- വെന്തുരുകിയാലും കടംകയറി മുടിഞ്ഞാലും പണിതീരാത്ത കേരളത്തിലെ ചെറു വൈദ്യുത പദ്ധതികള്‍
- രേവന്ത് റെഡ്ഡിക്കെതിരായ കര്‍ഷകന്റെ ബൈറ്റ് സംപ്രേക്ഷണം ചെയ്തു; മാധ്യമപ്രവര്‍ത്തകയുടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് പൊലീസ്
- പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്
- നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി
- ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ജാമ്യാപേക്ഷ കോടതി തള്ളി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
- ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ചിത്രം’കാടകം’14 ന് തീയറ്ററുകളിൽ
- രാജസ്ഥാനില്‍ റെയ്ഡിനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് പൊലീസിന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു; പൊലീസ് മനപൂര്‍വം ചെയ്തതെന്ന് കുടുബം
യോര്‍ക്ക്ഷെയര്‍ ഡാാാ: ദേശീയ കലാമേളയില്‍? ഏവരേയും ഞെട്ടിച്ച അത്യുജ്ജ്വല പ്രകടനം
- Nov 09, 2016

( അനീഷ് ജോണ്‍ യുക്മ പി ആര് ഓ )
കവന്‍ട്രി 2016 ദേശീയ കലാമേളയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചവരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഏറ്റവും മുന്നില്‍ തന്നെ പറയേണ്ട പേരാണ് യോര്‍ക്ക്ഷെയര്‍ റീജിയന്റേത്. മുന്‍നിര റീജിയണുകളയെല്ലാം ഞെട്ടിയ്ക്കുന്ന അത്യുജ്ജ്വല പ്രകടനമാണ് യോര്‍ക്ക്ഷെയര്‍ ഇത്തവണത്തെ കലാമേളയില്‍ കാഴ്ച്ചവച്ചത്. 89 പോയിന്റ് നേടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന റീജണുകളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയതിനൊപ്പം ശ്രദ്ധേയമായ പല മത്സര ഇനങ്ങളിലും വിജയം നേടുന്നതിനും ഈ റീജണില്‍ നിന്നെത്തിയവര്‍ക്ക് സാധിച്ചു. അസോസിയേഷനുകള്‍ കൂട്ടായ ശ്രമം നടത്തിയാല്‍ റീജിയണ്‍ ശക്തിപ്പെടും. ശക്തമായ റീജിയണുകളാണ് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്. ഈ തത്വം ഏറ്റവും വിജയകരമായ രീതില്‍ പ്രവൃത്തിപഥത്തില്‍ എത്തിച്ചവരാണ് യോര്‍ക്ക്ഷെയര്‍ എന്നുള്ളത് 2016 ദേശീയ കലാമേള കൊണ്ട് തെളിഞ്ഞിരിക്കുകയാണ് യോര്‍ക്ക്ഷെയര്‍ കൈവരിച്ച നേട്ടത്തിന്റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ ഇതുവരെയുള്ള കലാമേള ചരിത്രവും നമ്മള് പരിശോധിക്കേണ്ടതായുണ്ട്.
‘നാഷണല്‍ കലാമേളയില്‍ മത്സരാര്‍ത്ഥികളൊന്നും പങ്കെടുക്കാനായെത്തിയില്ലെങ്കിലും റീജണല്‍ കലാമേളയെങ്കിലും നടത്തുവാന്‍ സാധിക്കുമോ’ എന്ന ചോദ്യം യുക്മ ദേശീയ നേതൃത്വം റീജനല്‍ ഭാരവാഹികളോട് അപേക്ഷിച്ചു നടന്നിരുന്ന ഒരു ഭൂതകാലം യോര്‍ക്ക്ഷെയര്‍ റീജിയണ്‍ ഉണ്ടായിരുന്നു. ഈ റീജിയണില്‍ നിന്നും ഒരാള്‍ പോലും മത്സരിക്കാനെത്താതിരുന്ന ദേശീയ കലാമേളകളായിരുന്നു ആദ്യവര്‍ഷങ്ങളില്‍ നടന്നിരുന്നത്. എന്നാല്‍ ഈ റീജിയണ്‍ നേതൃത്വം നല്കിയിരുന്നവര് യുക്മയ്ക്ക് ബദല്‍ സംഘടന ഉണ്ടാക്കുന്നതിനു വേണ്ടി പുറത്ത് പോയതോട് കൂടി റീജിയണ്‍ നല്ലകാലം കൈവന്നുവെന്നുള്ളതാണ് സത്യം.
