ഇടുക്കി ജില്ലാ സംഗമം നടത്തിയ ജോസി സഹായനിധി ആദ്യ രണ്ടു നാള്‍ കൊണ്ടു തന്നെ സംഗമത്തിന്റെ ടാര്‍ജറ്റ് തുക ലഭിച്ചതിനാല്‍ കളക്ഷന്‍ നിര്‍ത്തി വച്ചിരുന്നു. അപ്പോഴും പല വ്യക്തികളും സംഘടനകളും ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടില്‍ ജോസിയുടെ കുഞ്ഞിനും കുടുംബത്തിനുമായി പണം അയച്ചു കൊണ്ടിരുന്നു. ആദ്യ രണ്ടു നാള്‍ കൊണ്ട് 3762.81 പ3ണ്ടും അതിനു അടുത്ത ദിവസം തന്നെ 750 പ3ണ്ടും ഗിഫ്റ്റ് എയ്ഡ് വഴി കൈമാറി ടോട്ടല്‍ 4012.81 ല്‍ സംഗമം കളക്ഷന്‍ പൂര്‍ത്തീകരിച്ചിരുന്നു ..
ഇന്നലെ ഹണ്ടിംഗ്ടണിലെ സംഘടനയും ബാസ്ലിയിലേ ചാരിറ്റിയും അവരുടെ സഹായം പൗണ്ട് 662.50 ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടില്‍ നല്കി. ജോസി അപ്പീലില്‍ കൊടുക്കണം എന്ന് അറിയിച്ചതില്‍ പ്രകാരവും ഇടുക്കി ജില്ലാ സംഗമത്തിന് ഒരു അപ്പീലിനു ലഭിച്ച തുക ആ അപ്പീലില്‍ തന്നെ കൊടുക്കണം എന്ന കമ്മറ്റി തീരുമാനം ഉള്ളതിനാല്‍ ഈ തുക മുഴുവനായി ജോസി അപ്പീലിലേക്ക് കൈമാറുന്നു .ഇപ്പോള്‍ ജോസി അപ്പീലിലേക്കു ഇടുക്കിജില്ലാ സംഗമത്തിന് ലഭിച്ച മൊത്തം തുക 4675.31പൗണ്ട് ആയി .
ഇടുക്കി ജില്ലാ സംഗമം നിങ്ങളോട് ഒരു പൂവ് ചോദിച്ചു. നിങ്ങളുടെ കരുണയുടെ കടാക്ഷം ഒരു പൂന്തോട്ടം നല്കി നിങ്ങളുടെ ദാനശീലവും സഹായിക്കുവാനുള്ള വലിയ മനസും കാണിച്ചുതന്നു. നിങ്ങള്‍ ഈ കുടുംബത്തോട് കാണിച്ച സ്‌നേഹത്തിന് ഇടുക്കി ജില്ലാ സംഗമം എന്നും നന്ദിയോടെ ഓര്‍ക്കുന്നതാണ്. ഏതൊരാള്‍ക്കും ആപത്തില്‍ ഒരു കൈത്താങ്ങ് ആയി ഇടുക്കി ജില്ലാ സംഗമം കൂടെ ഉണ്ടായിരിക്കും. ഈ ചാരിറ്റി യില്‍ കണ്ണികളായ എല്ലാവര്‍ക്കും ഇടുക്കി ജില്ലാസംഗമം കമ്മറ്റിക്കുവേണ്ടി കണ്‍വീനര്‍ റോയ് മാത്യു മാഞ്ചസ്റ്റര്‍ നന്ദി അറിയിക്കുന്നു. ഇനി ആരും ഈ അപ്പീലിലേക്ക് പണം അയക്കരുത് എന്ന് ഓര്‍മ്മപെടുത്തുന്നു.
എല്ലാവരേയും ഒരിക്കല്‍ കൂടി ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ക്രിസ്തുമസ് ചാരിറ്റി അപ്പീലിലേക്ക് ഇടുക്കി ജില്ലയില്‍ കാമാക്ഷിയിലുള്ള ജെയ്മോന്റെ നാലംഗ കുടുംബത്തില്‍ മൂന്നുപേരും രോഗികള്‍ മരുന്നിനും നിത്യച്ചിലവിനും മറ്റുള്ളവരുടെ കരുണ ഉണ്ടായേ കഴിയൂ, തൊടുപുഴയുള്ള അജിത്ത് 19 വയസ് രണ്ടു കാലുകള്‍ക്കും ശേഷിയില്ലാത്ത ഇപ്പോള്‍ രണ്ടു കിഡ്‌നിയുടെയും പ്രവര്‍ത്തനം തകരാറിലായി ഓപ്പറേഷന് കാത്തിരിക്കുന്നു. നിങ്ങളുടെ ഉദാരമായ സംഭാവന നല്കി ഈ രണ്ടു കടുംബത്തിന് ഈ ക്രിസ്തുമസ് നാളില്‍ നമ്മളാല്‍ കഴിയും വിധം ആശ്വാസം നല്‍കാന്‍ ഇടുക്കി ജില്ലാ സംഗമത്തോട് ഒപ്പം ഉണ്ടാകണമേ … എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായം ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു.
ഇടുക്കിജില്ലാ സംഗമം അക്കൌണ്ട് വിവരം ചുവടെ ചേര്‍ക്കുന്നു.
BANK – BARCLAYS
ACCOUNT NAME – IDUKKI JILLA SANGAMAM .
ACCOUNT NO — 93633802.
SORT CODE — 20 76 92.
ബെന്നി തോമസ്
click on malayalam character to switch languages