രാജു വേലംകാല
അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6,7,ശനി, ഞായര്‍ തീയതികളില്‍ അബര്ഡീന് മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വച്ചു വി.കുര്‍ബ്ബാനയോടുകൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചയോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കുന്നു. ആറാം തീയതി ശനിയാഴ്ച വൈകുന്നേരം 6.45 നു വികാരി റവ ഫാ. എബിന് മര്‍ക്കോസ് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് 7 നു സന്ധ്യാപ്രാര്‍ത്ഥനയും, ഉണ്ടായിരിക്കുന്നതും,
ഏഴാം തീയതി ഞായറാഴ്ച രാവിലെ 11.45ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ. ഫാദര്‍. മാത്യു എബ്രഹാം, ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്ഗിസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ചകാഴ്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
NB: 1 .£ 30 അടച്ചു വി.കുര്‍ബ്ബാന ഏറ്റുനടത്തുന്നതിനു അവസരം ഉണ്ടായിരിക്കും.
2 . ലേലത്തിനുള്ള ലേല സാധനം എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടു വരേണ്ടതാണ്.
3 . എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ച രാവിലെ 11.45 നു വി .കുര്‍ബ്ബാനയും, തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്
സണ്‍ഡേ സ്കൂളും ,7 മണിക്ക് പ്രാര്‍ത്ഥന യോഗവും, തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും .
പള്ളിയുടെ വിലാസം:
St .Clements Episcopal Church , Mastrick Drive ,
AB 16 6 UF ,Aberdeen , Scotland , UK .
വരുക ! സംബന്ധിക്കുക ! അനുഗ്രഹീതരാകുക !
കുടുതല്‍ വിവരങ്ങള്‍ക്കും, പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
വികാരി – റവ ഫാ: എബിന് മാര്‍ക്കോസ് – 07736547476
സെക്രട്ടറി – രാജു വേലംകാല – 07789411249, 01224 680500
ട്രഷറര്‍ – ജോണ്‍ വര്‍ഗീസ് – 07737783234, 01224 467104
click on malayalam character to switch languages