- യുക്രെയ്നിന് 450 മില്യൺ പൗണ്ട് കൂടി സൈനിക സഹായം പ്രഖ്യാപിച്ച് യുകെ
- സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി സർക്കാർ; ആയിരത്തോളം പേർക്ക് ജോലി നഷ്ടമാകും
- യമനിൽ അമേരിക്കൻ വ്യോമാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
- ‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു
- ‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
- കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു
യുക്മ റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 21ന് നടത്തപ്പെടും: അഡ്വ. ഫ്രാന്‍സിസ് മാത്യു
- Dec 15, 2016

യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017, 2018 പ്രവര്‍ത്തന വര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന് വിജ്ഞാപനം അനുസരിച്ച് റീജണല്‍ തെരഞ്ഞെടുപ്പുകള്‍ 2017 ജനുവരി 21ന് നടത്തപ്പെടുമെന്ന് ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു അറിയിച്ചു. ഈ തീയതിയില്‍ അല്ലാതെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുമെന്നുള്ള ഇപ്പോഴുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം റീജിയനുകളുടെ സൗകര്യാര്‍ത്ഥം മറ്റ് തിയതികളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് റീജിയണല്‍ പ്രസിഡന്റും സെക്രെട്ടറിയും സംയുക്തമായി ദേശീയ നേതൃത്വത്തിന്റെ അനുമതി തേടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഏകീകൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ് ഒരു വീക്കെന്റ് തന്നെ റീജണല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള
നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ജനുവരി 28 ശനിയാഴ്ച നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിവിധ റീജിയണുകളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുക്മയുടെ നൂറില്‍പരം വരുന്ന അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കാണ് റീജിയണല്‍ ദേശീയ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഇമെയില്‍ എല്ലാ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡണ്ട്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ദേശീയ ജനറല്‍ സെക്രട്ടറി ഔദ്യോഗിക അയച്ചു കഴിഞ്ഞു.
പുതിയ റീജിയണല്‍ നാഷനല്‍ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ചു താഴെപ്പറയുന്ന തീയതികളിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും നടപടികളും പൂര്‍ത്തിയാക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി : 10th December 2016
യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 07th January 2017
യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 12th January 2017
തിരുത്തലുകള്‍ക്കുള്ള അവസാന തീയതി : 15th January 2017
അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 16th January 2017
റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന തീയതി : 21 January 2017
ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും : 28th January 2017
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് പുതുമുഖങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി നിലവില്‍ വരുന്നതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 16.01.2016ല്‍ നടന്ന യുക്മ ദേശീയ മിഡ് ടേം ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഭേദഗതികള്‍ നടപ്പിലാക്കിയത്. പ്രസ്തുത ഭേദഗതികള്‍ റീജിയനുകള്‍ വഴി എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു നല്കിയിട്ടുള്ളതാണ്. തുടര്‍ച്ചയായി മൂന്ന് വട്ടം ദേശീയ കമ്മറ്റിയില്‍ സ്ഥാനം വഹിച്ചിട്ടുള്ളവര്‍ ഒരു ടേം മാറി നില്‍ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം ഉറപ്പാക്കിയിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നുവെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. യുക്മ റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും വോട്ടര്‍ പട്ടികയില്‍ മാറ്റം വരുന്നതു പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ ക്രമം കൃത്യമായി പാലിക്കുന്നതിനും വേണ്ടിയാണ് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
അംഗ അസോസിയേഷനുകള്‍ക്കും പ്രതിനിധികള്‍ക്കും സൗകര്യപ്രദമായ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിനാണ് 2017 ജനുവരി 21 (റീജിയണല്‍), 28 (നാഷണല്‍) എന്നീ തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. 40 ദിവസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചതു കൊണ്ട് തന്നെ അസോസിയേഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങള്‍ തിരക്കുകള്‍ കൂടാതെ തന്നെ എടുക്കുന്നതിനു സാധിക്കും.
ജനുവരി ആദ്യ ആഴ്ച്ചകളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള ചില അഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നിരുന്നുവെങ്കിലും പല അസോസിയേഷനുകളും ക്രിസ്തുമസ്ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തുന്നതും മറ്റും പരിഗണിച്ചാണ് എല്ലാവര്ക്കും അനുയോജ്യമായ തീയതികള്‍ എന്നുള്ള നിലയില്‍ ജനുവരി 21, 28 തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങള്‍
ദേശീയ ഭാരവാഹികള്‍: പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട് (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെ എട്ട് (8) സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
റീജിയണല്‍ ഭാരവാഹികള്‍: പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുക്മ നാഷണല്‍ വെബ്സൈറ്റില്‍ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച കഉ രമൃറ കാണിക്കേണ്ടതാണ്. ദേശീയ തെരഞ്ഞെടുപ്പിന് നോമിനേഷന് ഫീസ് ആയി പത്തു പൗണ്ട് (£10) നല്‍കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.
