1 GBP = 106.97
breaking news

UK യിലെ ഗ്രേറ്റ് യാമത്തില്‍ നിന്നും ഇടുക്കി സ്വദേശികളായ ഒരു മലയാളികുടുംബം കാരുണ്ണ്യത്തിന്റെ കൈത്തിരിയായി മാറുന്നു

UK യിലെ ഗ്രേറ്റ് യാമത്തില്‍ നിന്നും ഇടുക്കി സ്വദേശികളായ ഒരു മലയാളികുടുംബം കാരുണ്ണ്യത്തിന്റെ കൈത്തിരിയായി മാറുന്നു

ടോം ജോസ് തടിയംപാട്
നീലഭൃംഗാതി എണ്ണയും ധാത്രി ഹെയര്‍ കേയറും പോലെയുള്ള ഔഷധങ്ങളും ഉപയോഗിച്ചു വളരെ ശ്രദ്ധയോടെ തങ്ങളുടെ കേശഭംഗി വര്‍ധിപ്പിക്കാന്‍ സ്ത്രിസമൂഹം പണിപ്പെടുമ്പോള്‍ അതില്‍നിന്നും വൃതൃസ്തമായി UK യിലെ ഗ്രേറ്റ് യാമത്തില്‍ ഒരു മലയാളി കുടുംബം മുഴുവന്‍ അവരുടെ മനോഹരമായി വളര്‍ത്തിയ മുടി മുറിച്ചു കൃാന്‍സര്‍ വന്നു മുടി കൊഴിഞ്ഞുപോയവരെ സഹായിക്കാന്‍ ഇറങ്ങി തിരിക്കുമ്പോള്‍ നമുക്കത് കാണാതിരിക്കാന്‍ കഴിയില്ല .
കഴിഞ്ഞ 12 വര്‍ഷമായി ഗോള്‍സ്റ്റണിലുള്ള ജെയിംസ് പേജറ്റ് യൂണിവേഷ്‌സിറ്റി ഹോസ്പിറ്റലില്‍ സ്‌ട്രോക്ക് നേഴ്‌സ് ആയി ജോലിചെയ്യുന്ന പ്രിയയും അതെ ഹോസപിറ്റലില്‍ തന്നെ ക്ലാര്‍ക്കായും മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തില്‍ കോര്‍ഡിനേറ്റര്‍ ആയും ജോലി ചെയ്യുന്ന ജിജി ജോര്‍ജും അവരുടെ മൂന്നു പെണ്‍കുട്ടികളുമാണ് ഈ സത് കര്‍മ്മത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് .

ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് Little Princess Trust (LPT) എന്ന ചാരിറ്റി സ്ഥാപനത്തിനാണ് ഇവര്‍ മുടി മുറിച്ചു നല്‍കുന്നത്. UK യില്‍ ധാരാളം hair donation chartiy സ്ഥാപനങ്ങളുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് (LPT) ഇവര്‍ കൊടുക്കുന്ന മുടിക്ക് പണം നല്‍കുന്നില്ല , അതുപോലെ ഫ്രീ ആയിട്ടാണ് അവര്‍ വിഗ്ഗ് ഉണ്ടാക്കി കൃാന്‍സര്‍ വന്നു മുടി കൊഴിഞ്ഞ് പോയ കൊച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത്( വേറെ ചില സ്ഥാപനങ്ങള്‍ നമ്മള്‍ കൊടുക്കുന്ന മുടിക്ക് പണം തരും, അത് പോലെ ഉപഭോക്താക്കളുടെ കൈയില്‍ നിന്നും വിഗ് കൊടുക്കുമ്പോള്‍ അവര്‍ പണം വാങ്ങുകയും ചെയ്യും). എന്റെ കൂടെജോലിചെയ്യുന്നൊരാള്‍ അവരുടെ കൗമാരകാലഘട്ടത്തില്‍ കീമോതെറാപ്പി ചെയ്ത് മുടി പോയപ്പോള്‍ 800 പൗണ്ട് മുടക്കിയാണ് വിഗ് വാങ്ങിയത് എന്ന കാര്യം പറഞ്ഞു. ഇതില്‍ നിന്നും പണം ഇല്ലാത്തവരെ സഹായിക്കാന്‍ വേണ്ടിയാണു ഞങ്ങള്‍ ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ്‌നു മുടി മുറിച്ചു നല്‍കാന്‍ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചതെന്നു ജിജി ജോര്‍ജും, പ്രിയയും പറഞ്ഞു


