1 GBP = 108.38

ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനാറാമത്തെ ചാരിറ്റി അവസാന ആഴ്ചയിലേക്ക്….

ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനാറാമത്തെ ചാരിറ്റി അവസാന ആഴ്ചയിലേക്ക്….

പ്രിയ സ്‌നേഹിതരെ ഇടുക്കി ജില്ലാ സംഗമം ക്രിസ്മസ് ആൻഡ്  ന്യൂ ഇയറിനോട് അനുബന്ധിച്ചു നടത്തിവരുന്ന ചാരിറ്റി കളക്ഷന്‍ ഈ മാസം 8ന് അവസാനിക്കുന്നു.
യുകെയിലുള്ള എല്ലാ മനുഷ്യ സ്‌നേഹികളെയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന എല്ലാവരെയും ഞങ്ങള്‍ ഈ അവസരത്തില്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു.
നമ്മുടെ ഇടയില്‍ നിന്നും വിട്ട് അകന്ന ജോസിക്ക് വേണ്ടി നിങ്ങള്‍ തന്ന സഹകരണം ഞങ്ങള്‍ക്ക് വളരെ അധികം പ്രചോദനമാണ് നല്‍കിയത്.
4 ദിവസം കൊണ്ട് ഗിഫ്റ്റ് എയിഡ് വഴി 4675.31 പൗണ്ട് ജോസിയുടെ കുഞ്ഞ് ഒലീവിയ മോളുടെ പേരില്‍ കൊടുക്കാന്‍ സാധിച്ചു.
ഈ പുതുവല്‍സരത്തില്‍ ഒരിക്കല്‍ കൂടി നിങ്ങളുടെ സഹായ സഹകരണം ഞങ്ങള്‍ പ്രതീക്ഷിച്ച് കൊള്ളുന്നു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ട് ചാരിറ്റികള്‍:

1. നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുടുംബനാഥന്‍ 40 വയസു മാത്രം പ്രായമുള്ള ജയ്മോന്‍ കൂലിപ്പണി എടുത്തും പശുവിനെ വളര്‍ത്തിയും കുടുംബം നടത്തിപോന്നിരുന്നത് ഒരു ദിവസം പുല്ലും കെട്ടുമായി കാലുതെന്നി വീണു നട്ടെല്ല് തകര്‍ന്നു. ഇപ്പോള്‍ അദ്ദേഹം 15 വര്‍ഷമായി കട്ടിലില്‍ നിന്നും പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം നട്ടെല്ല് ഡിസ്‌ക്കുകള്‍ അകന്നുമാറി തളര്‍ന്നുകിടക്കുന്നൂ. ഇദ്ദേഹത്തിന്റെ 78 വയസുള്ള അച്ഛന്‍ ക്യാന്‍സര്‍ രോഗവും, കഴുത്തിന്റെ ഞരമ്പുകള്‍ക്കു ബലമില്ലാത്ത അവസ്ഥയും ഒപ്പം യൂറിന്‍ ബ്‌ളാഡറിന് രോഗം മൂര്‍ച്ഛിച്ചു ട്യൂബ് വഴി യൂറിന്‍ മാറ്റുന്ന അവസ്ഥയിലും ആണ് . ജയ്മോന്റെ 17 വയസു പ്രായമുള്ള ഏകമകന്‍ കിഡ്‌നിയുടെ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു .

2. അജിത്ത് 19 വയസ് ജന്‍മനാ രോഗബാധിതനായ രണ്ടു കാലുകള്‍ക്കും ശേഷിയില്ലാത്ത ഇപ്പോള്‍ രണ്ടു കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്. അടുത്ത മാസം കിഡ്‌നി മാറ്റി വയ്ക്കാനായി എറണാകുളം അമ്യത ഹോസ്പിറ്റലില്‍ അഡ്മിറ്റിനായി കാത്തിരിക്കുന്നു. അജിത്തിന് അമ്മയുടെ കിഡ്‌നിയാണ് കൊടുക്കുന്നത്. ഇപ്പോള്‍ ആഴ്ച്ചയില്‍ ഡയാലിസിസ് ചെയ്യാന്‍ മാത്രം ഇരുപത്തി അയ്യായിരം രൂപ വേണ്ടിവരുന്നു. ആകെയുള്ള വരുമാനം ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ളതായിരുന്നു. മകന്റെ ചികില്‍സക്കായി ഇപ്പോള്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കുവാനും സാധിക്കുന്നില്ല
ഇടുക്കിജില്ലാ സംഗമത്തിന്റെ ഈ രണ്ടു ചാരിറ്റി കളക്ഷനും ഒരുമിച്ചു നടത്തി ലഭിക്കുന്ന തുക തുല്യമായി വീതിച്ചു കൊടുക്കുന്നതാണ്. ഈ ചാരിറ്റി നല്ല രീതിയില്‍ വിജയകരമാക്കുവാന്‍ എല്ലാ മനുഷ്യസ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു.
നമ്മളാല്‍ കഴിയുന്ന ഒരു സഹായം ഈ കുടുംബങ്ങള്‍ക്ക് നല്കണമേയെന്ന് വിനിതമായി അപേക്ഷിക്കുന്നു. ഇടുക്കിജില്ലാ സംഗമം നടത്തി വന്നിരുന്ന ചാരിറ്റി കളക്ഷന്‍ യുകെയില്‍ ഉള്ള നല്ലവരായ മനുഷ്യസ്‌നേഹികളുടെ അകമഴിഞ്ഞ സഹായത്താല്‍ വന്‍ വിജയത്തില്‍ മുന്നേറുന്നു. ഈ മാസം 8ന് ചാരിറ്റി കളക്ഷന്‍ അവസാനിക്കുകയാണ് ഇനിയും സഹായിക്കാൻ താല്പര്യമുള്ളവര്‍ ഇടുക്കിജില്ലാ സംഗമം അക്കൌണ്ടില്‍ നിങ്ങളുടെ സഹായം അയക്കാവുന്നതാണ്. ഈ ചാരിറ്റി സഹായത്തില്‍ പങ്കു ചേര്‍ന്ന ഏല്ലാവര്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദി അറിക്കുന്നു.
BANK – BARCLAYS , A /C NAME – IDUKKI JILLA SANGAMAM .
A /C NO – 93633802, SORT CODE – 207692.
കണ്‍വിനര്‍ റോയി മാത്യു മാഞ്ചസ്റ്റര്‍

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more