1 GBP = 107.92
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ആധ്യാത്മിക വർഷാചരണം ഉത്‌ഘാടനം ചെയ്തു

ഗ്രേറ്റ് ബ്രിട്ടൻ രൂപത ആധ്യാത്മിക വർഷാചരണം ഉത്‌ഘാടനം ചെയ്തു

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം വർഷമായ ആധ്യാത്മിക വർഷാചരണം ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു. 2024 ഡിസംബർ ഒന്നാം തീയതി മുതൽ 2025 നവമ്പർ 29 വരെ ആചരിക്കുന്ന ആധ്യാത്മിക വർഷാചരണത്തിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികളെക്കുറിച്ച് രൂപത അംഗങ്ങൾക്കായി മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യേക സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.

പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മിക സമ്പത്തിന്റെ അവകാശികൾ എന്ന നിലയിൽ ദൈവത്തിന് നന്ദി പറയുവാനും തനതായ ആധ്യാത്മിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുവാനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു . ഈ കാലയളവിൽ 2024 ഡിസംബർ 18 മുതൽ 2025 നവമ്പർ 29 വരെയുള്ള കാലയളവിൽ അഖണ്ഡ ബൈബിൾ പാരായണം , എല്ലാ ദിവസവും രൂപത ഒന്നാകെ പങ്കു ചേരാവുന്ന തരത്തിൽ സൂം പ്ലാറ്റഫോമിൽ ക്രമീകരിച്ചിട്ടുള്ള യാമ പ്രാർഥനകളിലുള്ള പങ്കുചേര ൽ , കൂദാശകളിലൂടെയുള്ള കൃപാവരം സ്വീകരിക്കൽ , തപസ്സ് ചൈതന്യമുള്ള ആത്മീയ ജീവിതം ശീലിക്കുക , . പൗരസ്ത്യ ആധ്യാത്മികത പഠിക്കുവാനും അറിയുവാനും സഹായിക്കുവാൻ മുൻ വര്ഷങ്ങളിലേത് പോലെ തന്നെ ഉർഹ ഫാമിലി ക്വിസ് 2025 എന്നിങ്ങനെയുള്ള വിവിധ കർമ്മ പദ്ധതികൾ ആണ് ആധ്യാത്മിക വർഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് . ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ നടന്ന ആധ്യാത്മിക വർഷത്തിന്റെ ഉത്‌ഘാടനത്തിൽ രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , വികാരി റെവ ഫാ ജെയിംസ് കോഴിമല എന്നിവർ പ്രസംഗിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more