അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് സര്‍വ്വിസും, ഭക്തസംഘടനകളുടെ വാര്‍ഷികവും കുട്ടികളുടെ കലാപരിപാടികളും ഡിസംബര്‍ മാസം 24-?ഓ തീയതി ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു ആഘോഷിക്കുന്നു.
ഡിസംബര്‍ മാസം 24-?o തീയതി ശനിയാഴ്ച വൈകുന്നേരം 2 മണി മുതല്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു ഭക്ത സംഘടനകളുടെ വാര്‍ഷികവും, കുട്ടികളുടെ കലാപരിപാടികളും തുടര്‍ന്ന് സന്ധ്യ നമസ്‌കാരവും. ക്രിസ്തുമസിന്റെ പ്രത്യേക ശ്രുശൂഷകളും വി. കുര്‍ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ആശിര്‍വാദം, കൈമുത്ത്, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും, ശ്രുശൂഷകള്‍ക്കു റവ ഫാ .ഫിലിപ്പ് തോമസ് നേതൃത്വം നല്‍കുന്നതായിരിക്കും. വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ അബര്‍ഡീനിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സഭ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കരോള്‍ ഗായകസംഘം ഡിസംബര്‍ മാസം 17, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതലും 18 തിയതി ഞായറാഴ്ച ഉച്ചക്ക് 12 മണി മുതലും ഭവനങ്ങള്‍ സന്ദര്‍ശിച്ചു ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കുന്നതും, ക്രിസ്തുമസ് ദൂത് നല്‍കുന്നതും ആയിരിക്കും .
പള്ളിയുടെ വിലാസം:
St .Clements Episcopal Church , Mastrick Drive , AB
16 6 UF ,Aberdeen , Scotland , UK .
വാര്‍ത്ത അയച്ചത് – രാജു വേലംകാല
click on malayalam character to switch languages