1 GBP = 105.35
breaking news

റെക്സം സെന്റ് മേരിസ് കതീഡ്രലിൽ ആഘോഷമായ ക്രിസ്തുമസ് പുതുവത്സര മലയാളം പാട്ടുകുർബാന ഡിസംബർ 29- ഞായറാഴ്ച 2.30 ന്

റെക്സം സെന്റ് മേരിസ് കതീഡ്രലിൽ ആഘോഷമായ ക്രിസ്തുമസ് പുതുവത്സര മലയാളം പാട്ടുകുർബാന ഡിസംബർ 29- ഞായറാഴ്ച 2.30 ന്

ബെന്നി മേച്ചേരിമണ്ണിൽ

റെക്സം രൂപതയിലെ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടുകുർബാന ഡിസംബർ 29 – തിയതി ഞായറാഴ്ച 2.30- ന് റെക്സം സെന്റ് മേരിസ് കതീഡ്രലിൽ നടത്തപെടുന്നു.

ഞായറാഴ്ച 2.30-നു നടക്കുന്ന ആഘോഷമായ പാട്ടുകുർബാനക്കു റെക്സം രൂപതയിലുള്ള എല്ലാ മലയാളി അച്ചൻ മാരും പങ്കെടുക്കുന്നതും കുർബാനക്ക് ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ CMI മുഖ്യകാർമ്മകാനാകുന്നതും കുർബാന മദ്ധ്യേ ബഹുമാനപെട്ട റെക്സം രൂപതാ ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകുന്നതുമാണ്. കുർബാന മദ്ധ്യേ രൂപതയിലുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും കാഴ്ച സർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നമുക്ക് കഴിഞ്ഞ ഒരുവർഷക്കാലമായി ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരുന്നതിനുള്ള അവസരമാണിത്.

ആഘോഷമായ മലയാളം പാട്ടുകുർബാനയിലും മറ്റു പ്രാത്ഥന ശുസ്രൂഷകളിലും രൂപതയിലുള്ള മറ്റു കുർബാന സെന്റർ കളിൽ നിന്നും അയൽ ഇടവകളിൽ നിന്നും വിശുവാസികൾ എത്തിച്ചേരുന്നതാണ്. കുർബാനക്ക് ശേഷം പള്ളി ഹാളിൽ ക്രിസ്റ്മസ് കേക്ക് മുറിക്കൽ കേക്ക് വൈൻ വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷമായ ക്രിസ്മസ് പാട്ടുകുർബാനയിലും പുതുവത്സര പ്രാർത്ഥനകളിലും പങ്കു ചേർന്ന് പുൽക്കൂട്ടിൽ പിറന്ന ഉണ്ണി യേശുവിന്റെ അനുഗ്രഹം പ്രാപിക്കുവാനും ശാന്തിയും സമാധാനവും നിറഞ്ഞ ഒരുപുതു വത്സരത്തെ പ്രാർത്ഥനാ പൂർവം വരവേൽക്കുവാൻ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശുവാസികളെയും സ്നേഹത്തോടെ സെന്റ് മേരിസ് കതീഡ്രലിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ കാർപാർക്ക് ഫ്രീ പാർക്കിങ് ആണ്. പാർക്ക്‌ ചെയ്ത ശേഷം കാർ നമ്പർ പള്ളിയുടെ ഉള്ളിലുള്ള കമ്പ്യൂട്ടറിൽ എന്റർ ചെയ്യേണ്ടതാണ്.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ്

St Mary’s Cathedral
Regent St, Wrexham LL11 1RB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more