1 GBP = 107.12
breaking news

ആത്മീയ ആവേശമായി രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍.നിറ സാന്നിധ്യമായി മാര്‍. സ്രാമ്പിക്കല്‍.സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബാന ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങി…

ആത്മീയ ആവേശമായി രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍.നിറ സാന്നിധ്യമായി മാര്‍. സ്രാമ്പിക്കല്‍.സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബാന ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങി…

ലോക സുവിശേഷവത്കരണത്തിന് പുത്തന്‍ പാതകള്‍ തുറന്ന റവ.ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യുകെയുടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഇത്തവണ പുത്തന്‍ അഭിഷേകത്താല്‍ ആത്മീയ ആവേശമായി മാറി.
പുതുതായി രൂപംകൊണ്ട ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷനില്‍ ആദ്യാവസാനം പങ്കെടുത്തു.

മാര്‍. സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബാനയെ ബര്‍മിംങ്ഹാം ബഥേല്‍ സെന്ററില്‍ തിങ്ങിനിറഞ്ഞ വിവിധ ഭാഷാദേശക്കാരായ ജനം അതിരറ്റ ആത്മീയ ആനന്ദത്താല്‍ ഹൃദയത്തില്‍ സ്വീകരിച്ചു.
വരും നാളുകളില്‍ യുകെയുടെയും യൂറോപ്പിന്റെയും നവസുവിശേഷവത്കരണരംഗത്ത് സീറോ മലബാര്‍ സഭയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഇത്തവണത്തെ കണ്‍വെന്‍ഷനും അവിടെ ആദ്യമായി അര്‍പ്പിക്കപ്പെട്ട സീറോ മലബാര്‍ ഇംഗ്ലീഷ് കുര്‍ബാനയും.


പരിശുദ്ധാത്മാഭിഷേകം തുളുമ്പിനിന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധകുര്‍ബാനയ്ക് സെഹിയോന്‍ യുകെയുടെ കുട്ടികള്‍ അള്‍ത്താരശുശ്രൂഷകരായി. വിശ്വാസമെന്നാല്‍ ക്രിസ്തുവിലുള്ള ജീവിതമാണെന്ന് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു. നാമോരോരുത്തരും യേശുക്രിസ്തുവിനെ മുന്‍നിര്‍ത്തി ആത്മീയജീവീതം നയിക്കേണ്ടവരാണെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

വൈകിട്ട് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ബിഷപ്പ് നേതൃത്വം നല്‍കി. മോണ്‍സിഞ്ഞൊര്‍ ഷോണ്‍ ഹീലി, ഫാ. ഷൈജു നടുവത്താനി എന്നിവരും ശുശ്രൂഷകള്‍ നയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ. ഫാ. മാത്യു ചൂരപ്പൊയ്കയിലും കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്നു.


ജനുവരി 14 നു നടക്കുന്ന രണ്ടായിരത്തി പതിനേഴിലെ ആദ്യ കണ്‍വെന്‍ഷന്‍ സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡ്, പരിശുദ്ധാത്മാഭിഷേക ധ്യാനങ്ങളിലൂടെ അനേകരെ മാനസാന്തരത്തിലേക്ക് നയിക്കുവാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ വചനപ്രഘോഷകന്‍ ഡോ. ജോണ്‍ ദാസ് എന്നിവര്‍ ഫാ. സോജി ഓലിക്കലിനൊപ്പം നയിക്കും.

വാര്‍ത്ത: ബാബു ജോസഫ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more