റീജിയണുകളില്‍ ഏകാഭിപ്രായമാണുള്ളതെങ്കില്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ നാല് ആഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താവുന്നതാണ് എന്നുള്ള വിവരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു. അത്തരം സാഹചര്യങ്ങളില്‍ റീജിയണല്‍ പ്രസിഡണ്ടും സെക്രട്ടറിയും സംയുക്തമായി ദേശീയ പ്രസിഡണ്ട്, ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു പുതുക്കിയ തീയതികള്‍ക്ക് അംഗീകാരം നേടേണ്ടതാണ്. അതാത് റീജിയനുകളിലെ എല്ലാ അസ്സോസിയേഷനുകള്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ എന്നുള്ള കാര്യവും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. അതനുസരിച്ച് ദേശീയ കമ്മറ്റി പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 22ന് പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നതിനുള്ള ആവശ്യം അറിയിച്ച റീജിയനുകള്‍ക്ക് അതിനുള്ള അനുമതി ദേശീയ നേതൃത്വം നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ ദേശീയ കമ്മറ്റിയുടെ നിര്‍ദേശം അനുസരിച്ച് 2017 ജനുവരി 21നും, 21ന് അസൗകര്യമുള്ള റീജിയണുകള്‍ക്ക് 22നോ മറ്റ് അനുയോജ്യമായ തിയതികളിലോ നടത്താവുന്നതാണ്.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സുതാര്യവും സത്യസന്ധവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍, നാഷണല്‍ പൊതുയോഗങ്ങളിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിന് ആവശ്യമായ അവസരം? ലഭ്യമാക്കുന്നതിനാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. നമ്മുടെ സംഘടനയുടെ കഴിഞ്ഞ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയിലേയ്ക്ക് കൂടുതല്‍ കരുത്തോടെ മുന്നേറുന്നതിനുള്ള ആശയസ്വരൂപണം നടത്തുന്നതിനുമുള്ള നിര്‍ണ്ണായക പൊതുയോഗമാണിത്. അതുകൊണ്ട് തന്നെ എല്ലാ അംഗ അസോസിയേഷനുകളുടേയും പ്രാതിനിധ്യം അതത് റീജിയണുകളിലും ദേശീയ തലത്തിലും പൊതുയോഗങ്ങളില്‍ ഉണ്ടാവണം. നാളിതുവരെ നല്‍കിവന്നിട്ടുള്ള പിന്തുണയും സഹകരണവും പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗങ്ങളില്‍ ഉണ്ടാവണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്.
വിശ്വസ്തതാപൂര്‍വം,
അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്
Latest News:
യുക്രെയ്നിന് 450 മില്യൺ പൗണ്ട് കൂടി സൈനിക സഹായം പ്രഖ്യാപിച്ച് യുകെ
ലണ്ടൻ: യുക്രയിനിന് 450 മില്യൺ പൗണ്ടിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ച് യുകെ. യുകെയും ജർമ്മനിയും ബ...UK NEWSസിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി സർക്കാർ; ആയിരത്തോളം പേർക്ക് ജോലി നഷ്ടമാകും
ലണ്ടൻ: ക്യാബിനറ്റ് ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സിവിൽ സർവ്വീസ് ജീവനക്കാരുടെ എണ്ണം വെട്ടി...UK NEWSയുകെ മലയാളിയായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സംഗീത ആൽബം 'പഥികൻ' ഏപ്രിൽ 12ന് പ്രകാശനം ...
ജോബി തോമസ് ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റി...Kala And Sahithyamയമനിൽ അമേരിക്കൻ വ്യോമാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
സൻആ: യമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തെക്കൻ സൻആയിലുണ്ടായ വ്യോമാക്രമ...World‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേ...
സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായ...Latest Newsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചത...Latest News‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊല...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാ...Breaking Newsകൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച...
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ച...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- യുകെ മലയാളിയായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12ന് പ്രകാശനം ചെയ്യും. ജോബി തോമസ് ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രമുഖ സംരംഭകനുമായ ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാലാമത് സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12 ശനിയാഴ്ച പ്രകാശനം ചെയ്യും . ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിലാണ് ‘പഥികൻ’ എന്ന സംഗീത ആൽബവും പ്രകാശനം ചെയ്യുന്നത്. കലാ
- ‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല. ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല. എന്നാൽ രാജീവ് ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. കേരളത്തിന് പുറത്ത് മുസ്ലീങ്ങളെപ്പോലെ ക്രിസ്ത്യാനികളെയും ബിജെപി ദ്രോഹിക്കുന്നു. കേരളത്തിൽ മാത്രമാണ് വോട്ടിനുവേണ്ടി ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നത്. ജബൽപൂരിന് പുറമേ ഒഡീഷയിൽ നടന്നതും
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായ 2150.30 കോടി രൂപയും ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. വികസന ഫണ്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1132.79 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 275.91 കോടി വീതവും മുനിസിപ്പാലിറ്റികള്‍ക്ക് 221.76 കോടിയും കോര്‍പ്പറേഷനുകള്‍ക്ക് 243.93 കോടിയും ലഭിക്കും. നഗരസഭകളില്‍ മില്യന്‍ പ്ലസ് സിറ്റീസില് പെടാത്ത
- ‘ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ട്?’ ; കരുവന്നൂര്‍ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം തുടങ്ങി നാല് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കത്തത് എന്തുകൊണ്ടെന്നാണ് കോടതിയുടെ ചോദ്യം. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇതെന്നും എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നല്ലോ, ഇങ്ങനെ പോയാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. എന്നാല്‍, കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ
- കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക തസ്തികയിലേക്ക് ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനം നേരിട്ടതിനെ തുടർന്ന് ബി.എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പുതിയ കഴകക്കാരനും ഈഴവ സമുദായത്തിൽ പെട്ടയാൾ തന്നെയാണ്. ചേർത്തല സ്വദേശി കെ എസ് അനുരാഗിനാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അഡ്വൈസ് മെമ്മോ ലഭിച്ചത്. നിയമനവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേത്. ബാലുവിന്റെ കാര്യത്തിൽ ഭരണസമിതിയെ

യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു /
യുക്മ നിയമോപദേഷ്ടാവും കേംബ്രിഡ്ജ് മേയറുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലിയുടെ ആദരം, ഓണററി പൗരത്വം നൽകി ആദരിച്ചു
ലണ്ടൻ: കേംബ്രിജ് മേയറും യുക്മ നിയമോപദേഷ്ടാവുമായ ഇംഗ്ലണ്ടിലെ ക്രിമിനൽ ഡിഫൻസ് സോളിസിറ്ററുമായ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ, മുനിസിപ്പൽ സെക്രട്ടറി ഡോ. മരിയ മിഖയേല മേയർ ബൈജുവിനെ സദസിന് പരിചയപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ബൈജുവിന് കൈമാറി. കാസ്റെറല്ലൂസിയോ വാൽമാഗിയോറിന്റെ ഡപ്യൂട്ടി മേയർ മിഷേൽ ജിയാനെറ്റ, കേംബ്രിജ് കൗൺസിലറും മുൻ മേയറുമായ റോബർട്ട് ഡ്രൈഡൻ ജെ.പി., എംആർടിഎ, പിയറോ ഡി ആഞ്ചെലിക്കോ, ഗ്യൂസെപ്പെ,

“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം. /
“ലണ്ടൻ ഡ്രീംസ്” യുക്മ – ഫ്ലവേഴ്സ് ചാനൽ ഓഡിഷന് നോർവിച്ചിൽ തുടക്കമായി; ഏപ്രിൽ 12ന് നോട്ടിംങ്ങ്ഹാമിൽ – രജിസ്റ്റർ ചെയ്യുവാൻ അവസരം.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള രണ്ടാമത്തെ ഓഡിഷൻ ഏപ്രിൽ 12 ന് നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു. ഇന്നലെ നോർവിച്ചിൽ വെച്ച് നടന്ന ആദ്യ ഓഡിഷനിൽ യു

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ /
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

click on malayalam character to switch languages