ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോസി ആന്റണിയുടെ കുടുബത്തിനു വേണ്ടി യുകെ മലയാളികളില്‍ നിന്നും ശേഖരിച്ച 4330 പൗണ്ട് ഇടുക്കിയുടെ ജനകീയമന്ത്രി എം എം മണി ജോസിയുടെ ഭര്‍ത്താവ് ചാംസ് ജോസഫിന്റെ വീട്ടില്‍ എത്തി ജോസിയുടെ മകള്‍ ഒലിവിയമോള്‍ക്ക് കൈമാറി.
ചെക്ക് നല്‍കിയ ശേഷം ചാംസിന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ച മന്ത്രിയോട് ഞാന്‍ ഈ പണം പൂര്‍ണ്ണമായും ജോസിയുടെ അമ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും കാരണം രോഗിയായ അമ്മയെ അവളുടെ ചെറിയ ശമ്പളത്തില്‍ നിന്നും പണം നല്‍കിയാണ് ജോസി ഇതുവരെ സംരക്ഷിച്ചിരുന്നത്. അവളുടെ മരണം മൂലം തകര്‍ന്ന അമ്മക്ക് ഈ പണം ഒരു ആശ്വാസമാകട്ടെ എന്നു പറഞ്ഞു. ഇതുകേട്ട മന്ത്രി തലകുനിച്ചു, മന്ത്രിയുടെ കൂടെ അവിടെ എത്തിയ പാര്‍ട്ടി നേതാക്കന്മാരായ ജിജിയും, ഷാജിയും, ഈ സമയം അവരുടെ നിറഞ്ഞ കണ്ണുകള്‍ തുടക്കുകയായിരുന്നു. പഞ്ചായത്തു പ്രസിഡണ്ടും പഞ്ചായത്തു മെമ്പറും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ചാംസ് ജോസഫ് താങ്കളുടെ മഞ്ഞു പോലെ നിര്‍മലമായ താങ്കളുടെ ഈ നല്ല ഹൃദയത്തിനു മുന്‍പില്‍ മണി ആശാനോടൊപ്പം ഞങ്ങളും തലകുനിക്കുന്നു.
ഇടുക്കിക്കാര്‍ പിരിക്കുന്ന പണം ഒരു ഓണ്‍ലൈന്‍ പത്രത്തിനു നല്‍കുന്നു എന്നു വ്യാപകമായ കള്ള പ്രചാരണം നടന്നതു കൊണ്ട് പലരും തെറ്റിദ്ധരിച്ചു ഞങ്ങളെ വിളിച്ചു അന്വേഷിച്ചു അതു പോലെ ഈ കള്ള പ്രചരണത്തിന്റെ പേരില്‍ പലരും നേരിട്ട് ഈ ഓണ്‍ലൈന്‍ പത്രത്തിന്റെ ചാരിറ്റിയില്‍ പണം നിക്ഷേപിക്കുകയും ചെയ്തു.
ഒരു ഫോട്ടോ പത്രത്തില്‍ വരാന്‍ വേണ്ടി വേഴാമ്പല്‍ മഴകാത്തു നില്‍ക്കുന്നതു പോലെ ഈ പത്രക്കാരന്റെ കാരുണ്യം കാത്തു നില്‍ക്കുന്ന ഒന്നോ രണ്ടോ ഇടുക്കിക്കാരാണ് ഈ പത്രക്കാരനു വേണ്ടി വക്കാലത്തു പിടിച്ചതെന്നാണ് പിന്നീട് മനസിലായത്. അത്തരം കള്ളപ്രചാരങ്ങള്‍ വകവയ്ക്കാതെയാണ് ആളുകള്‍ ഞങ്ങളെ വിശ്വസിച്ചു ഇത്രയും പണം ഞങ്ങള്‍ക്കു നല്‍കി സഹായിച്ചത് എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഞങ്ങള്‍ സ്വന്തം നാട്ടിലുള്ളവരാണ്, ഞങ്ങള്‍ക്ക് ആരുടേയും പുറകില്‍ തൂങ്ങാതെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് ഈ കള്ളപ്രചാരണം നടത്തിയവരെ അറിയിക്കുന്നു.
ഞങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ ഈ പിന്തുണ നാളെകളില്‍ ഇവിടുത്തെ മലയാളി സമൂഹത്തില്‍ ഉണ്ടാകുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ക്കു പ്രചോദനം നല്‍കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ചാരിറ്റി അവസാനിപ്പിച്ചപ്പോള്‍ ലഭിച്ചത് 4030 പൗണ്ടായിരുന്നു. എന്നാല്‍ പിന്നീട് സാലിസ്‌ബെറി മലയാളി അസോസിയേഷന്‍ നല്‍കിയ 200 പൗണ്ടും പ്രിസ്റ്റണില്‍ നിന്നുമുള്ള ഒരു സുഹൃത്ത് നല്‍കിയ 100 പൗണ്ട് കൂടി അകെ 4330 പൗണ്ടാണ് ഇന്നലെ മന്ത്രി ഒലിവിയമോള്‍ക്ക് കൈമാറിയത്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് ഒരു സ്വകാര്യ വ്യക്തിയുടെയും പേരിലാണെന്ന് കള്ളപ്രചാരണം മുകളില്‍ പറഞ്ഞ ഓണ്‍ലൈന്‍ പത്രക്കാരന്‍ നടത്തിയിരുന്നു. എന്നാല്‍ അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഇതറിയാന്‍ ഞങ്ങള്‍ ഒപ്പിട്ടിരിക്കുന്ന ചെക്ക് നോക്കിയാല്‍ മാത്രം കഴിയും . ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം മാത്രം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് 10700 പൗണ്ട് പിരിച്ചു നാട്ടിലെ ആളുകളെ സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു . നാളെകളിലും നിങ്ങളുടെ സഹായം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അന്തരിച്ച ജോസി 30 വയസ് ഇടുക്കി നെടുംകണ്ടത്തുള്ള മാവടിയില്‍ പെരിയിലക്കാട്ടു കുടുംബാംഗമാണ്. യുകെയിലെ ഈസ്റ്റ് ബോണിലാണ് ജോലി ചെയ്തിരുന്നത് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതുവരെ നടത്തിയ പതിനൊന്നു ചാരിറ്റിയില്‍ കൂടി പതിനെട്ടര (18.5) ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2004 ല്‍ ഉണ്ടായ സൂനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കി കൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധികരിക്കുന്നതാണ്.
ഞങ്ങള്‍ നടത്തിയ ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ വാര്‍ത്ത ഷെയര്‍ ചെയ്തും മറ്റും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മനോജ് മാത്യു, ഡിജോ ജോണ്‍, ജൈസണ്‍ തോമസ്, വില്‍സണ്‍ ഫിലിപ്പ്, ആന്റോ ജോസ്, ജിന്‍സണ്‍ ഇരിട്ടി, ഷിജു ചാക്കോ, ലാലു തോമസ് മുതലായ ഒട്ടേറെപേരുണ്ട്. അവരോടെല്ലാം ഞങ്ങള്‍ക്കുള്ള കടപ്പാട് അറിയിക്കുന്നു. അതോടൊപ്പം ഞങ്ങളെ സഹായിച്ച വിവിധ മലയാളി അസോസിയേഷനോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു
വാര്‍ത്ത: ടോം ജോസ് തടിയംപാട്
click on malayalam character to switch languages