1 GBP = 106.81
breaking news

ബ്രിസ്റ്റോള്‍ STSMCC യുടെ സണ്‍ഡേ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേയും ഫാമിലി ഫണ്‍ ഡേയും ഏപ്രില്‍ 29ന്…

ബ്രിസ്റ്റോള്‍ STSMCC യുടെ സണ്‍ഡേ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേയും ഫാമിലി ഫണ്‍ ഡേയും ഏപ്രില്‍ 29ന്…

സിസ്റ്റര്‍ ലീന മേരി

ബ്രിസ്റ്റോള്‍ STSMCC യുടെ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി സെന്റ്. ജോസഫ് ഫിഷ്പോണ്ട്‌സ് പ്രൈമറി സ്‌കൂള്‍ പ്‌ളേ ഗ്രൗണ്ടില്‍ ഏപ്രില്‍ 29ന് തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വിവിധ കായിക മത്സരങ്ങളോടെ സ്‌പോര്‍ട്‌സ് ഡേയും ഫാമിലി ഫണ്‍ ഡേയും സംയുക്തമായി ആഘോഷിക്കുന്നു. കുട്ടികള്‍ വളരെ വാശിയോടും ആവേശത്തോടും കൂടി കായിക രംഗത്ത് മികച്ച a പ്രകടനം കാഴ്ച വയ്ക്കുവാന്‍ മാതാപിതാക്കളും മുതിര്‍ന്നവരും പ്രോത്സാഹിപ്പിക്കണമെന്നും സഹകരിക്കണമെന്നും STSMCC ട്രസ്റ്റീസ് പ്രസാദ് ജോണ്‍, ജോസ് മാത്യു, ലിജോ പടയാട്ടില്‍ , സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ജെയിംസ് ഫിലിപ്പ്, സ്‌പോര്‍ട്‌സ് ഡേ സംഘാടകരായ ബെര്‍ളി തോമസ്, രാജുമോന്‍ കുര്യാക്കോസ്, ജാക്ക്‌സണ്‍ ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു. അതു പോലെ മതാധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കുടുംബക്കൂട്ടായ്മക്കും പിടിഎ അംഗങ്ങള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. അന്നത്തെ ദിവസം ഭംഗിയാക്കുവാന്‍ എല്ലാവരുമൊന്നിച്ചു ഒരു സമൂഹമായി pravartthikkumbolഒരു പ്രവര്‍ത്തിക്കുമ്പോള്‍ കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും മനോഭാവം വളര്‍ത്തുവാന്‍ സാധിക്കുമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സസ്‌നേഹം അറിയിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more