1 GBP = 107.36
breaking news

മൻമോഹൻ സിംഗിന് യമുനാതീരത്ത് അന്ത്യനിദ്ര; സംസ്‌കാര ചടങ്ങുകകളിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

മൻമോഹൻ സിംഗിന് യമുനാതീരത്ത് അന്ത്യനിദ്ര; സംസ്‌കാര ചടങ്ങുകകളിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് വിട നൽകി രാജ്യം. ഔദ്യോഗിക ബഹുമതിയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. 12.45ഓടെ നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാരം. വിവിധ രാഷ്‌ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

പ്രസിഡന്റ് ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എംപി അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ഭൂട്ടാനിലെ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കും മൗറീഷ്യസിലെ വിദേശകാര്യ മന്ത്രിയും വിദശത്ത് നിന്നും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

മോ​ത്തി​ലാ​ൽ​ ​റോ​ഡി​ലെ​ ​വ​സ​തി​യി​ൽ നിന്ന് ഇന്ന് രാവിലെ ഭൗതികശരീരം പൊതുദർശനത്തിനായി എഐസിസി ആസ്ഥാനത്തെത്തിച്ചപ്പോൾ അവസാനമായി മൻമോഹൻ സിംഗിനെ ഒരു നോക്ക് കാണാനായി നേതാക്കളുടെയും പ്രവർത്തകരുടെയും നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ശേഷം വിലാപയാത്രയായാണ് നിഗംബോധ് ഘട്ടിലെത്തിച്ചത്.

അതേസമയം, മൻമോഹൻ സിംഗിന്റെ വിയോഗവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരാഴ്‌ച ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. മൻമോഹൻ സിംഗിന്റെ സ്‌മാരകത്തിനുള്ള സ്ഥലവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉയർന്നിരുന്നു. എന്നാൽ, സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more