ലിവര്‍പൂളില്‍ നടന്ന നാലാമത് ദേശീയ കലാമേളയിലാണ് യോര്‍ക്ക്ഷെയര്‍ ഒരു റീജിയണ്‍ എന്ന നിലയില്‍ ആദ്യമായി പങ്കെടുക്കുന്നത്. ആ വര്‍ഷം തന്നെ ശ്രദ്ധേയമായ നിലയില്‍ സാന്നിധ്യം അറിയിക്കുവാന്‍ സാധിച്ച യോര്‍ക്ക്ഷെയര്‍ പിന്നീട് ലെസ്റ്റര്‍, ഹണ്ടിംഗ്ടണ് കലാമേളകളിലും നിറസാന്നിധ്യമായിരുന്നു. എന്നാല്‍ പലപ്പോഴും പോയിന്റ് നിലയില്‍ മുന്‍നിര റീജണുകള്‍ക്ക് ഒപ്പമെത്തുന്ന തരത്തിലുള്ള ശക്തമായ ഒരു പ്രകടനം സാധ്യമായിരുന്നില്ല. എന്നാല്‍ കവ?ന്‍ട്രി 2016 ദേശീയ കലാമേളയില്‍ എല്ലാ മുന്‍നിര റീജണുകളേയും അമ്പരപ്പിച്ച് മൂന്നാം സ്ഥാനത്തേയ്ക്കു കുതിച്ചുയര്‍ന്ന യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണെയാണ് കാണുവാന്‍ കഴിഞ്ഞത്. 2015 ലെ കലാമേളയില്‍ 51 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയ യോര്‍ക്ക്ഷെയര്‍ ഇത്തവണ വ്യക്തമായ മികവ് പുലര്‍ത്തികൊണ്ടു 89 പോയിന്റ് നേടിയാണ് ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തിയത്. വെറും നാല് പോയിന്റ് നഷ്ടത്തിലാണ് രണ്ടാം സ്ഥാനം അവര്‍ക്കു നഷ്ട്ടമായതു എന്നകാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. ഉറപ്പായിട്ടും ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചില മത്സര ഇനങ്ങളില്‍ തിരിച്ചറ്റി നേരിട്ടിരുന്നില്ലെങ്കില്‍ ഈ ദേശീയ കലാമേളയില്‍ റണ്ണേഴ്സ് അപ്പ് കിരീടം യോര്‍ക്ക്ഷെയര്‍ സ്വന്തമാക്കുമായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും യുക്മ റീജണല്‍ കലാമേളകള്‍ക്ക് തുടക്കം കുറിച്ചത് യോര്‍ക്ക്ഷെയര്‍ ആന്റ് ഹംബര്‍ റീജിയന് ആയിരുന്നു. ഇത്തവണ റീജണല്‍ കലാമേളയ്ക്ക് വെയ്ക്ക്ഫീല്‍ഡ് ആതിഥേയത്വം വഹിച്ചപ്പോള്‍ മത്സരിക്കുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വന്‍ ജനപങ്കാളിത്തമായിരുന്നു കലാമേളയ്ക്ക് എത്തിയിരുന്നത്. റീജണല്‍ കലാമേളയില്‍ പ്രകടമായ ആവേശം കണ്ടപ്പോള്‍ തന്നെ ഉറച്ച കാല്വെപ്പോടുകൂടിയിരിക്കും ഇത്തവണ യോര്‍ക്ക്ഷെയര്‍ ആന്റ് ഹംബര്‍ റീജിയന് നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാനെത്തുകയുള്ളൂ എന്ന് ഉത്ഘാടകനായിരുന്ന നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒന്‍പത് അംഗ അസോസിയേഷനുകളില്‍ നിന്നായി ഇരുന്നൂറില്പരം എന്‍ട്രികളായിരുന്നു റീജണല്‍ കലാമേളയ്ക്ക് ഉണ്ടായിരുന്നത്. വിശിഷ്ടാതിഥിയായെത്തി റീജണല്‍ കലാമേള നഗരിയില്‍ വിവിധ പരിപാടികള്‍ വീക്ഷിച്ച ദേശീയ കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പും നാഷണല്‍ കലാമേളയില്‍ നേട്ടം കൈവരിക്കുന്നതിനു സാധ്യമായ നിലവാരം പുലര്‍ത്തുന്നവരാണ് മത്സരാര്‍ത്ഥികളെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്ന പ്രകടനമായിരുന്നു ദേശീയ കലാമേളയില്‍ യോര്‍ക്ക്ഷെയര്‍ നടത്തിയത്.
