1 GBP = 106.75
breaking news

യുക്മ നാഷണല്‍ കലാമേളയുടെ തീയതികള്‍ പുതുക്കി നിര്‍ണ്ണയിച്ചു

യുക്മ നാഷണല്‍ കലാമേളയുടെ തീയതികള്‍ പുതുക്കി നിര്‍ണ്ണയിച്ചു

അനീഷ് ജോണ്‍, പി.ആര്‍.ഒ

യുക്മ നാഷണല്‍ കലാമേളയുടെ തീയതികള്‍ പുതുക്കി നിര്‍ണ്ണയിച്ചു. ഒക്ടോബര്‍ 28 ശനിയാഴ്ചയാണ് പുതുക്കിയ തീയതി. യുക്മ നാഷണല്‍ കലാമേളകള്‍ യുകെ മലയാളികളുടെ ദേശീയ ഉത്സവം ആയി മാറിയ സാഹചര്യത്തില്‍ യുകെ മലയാളികളുടെ ആശയും ആവേശവും കണക്കിലെടുത്തു കഴിഞ്ഞ കാലങ്ങളില്‍ നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടാണ് യുക്മ നാഷണല്‍ കലാമേളകള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്.

ഒക്ടോബര്‍ മാസത്തിനു മുന്‍പ് ദേശീയ കലാമേളകള്‍ നടത്തണം എന്ന് ആവശ്യം നിരന്തരമായി ഉയര്‍ന്നിട്ടുണ്ട് എങ്കിലും നവംബര്‍ ആദ്യ ശനിയാഴ്ച ആയിരുന്നു ഇത് വരെ യുക്മക്ക് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്ന ഏറ്റവും നേരത്തെ ഉള്ള തീയതി . നാളിതു വരെ നവംബര്‍ മാസത്തിലെ ആദ്യ ശനിയഴ്ച ആണ് കലാമേളകള്‍ നടന്നു പോരുന്നത്. ഈ കാലയളവില്‍ എല്ലാം തന്നെ മാറ്റങ്ങള്‍ക്കു വിധേയം ആയി നവ നാനോന്മുഖമായി വളര്‍ന്നു വരികയാണ് യുക്മ കലാമേളകള്‍ .

ഈ വര്‍ഷവും മുന്‍ വര്‍ഷങ്ങളുടെ തീയതികള്‍ക്കു ചുവടു പിടിച്ചു നവംബര്‍ ആദ്യ ശനിയാഴ്ച കലാമേള പ്രഖ്യാപിച്ചു എങ്കിലും വിവിധ അംഗ അസ്സോസ്സിയേഷനുകളുടെയും യുക്മ അഭ്യുദയകാംഷികളുടെയും നിരന്തരമായ അഭ്യര്‍ത്ഥന കണക്കിലെടുക്കുവാന്‍ നാഷണല്‍ കമ്മറ്റി തീരുമാനിക്കുകയായിരുന്നു. അതിന്റെ വെളിച്ചത്തില്‍ യുക്മ നാഷണല്‍ കലാമേള ഒക്ടോബര്‍ അവസാന ശനിയാഴ്ച നടത്തുന്നതില്‍ യാതൊരു തടസ്സവും ഇല്ല എന്ന് മനസിലാക്കി കൊണ്ടാണ് ഈ തീരുമാനം കൈ കൊണ്ടത്.

നിരന്തരമായ അഭ്യര്‍ത്ഥനകള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അസ്സോസ്സിയേഷനുകളുടെയും യുകെ മലയാളികളുടെയും സൗകര്യം കണക്കിലെടുത്തു കൊണ്ടാണ് ഈ മാറ്റം. ഇതനുസരിച്ചു വേനല്‍ കാല അവധി കഴിഞ്ഞു നാട്ടില്‍ നിന്നും എത്തുന്ന യുകെ മലയാളികള്‍ക്ക് അസ്സോസ്സിയേഷനുകളിലെ ഓണാഘോഷവും കഴിഞ്ഞു കലാമേളയ്ക്ക് ഒരുങ്ങുവാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട്. സെപ്റ്റംബര്‍ 30 ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 21 ശനിയാഴ്ച വരെ റീജിയണല്‍ കലാമേളകള്‍ നടത്തുവാനുള്ള സൗകര്യം ഉണ്ട്.

അത് പോലെ തന്നെ കലാമേളകള്‍ തുടങ്ങിയ കാലം മുതല്‍ തന്നെ പങ്കെടുക്കുന്ന കുടുംബങ്ങള്‍ തന്നെയാണ് പ്രധാനമായും സമ്മര്‍ അവധി തീരുന്നതിനു മുന്‍പ് കലാമേളകള്‍ പുര്‍ത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഈ വര്‍ഷം സമ്മര്‍ അവധിക്കു മുന്‍പ് തന്നെ കലാമേളകള്‍ തീര്‍ക്കുവാന്‍ കഴിയും എന്നതും പുതുക്കിയ തീയതിയുടെ പ്രത്യേകതയാണ് . കൂടാതെ കലാമേളകളില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ മറികടക്കുവാനും, യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും കൂടാതെ കുടുംബാംഗങ്ങള്‍ക്കും മത്സരം കാണാന്‍ എത്തുന്ന ആയിരക്കണക്കിന് യുകെ മലയാളികള്‍ക്കും ഈ തീരുമാനം ഒരു ആശ്വാസം ആകും എന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രത്യാശിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more