1 GBP = 106.80

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

വാഷിങ്ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്‍റും നൊബേൽ സമാധാന സമ്മാന ജേതാവുമായ ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസ്സായിരുന്നു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്.

ഡെമോക്രാറ്റ് പാർട്ടിക്കാരനായ ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെയാണ് യു.എസ് പ്രസിഡന്റായിരുന്നത്. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റാണ്. അദ്ദേഹത്തിന്‍റെ ഫൗണ്ടേഷനായ കാർട്ടർ സെന്‍റർ സമൂഹമാധ്യമത്തിലൂടെയാണ് മരണവാർത്ത അറിയിച്ചത്.

പ്രസിഡന്‍റ് പദം ഒഴിഞ്ഞശേഷം ഭാര്യ റോസലിന്‍ കാര്‍ട്ടറിനൊപ്പമാണ് അദ്ദേഹം കാര്‍ട്ടര്‍ സെന്‍റർ സ്ഥാപിച്ചത്. പാവപ്പെട്ടവരുടെ സഹായത്തിനു വേണ്ടിയായിരുന്നു അത്. 2002ല്‍ ജിമ്മി കാർട്ടർക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 90ാം വയസ്സിലും സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന കാര്‍ട്ടര്‍ 2020 വരെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് വീടുകള്‍ നിർമിക്കുന്നതിന് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. നാലായിരത്തിലേറെ വീടുകളാണ് കാര്‍ട്ടര്‍ നിര്‍മിച്ചു നല്‍കിയത്.

താന്‍ അര്‍ബുദ ബാധിതനാണെന്ന് ജിമ്മി കാര്‍ട്ടര്‍ മുമ്പ് വെളിപ്പെടുത്തിയുരുന്നു. കരള്‍ ശസ്ത്രക്രിയയിലാണ് അര്‍ബുദ രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയുരുന്നു. അര്‍ബുദബാധയില്‍നിന്ന് പൂര്‍ണ മുക്തിനേടിയിരുന്നു. കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം അനുഭവിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more