2015ല്‍ പുതിയ ഭരണസമിതി ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അഞ്ചു അംഗസംഘടനകള്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്‍പത് അസോസിയേഷനുകളുടെ പിന്‍ബലമാണുള്ളത്. ഈ റീജിയണിലെ മൂന്ന് അസോസിയേഷനുകള്‍ ചേര്‍ന്നാണ് 89 പോയിന്റ് വാരിക്കൂട്ടിയത്. റീജിയണല്‍ ജേതാക്കളായ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (എസ്.കെ.സി.എ) 41 പോയിന്റും, ഈസ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (ഇ.വൈ.സി.ഒ ഹള്‍) 31 പോയിന്റും കീത്ലി മലയാളി അസ്സോസ്സിയേഷന്‍ (കെ.എം.എ) 17 പോയിന്റും നേടി. ദേശീയ തലത്തില്‍ അസ്സോസ്സിയേഷനുകളില്‍ ഷെഫീല്‍ഡ് നാലാം സ്ഥാനവും ഹള്‍ അഞ്ചാം സ്ഥാനവും കീത്?ലി പതിനഞ്ചാം സ്ഥാനവും നേടി എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംഘഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷെഫീല്‍ഡ് നേടിയെടുത്തു. കഴിഞ്ഞ രണ്ടുകലാമേളകളിലും ജൂനിയര്‍ ക്ലാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഷെഫീല്‍ഡ് ഈ വര്‍ഷം ഒന്നാം സ്ഥാനം പിടിച്ചെടുത്തു. അതിശക്തമായ മത്സരം നടക്കുന്ന ജൂനിയര്‍ വിഭാഗത്തില്‍, റീജിയണല്‍ കലാതിലകമായ ഷെഫീല്‍ഡിന്റെ ജിഷ്ന വര്‍ഗീസ് ഗ്രുപ്പിനത്തില് ഒന്നാംസ്ഥാനവും സിംഗിള്‍ ഇനങ്ങളില്‍ മൂന്നിനും മൂന്നാം സ്ഥാനവും കരസ്ഥമാക്കികൊണ്ടു പങ്കെടുത്ത നാലിനങ്ങളിലും വിജയിയായി. റീജിയണിലെ ഏറ്റവും കരുത്തുറ്റതും ഏറ്റവുമധികം അംഗങ്ങള്‍ ഉള്ള അസോസിയേഷനുമാണ് ഷെഫീല്‍ഡ് എസ്.കെ.സി.എ.
ഹള്‍ യുക്മയില്‍ സജീവമാകുന്നത് തന്നെ അടുത്തയിടയ്ക്കാണ്. കൃത്യതയാര്‍ന്ന നീക്കങ്ങളാണ് ഇത്രയും മികച്ച നേട്ടം ഈ കലാമേളയില്‍ സ്വന്തമാക്കുന്നതിന് ഹള്‍ അസോസിയേഷനെ സഹായിച്ചത്. റീജിയണല്‍ കലാമേളയില്‍ നഷ്ട്ടപെട്ട രണ്ടാം സ്ഥാനം നാഷണലില്‍ അവര്‍ പിടിച്ചെടുത്തു. ധീരജ് ജയകുമാറിന്റെ നേതൃത്വത്തില്‍ ആടിത്തിമിര്‍ത്ത സിനിമാറ്റിക് ഡാന്‍സ്, സദസ്സിലുണ്ടാക്കിയ ആരവം എടുത്തുപറയേണ്ടതാണ്. കരിമരുന്നുപുരയുമായി ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അശ്വിന് മാണി ജെയിംസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം കാണികളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.
കീത്?ലിയില്‍ നിന്നും പുലര്‍ച്ചെതന്നെ മത്സരാര്‍ത്ഥികളും കലാസ്നേഹികളുമായി പുറപ്പെട്ട കോച്ച് ബസ് ഉത്ഘാടനത്തിനു മുന്‍പുതന്നെ കലാമേളാനഗരിയില് എത്തി. അസ്സോസ്സിയേഷന്‍ ഭാരവാഹികളുടെ സംഘടനാ പാടവം അവിടെനിന്നു തന്നെ മനസ്സിലാക്കാം. പ്രതീക്ഷിച്ച ചില വിജയങ്ങള്‍ നഷ്ടമായത് നിരാശ നല്‍കിയെങ്കിലും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ച നീതു ഇബിന്റെ മോഹിനിയാട്ടം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.ഈ സംഘടനയില്‍ നിന്നുള്ള ദിവ്യ സെബാസ്റ്റ്യന്‍ കലാതിലകമായ സ്നേഹ സജിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും രണ്ടാം സ്ഥാനം നേടി.ഒപ്പം ഗ്രൂപ്പ് ക്ലാസിക്കല്‍ നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗവുമായിരുന്നു.
