര്‍ ലീന മേരി
ഏപ്രില്‍ 29ന് രാവിലെ പത്തുമണിയോടെ ബ്രിസ്റ്റോള്‍ STSMCC സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സ്പോര്‍ട്സ് ഡേയും ഫാമിലി ഫണ്‍ഡേയും ആവേശഭരിതമായി നടന്നു.
STMCC വികാരി റവ.ഫാ.പോള്‍ വെട്ടിക്കാട്ട് CST, റവ.ഫാ.ജോയി വയലില്‍ CST, റവ.ഫാ.അഗസ്റ്റിന് ചേന്നാട് എന്നിവരുടെ സന്ദേശത്തോടെ പരിപാടികള്‍ ആരംഭിച്ചു. സ്പോര്‍ട്സ് ഡേയുടെ പ്രാധാന്യത്തെക്കുറിച്ചും മാനസികവും ശാരീരികവുമായ വളര്‍ച്ചയില്‍ സ്പോര്‍ട്സ് വഹിക്കുന്ന പങ്കാളിത്തത്തെക്കുറിച്ചും അതുപോലെ സ്പോര്‍ട്സ് ഡേ സജീവ പങ്കാളിത്തത്തോടെ ആസ്വദിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. റിസപ്ഷന് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളെ സെന്റ് യൂഫ്രീഷ്യ, സെന്റ് അല്‍ഫോന്‍സ, സെന്റ് ചാവറ, സെന്റ് മദര്‍ തെരേസ എന്നീ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികളുടെ മാര്‍ച്ച് പാസ്റ്റോടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഏതാണ്ട് 150ഓളം കുട്ടികള്‍ വിവിധ കായികമത്സരങ്ങളില്‍ പങ്കെടുത്തു.
ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്ന കുട്ടികള്‍ക്കും സംഘടിപ്പിച്ച വിവിധ കായിക മത്സരങ്ങള്‍ കാണികള്‍ക്ക് വളരെ ആസ്വാദ്യകരമായിരുന്നു. മുതിര്‍ന്നവര്‍ക്കായും വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും സെന്റ് യൂഫ്രീഷ്യ ഗ്രൂപ്പ് 209 പോയിന്റോടെ ഒന്നാം സ്ഥാനവും എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം സെന്റ് അല്‍ഫോന്‍സ ഗ്രൂപ്പ് 148 പോയിന്റോടെയും മൂന്നാം സ്ഥാനം സെന്റ് മദര്‍ തെരേസാ ഗ്രൂപ്പ് 146 പോയിന്റോടെയും സെന്റ് ചാവറ ഗ്രൂപ്പ് 143 പോയിന്റോടെയും വിജയിച്ചു.
STMCC കമ്മിറ്റിയുടെയും സണ്‍ഡേ സ്കൂള്‍ സ്റ്റാഫിന്റെയും നേതൃത്വത്തില്‍ നടത്തിയ ഫുഡ് സ്റ്റാളും ബാര്‍ബിക്ക്യൂവും എല്ലാവരും ആസ്വദിച്ചു. 300ഓളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫണ്‍ഡേ മത്സരം വിജയകരമായി സമ്മാനദാനത്തോടെ 5 മ ണിക്ക് പര്യവസാനിച്ചു.
ഫാമിലി ഫണ്ഡേയുടെ എല്ലാ പരിപാടികള്‍ക്കും നേതൃത്വം നല്കിയ STSMCC കമ്മിറ്റി അംഗങ്ങളും ട്രസ്റ്റിമാരുമായ പ്രസാദ് ജോണ്‍, ജോസ് മാത്യു, ലിജോ പടയാട്ടില്‍ , സണ്‍ഡേ സ്കൂള്‍ ഹെഡ് ടീച്ചര്‍ ജെയിംസ് ഫിലിപ്പ്, സ്പോര്‍ട്സ് ഡേ സംഘാടകരായ ബെര്‍ലി തോമസ്, ജാക്സണ് ജോസഫ്, രാജുമോന് കുര്യാക്കോസ്, പിറ്റിഎ അംഗങ്ങള്‍, വോളന്റിയേഴ്സ് എന്നിവരെ STSMCC വികാരി റവ.ഫാ. പോള്‍ വെട്ടിക്കാട് അഭിനന്ദിച്ചു.
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
click on malayalam character to switch languages