1 GBP = 130.39
breaking news

മംഗളം നടത്തിയത് സ്റ്റിംഗ് ഓപ്പറേഷന്‍; മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കുടുക്കിയത് തന്നെ; മാപ്പു പറഞ്ഞ് മംഗളം ടെലിവിഷന്‍

മംഗളം നടത്തിയത് സ്റ്റിംഗ് ഓപ്പറേഷന്‍;  മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കുടുക്കിയത് തന്നെ; മാപ്പു പറഞ്ഞ് മംഗളം ടെലിവിഷന്‍

തിരുവനന്തപുരം : എകെ ശശീന്ദ്രന്‍ രാജിവെച്ച ഫോണ്‍ കെണിയില്‍ മാപ്പു പറഞ്ഞ് മംഗളം ടെലിവിഷന്‍. സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇത് ഏറ്റെടുത്തത്. സ്റ്റിംഗ് ഓപ്പറേഷന്‍ ആണ് ഇതെന്നും മംഗളം ടെലിവിഷന്‍ സിഇഒ അജിത് കുമാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തം ചാനലിലൂടെയാണ് ആര്‍ അജിത് കുമാര്‍ ഇ്ക്കാര്യം വെളിപ്പെടുത്തിയത്. കേരളമൊട്ടാകെ വന്‍ ജനരോഷമാണ് ചാനലിനെതിരെ ഉയര്‍ന്നത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെട്ട എട്ടംഗ എഡിറ്റോറിയല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഓപ്പറേഷന്‍ ഏറ്റെടുക്കാന്‍ മംഗളത്തിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സ്വയം സന്നദ്ധയാവുകയായിരുന്നു. സംഭവിച്ച തെറ്റുകള്‍ ഏറ്റുപറയുന്നു. ഓപ്പറേഷന്‍ ഏറ്റെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല. ഇക്കാര്യം മറ്റാരും അറിഞ്ഞിട്ടുമില്ലെന്നും മംഗളം സിഇഒ ആര്‍ അജിത് കുമാര്‍ വെളിപ്പെടുത്തി.

രാത്രി 9.30നാണ് സിഇഒ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. എകെ ശശീന്ദ്രനെതിരായ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം പൊതുസമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും സിഇഒ പറയുന്നു. ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വനിതാ മാധ്യമ പ്രവര്‍ത്തകരോടും മാധ്യമ സംഘടനകളോടും മാധ്യമ സമൂഹത്തോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സിഇഒ പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more