റീജിയണിലെ മറ്റുപല അംഗ അസോസിയേഷനുകളും മത്സരത്തിലുണ്ടായിരുന്നു എങ്കിലും തലനാരിഴ വ്യത്യാസത്തിലാണ് വിജയപട്ടികയില്‍ ഇടം പിടിക്കാതെ പോയത്. കൂടുതല്‍ കരുത്തോടെ വരും വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ട വിജയങ്ങള്‍ സ്വന്തമാക്കുവാന്‍ എത്തുമെന്നുള്ള വാശിയിലാണ് റീജണല്‍ നേതൃത്വം. സ്ഥാനമാനങ്ങളുടെ പുറകെ ഓടി സമയം കളയാതെ ‘സംഘടനയാണ് വലുത് എന്നും അംഗീകരിക്കപ്പെടുന്നവന്റെ പുറകെ സ്ഥാനങ്ങളാണ് ഓടേണ്ടത്’ എന്നും വിശ്വസിക്കുന്ന ഒരുപറ്റം ആളുകളാണ് ഈ റീജിയന്റെ വളര്‍ച്ചയുടെ ഒരു പ്രധാന ഘടകം. യുക്മയില്‍ മുന്‍നിര സ്ഥാനങ്ങള്‍ സ്വന്തമാക്കിയ ചില റീജണുകള്‍, റീജണല്‍ കലാമേള പോലും നടത്തുന്നതില്‍ പരാജപ്പെട്ട് നില്ക്കുന്നിടത്താണ് യോര്‍ക്ക്ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്റെ വിജയം നിറപ്പകിട്ടാര്ന്നതാവുന്നത്.
അലക്സ് എബ്രഹാം പ്രസിഡണ്ടും വര്‍ഗീസ് ദാനിയേല്‍ സെക്രട്ടറിയും സോജന് ജോസഫ് നാഷണല്‍ കമ്മിറ്റി അംഗവും ജെസ്സി ജോണ്‍ വൈസ് പ്രസിഡണ്ടും സജിന്‍ രവീന്ദ്രന് ആര്‍ട്സ് കോ ഓര്‍ഡിനെറ്ററും സാബു മാടശ്ശെരില് ജോയിന്റ് സെക്രട്ടറിയുമായ റീജണല്‍ നേതൃത്വമാണ് അംഗ സംഘടനകളെ വിശ്വാസത്തിലെടുത്ത് അവരുടെ പൂര്‍ണ സഹകരണത്തോടെ ഈ അഭൂതപൂര്‍വമായ വിജയം റീജിയന് സമ്മാനിച്ചത്.യുക്മ ദേശീയ ജോയിന്റ ട്രഷററും റീജണില്‍ നിന്നുള്ള ആദ്യകാല യുക്മ സ്ഥാപക നേതാവുമായ എബ്രഹാം ജോര്‍ജ് ചേട്ടന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എക്കാലവും പ്രചോദനം നല്‍കിയിരിന്നുവെന്നും റീജണല്‍ നേതൃത്വം പറഞ്ഞു.
Latest News:
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ പ്രധാന പരിപാടികളുടെ തീയ്യതികൾ പ്രഖ്യാപിച്ചു....റീജിയണൽ കായിക മേള ജൂ...