ഈ മാസം പത്താം തീയതി . പ്രിയ ഒരു വര്‍ഷത്തോളമായി നീട്ടി വളര്‍ത്തുന്ന 22 ഇഞ്ച് നീളമുള്ള മുടി മുറിച്ച് ലിറ്റില്‍ സ്ഥാപനത്തിന് കൊടുത്ത ശേഷം തല മൊട്ടയടിക്കുകയാണ്. മമ്മിയുടെ ഈ തീരുമാനത്തിന് സപ്പോര്‍ട്ട് നല്‍കി ഞങ്ങളുടെ മൂന്ന് കുട്ടികളും യഥാക്രമം 14 ,12,10 ഇഞ്ച് നീളമുള്ള അവരുടെ മുടിയും സംഭാവന ചെയ്യുകയാണ്. ഇവര്‍ക്ക് പിന്തുണനല്‍കികൊണ്ട് ജിജി ജോര്‍ജ് ഒരു പൂമ്പാറ്റ ഷെയിപ്പില്‍ ല്‍ മാത്രം മുടി നിര്‍ത്തി ബാക്കി ഭാഗം ഷേവ് ചെയ്ത് ഈ പരിപാടിയെ പ്രമോട്ട് ചെയ്യുകയാണ്.
ജോര്‍ജ് ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മൈലക്കൊമ്പ് എന്ന സ്ഥലത്ത് നിന്നും 2005 മുതല്‍ നോര്‍ഫോക്ക് കൗണ്ടിയിലെ ഗ്രേറ്റ് യാമത്ത് ബോറോ കൗണ്‍സിലിലെ ഗോള്‍സ്റ്റണ്‍ എന്ന സ്ഥലത്ത് കുടിയേറിയതാണ് . ഭാര്യ പ്രിയ, ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ പളളിക്കാനം സ്വദേശിയാണ് എന്നാല്‍ ഇവരുടെ കുടുംബം പിന്നിട് കാഞ്ഞിരപ്പളളിക്കടുത്ത് പിണ്ണാക്കനാട് എന്ന സ്ഥലത്തേക്ക് മാറി താമസിച്ചു. ജോര്‍ജ് പ്രിയ ദമ്പതികള്‍ക്ക് മൂന്ന് പെണ്‍ മക്കളാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന അസിന്‍, മൂന്നില്‍ പഠിക്കുന്ന മിഷേല്‍, റിസപ്ഷനില്‍ പഠിക്കുന്ന ഹന്ന. മൂന്ന് പേരും ഗോള്‍സ്റ്റണിലുള്ള സെന്റ്.മേരീസ് സ്‌കൂളില്‍ പഠിക്കുന്നു.
ഈ കുടുംബം ഇതോടൊപ്പം മറ്റൊരു മഹത്തായ സേവനം കൂടി ചെയ്യുന്നു ഘഒഇ എന്ന ചാരിറ്റി സ്ഥാപനത്തെ സഹായിക്കാന്‍ പണം സ്വരൂപിക്കുകകൂടി ചെയ്യുന്നുണ്ട്.. എന്താണ് LHC എന്ന സ്ഥാപനം എന്നാല്‍ James Paget Universtiy Hospital ന്റെ കോമ്പൌണ്ടില്‍ വേറൊരു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ചാരിറ്റി സ്ഥാപനമാണിത്. ഗോള്‍സ്റ്റണില്‍ ജനിച്ച് വളര്‍ന്ന Louise Hamilton എന്ന പെണ്‍കുട്ടി 1997 ല്‍ 28മത്തെ വയസ്സില്‍ Breast Cancer വന്ന് മരിച്ചു. അവരുടെ പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. മരിക്കുന്നതിന് മുന്‍പ് അവരില്‍ നിന്നും കിട്ടിയ പ്രചോദനത്താല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അവളുടെ അമ്മ Roberta Lovick തന്റെ മകളെപ്പോലുള്ള രോഗികള്‍ക്ക് വേണ്ടി പടുത്തുയര്‍ത്തിയതാണ് ഈ പ്രസ്ഥാനം , അഭ്യുദയകാംഷികളില്‍ നിന്നും chartiy events നടത്തിയും കിട്ടിയ fund ഉപയോഗിച്ചാണ് ഇത് പണിതതും നടത്തിക്കൊണ്ട് പോകുന്നതും.കൃത്യമായ സര്‍ക്കാര്‍ ഫണ്ടോ ലോട്ടറി ഫണ്ടോ ഒന്നും ലഭിക്കാത്ത ഈ സ്ഥാപനം വളരെ പ്രശംസയര്‍ഹിക്കുന്ന സേവനങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്.
ഒരിക്കല്‍ ഒരു മലയാളി പ്രോഗ്രാമില്‍ Roberta Lovick ഗസ്റ്റായി വന്ന് നടത്തിയ പ്രസംഗം ഞങ്ങളെ ഒന്ന് പിടിച്ചു കുലുക്കി.ആ സ്ത്രീക്ക് ഇത്രയും വലിയ ഒരു സംരംഭം യാഥാര്‍ത്യമാക്കാമെങ്കില്‍ ,നമ്മള്‍ക്ക് പറ്റുന്ന ഒരു ചെറിയ സഹായം മറ്റുള്ളവര്‍ക്ക് എന്ത് കൊണ്ട് ചെയ്ത് കൂടാ എന്ന് ഞങ്ങള്‍ ആലോചിച്ചു. അതില്‍നിന്നുമാണ് അവര്‍ക്കുവേണ്ടി ചാരിറ്റി സ്വരൂപിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ പ്രചോദനമെന്നു ജിജി ജോര്‍ജ് പറഞ്ഞു. .സാമ്പത്തികമായി ഞങ്ങള്‍ക്ക് ഒരു പൈസ പോലും ലഭിക്കാതെ ചെയ്യുന്ന ഈ പ്രവര്‍ത്തിയികൂടി കൂടുതല്‍ പേരിലേക്ക് ഈ ചാരിറ്റി പ്രവര്‍ത്തനം എത്തിച്ച്, അതിലൂടെ ആര്‍ക്കെങ്കിലും സമൂഹത്തിന് ഗുണകരമാകുന്ന ഇതുപോലെയൊ സമാനമായ മറ്റേതെങ്കിലും പ്രവര്‍ത്തി ചെയ്യാന്‍ ഒരു പ്രേരണ കൊടുക്കുക എന്നുമാത്രമാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തികൊണ്ടുദേശിക്കുന്നത് എന്നും ജിജി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു .
ദയവായി ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുക ,ഉദാരമായി Sponsor ചെയ്യുക. ജിജി ജോര്‍ജ് ഫോണ്‍ നമ്പര്‍ 07508514617

1. 100 % ഫണ്ടും ഘഒഇ മാത്രമായി എടുക്കാവുന്ന
http://uk.virginmoneygiving.com/GeorgeNPriya

2. LHC നടത്തുന്ന ചാരിറ്റി സ്ഥാപനമായ Palliative Care East ന്റെ പേരില്‍ ചെക്ക് എഴുതാം

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more