അനിൽ ഹരി (പി ആർ ഒ, നോർത്ത് വെസ്റ്റ് റീജിയൻ) യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയുട...Associations2025 ലെ സുപ്രധാന ഇവൻറുകൾ മുൻകൂട്ടി പ്രഖ്യാപിച്ച് യുക്മ
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ മൂന്ന് സുപ്രധാന ഇവൻറുകളുടെ തീയതി...Associationsയുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായി കുര്യൻ ജോർജ് നിയമിതനായി
അലക്സ് വർഗീസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംങ്ങ്ഹാമിൽ ന...Associationsയുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം... അഡ്വ.എബി സെബാസ്റ്റ്യൻ നയിക്കും.... ജയകുമാർ നായർ ജനറൽ സെക്രട്ടറി...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയ...Latest Newsചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു......ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബർമി...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) സൗമ്യത മുഖമുദ്രയാക്കിയ രണ്ട് ആള...Latest Newsയുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം.... സുരേന്ദ്രൻ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്....ജിപ്സൺ തോമസ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2022-2025 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസ...Associationsയുക്മ വാർഷിക പൊതുയോഗവും 2025 - 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സം...Associationsയുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവനേതൃത്വം ജെയ്സൺ ചാക്കോച്ചൻ ദേശീയ സമിതിയിൽ, ജോബിൻ ജോർജ് റീജണൽ പ്രസ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെംസ്ഫോർഡ് : യൂണിയൻ ഓഫ് യുകെ മലയാളി അ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- വെന്തുരുകിയാലും കടംകയറി മുടിഞ്ഞാലും പണിതീരാത്ത കേരളത്തിലെ ചെറു വൈദ്യുത പദ്ധതികള്‍ സംസ്ഥാനം വേനല്‍ച്ചൂടില്‍ പൊള്ളിത്തുടങ്ങി. പല ജില്ലകളിലും ജാഗ്രത മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഠിനമായ വേനലായിരിക്കും ഇത്തവണയെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത ഉപഭോഗവും അതിനനുസരിച്ച് വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ വെല്ലുവിളിയെ നേരിടാന്‍ കേരളം എത്രത്തോളം സജ്ജമാണ് എന്ന് ചിന്തിക്കുന്നതിനൊപ്പം നാം ചേര്‍ത്തുവായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ഇതുപോലൊരു മാര്‍ച്ചില്‍ 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പള്ളിവാസല്‍ എക്സ്റ്റന് സ്കീമിന്റെ ഉദ്ഘാടനം നടത്താന്‍ പോലും കേരളത്തിന് സാധിച്ചിട്ടില്ല. പള്ളിവാസല്‍ മാത്രമല്ല ഭൂതത്താന്‍ കെട്ട്, വഞ്ചിയം പദ്ധതികളുള്‍പ്പെടെ ഇനിയുമേറെ പദ്ധതികള്‍ ഇഴഞ്ഞുകൊണ്ടിരിക്കുകയാണ്
- രേവന്ത് റെഡ്ഡിക്കെതിരായ കര്‍ഷകന്റെ ബൈറ്റ് സംപ്രേക്ഷണം ചെയ്തു; മാധ്യമപ്രവര്‍ത്തകയുടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് പൊലീസ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന ബൈറ്റ് സംപ്രേക്ഷണം ചെയ്തതിന് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്. പുലര്‍ച്ചെ തന്റെ വീട്ടിലെത്തി പൊലീസ് വീടുവളഞ്ഞെന്നും തന്നെ കസ്റ്റഡിയിലെടുത്തെന്നും ഒരു സെല്‍ഫി വിഡിയോയിലൂടെ മാധ്യമപ്രവര്‍ത്തകയായ രേവതി ആരോപിച്ചു. തന്നെയും കുടുംബത്തെയും ഭയപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ നിശബ്ദയാക്കാന്‍ നോക്കുകയാണെന്ന് വിഡിയോയിലൂടെ രേവതി ആരോപിച്ചു. പള്‍സ് ടിവി എന്ന ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ് രേവതി. രേവന്ത് റെഡ്ഡിയെക്കുറിച്ച് കര്‍ഷകനായ ഒരു വയോധികന് അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന
- പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ് താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെകുട്ടിയും പരീക്ഷ എഴുതാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായിരുന്നു, ഒരു രക്ഷിതാവെന്ന നിലയിൽ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഹർജി നൽകിയതെന്നും ഇഖ്ബാൽ പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ നിയമങ്ങളിൽ ചെറിയ
- നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി തെന്നിന്ത്യന്‍ താരമായിരുന്ന സൗന്ദര്യ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നുള്ള വാര്‍ത്തകളാല്‍ ടോളിവുഡില്‍ ആരോപണങ്ങള്‍ നിറയുകയാണ്. മുതിര്‍ന്ന തെലുങ്ക് താരം മോഹന്‍ ബാബുവിനെതിരെയാണ് ആരോപണങ്ങള്‍. അടുത്തിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിലാണ് മോഹന്‍ബാബു വാര്‍ത്തകളില്‍ ഇടംനേടുന്നത്. അതിലും ഗുരുതരമായ ഒരു ആരോപണമാണ് തെലുങ്കിലെ മുതിര്‍ന്ന നടനും നിര്‍മാതാവുമായ അദ്ദേഹത്തിനെതിരെ ഉയരുന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് മോഹന്‍ ബാബുവിനെതിരെ പുതിയൊരു പരാതി എത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടിയായിരുന്ന സൗന്ദര്യയുടെ അപകട മരണത്തില്‍
- ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ജാമ്യാപേക്ഷ കോടതി തള്ളി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിലവിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് നോബിയെ മാത്രമാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. മരിക്കുന്നതിനു മുൻപ് നോബി ഷൈനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. ഷൈനിയുടെ മൊബൈൽ ഫോൺ കഴിഞ്ഞദിവസം വീട്ടിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഭർത്താവിൽ നിന്നും

2025 ലെ സുപ്രധാന ഇവൻറുകൾ മുൻകൂട്ടി പ്രഖ്യാപിച്ച് യുക്മ /
2025 ലെ സുപ്രധാന ഇവൻറുകൾ മുൻകൂട്ടി പ്രഖ്യാപിച്ച് യുക്മ
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ മൂന്ന് സുപ്രധാന ഇവൻറുകളുടെ തീയതികൾ പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതിയുടെ ആദ്യ യോഗത്തിൽ തന്നെ ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവൻറുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. 2025 ജൂൺ 28 ശനിയാഴ്ചയാണ് യുക്മ ദേശീയ കായികമേള നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ മലയാളി

യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായി കുര്യൻ ജോർജ് നിയമിതനായി /
യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായി കുര്യൻ ജോർജ് നിയമിതനായി
അലക്സ് വർഗീസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംങ്ങ്ഹാമിൽ നടന്നു. ദേശീയ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യുക്മ സ്ഥാപിതമായി പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ പുത്തൻ കർമ്മപദ്ധതികളുമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. മുൻ വർഷങ്ങളിലേതു പോലെ തന്നെ ശക്തമായ റീജിയനുകളും സുശക്തമായ ദേശീയ നേതൃത്വവും എന്ന രീതിയിൽ അംഗ അസോസിയേഷനുകളെയും യു കെ മലയാളി പൊതു സമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള പ്രവർത്തനങ്ങൾക്ക് ഭരണസമിതി യോഗം വിപുലമായ

യുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം… അഡ്വ.എബി സെബാസ്റ്റ്യൻ നയിക്കും…. ജയകുമാർ നായർ ജനറൽ സെക്രട്ടറി….ഷീജോ വർഗീസ് ട്രഷറർ /
യുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം… അഡ്വ.എബി സെബാസ്റ്റ്യൻ നയിക്കും…. ജയകുമാർ നായർ ജനറൽ സെക്രട്ടറി….ഷീജോ വർഗീസ് ട്രഷറർ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയോഗം പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10ന് ആരംഭിച്ച് ഭരണഘടനാപ്രകാരമുള്ള ചുമതലകൾ നിറവേറ്റി. റിപ്പോർട്ട്, വരവ് ചിലവ് കണക്കുകൾ വായിച്ച് പാസാക്കി. തുടർന്ന് അത്യാവശ്യമായ ചർച്ചകളും തീരുമാനങ്ങളുമെടുത്ത് യോഗം പിരിഞ്ഞു. ഉച്ചക്ക് 12 മണി മുതൽ നിലവിലെ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗം ആരംഭിച്ചു. യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡൻറ് ഷിജോ

ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു……ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബർമിംഗ്ഹാമിൽ /
ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു……ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) സൗമ്യത മുഖമുദ്രയാക്കിയ രണ്ട് ആളുകള്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യുക്മ പോലെ ബൃഹത്തായ ഒരു സംഘടനയെ ഇവരെങ്ങനെ മുന്നോട്ട് നയിക്കുമെന്ന് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷക്കാലം യാതൊരു പരാതിയ്ക്കുമിട നല്‍കാതെ ഒരു ഭരണസമിതിയുടെ കാലയിളവില്‍ ആദ്യമായി മൂന്ന് കലാമേളയും മൂന്ന് വള്ളംകളിയും വിജയകരമായി പൂര്‍ത്തീകരിച്ച് ചരിത്രം സൃഷ്ടിച്ച് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുകയാണ് ഡോ. ബിജു പെരിങ്ങത്തറയുടേയും ശ്രീ. കുര്യന് ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള

യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ…. /
യുക്മ വാർഷിക പൊതുയോഗവും 2025 – 27 വർഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നാളെ ബർമിംങ്ഹാമിൽ….
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിനടുത്ത് എർഡിംഗ്ടണിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ

click on malayalam character to switch languages