ബ്രിട്ടണിലെ നഴ്സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്.സി.എന്‍)ന്റെ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു. ബ്രിട്ടണിലെ മലയാളി സമൂഹത്തില്‍ പൊതുപ്രവര്‍ത്തന രംഗത്തെ സജീവസാന്നിധ്യമായ എബ്രാഹം യുക്മ നഴ്സസ് ഫോറത്തിന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ്. ബ്രിട്ടണിലെ ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്ന നഴ്സിംഗ് മേഖലയില്‍ നിന്നും ആദ്യമായിട്ടാണ് ആര്.സി.എന്‍ പോലെ വളരെ ശക്തമായ ഒരു ട്രേഡ് യൂണിയന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തേയ്ക്ക് ഒരു മലയാളി മത്സരിക്കാനെത്തുന്നത്.മലയാളികളുടെ കൂട്ടായ ഒരു പരിശ്രമമുണ്ടായാല്‍ വാശിയേറിയ മത്സരം നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് എബ്രാഹം.
ആഗോളതലത്തില്‍ നഴ്സുമാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളില്‍ ഏറ്റവും വലുതാണ് ആര്.സി.എന്‍. 1916ല്‍ നഴ്സുമാര്‍ക്കായി സ്ഥാപിതമായ ഈ സംഘടന പില്ക്കാലത്ത് ബ്രിട്ടീഷ് രാജകുടുംബം റോയല്‍ ചാര്‍ട്ടറിലൂടെ നല്കിയ പ്രത്യേക പദവി കൈവരിച്ചാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ ബ്രിട്ടണിലെ കേവലം ഒരു തൊഴിലാളി സംഘടന എന്ന നിലയില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തില്‍ തന്നെ വിവിധ നഴ്സിംഗ് സംഘടനകളുമായും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും ചേര്‍ന്ന് നഴ്സിംസ് മേഖലയിലെ പലവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്കി വരുന്നു. നഴ്സസ്, സ്റ്റുഡന്റ് നഴ്സസ്, മിഡൈ്വഫ്സ്, ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിങ്ങനെ നഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം നാലര ലക്ഷത്തോളും ആളുകള്‍ യു.കെയില്‍ ആര്‍സി.എന്‍ അംഗങ്ങളായിട്ടുണ്ട്.
ആര്.സി.എന്‍. ലണ്ടന്‍ റീജണില്‍ ഉള്‍പ്പെടുന്ന 60,000ഓളും വരുന്ന അംഗങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ എബ്രാഹം മത്സരിക്കുന്ന ലണ്ടന്‍ റീജണല്‍ ബോര്‍ഡിലേയ്ക്ക് വോട്ടര്‍മാരായിട്ടുള്ളത്. ഗ്രേറ്റര്‍ ലണ്ടനിലെ 32 ബറോ കൗണ്‍സിലുകളിലായി ഉള്ള 69 എന്‍.എച്ച്.എസ് സ്ഥാപനങ്ങള്‍ 3000ല്‍ പരം വരുന്ന പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നരാണ് വോട്ടര്‍മാരായ അറുപതിനായിരത്തോളും വരുന്ന ആര്‍സി.എന്‍ അംഗങ്ങള്‍. അതായത് ഗ്രേറ്റര്‍ ലണ്ടന്‍ ബറോകളിലെ വിവിധ ഹോസ്പിറ്റലുകളിലും മറ്റ് ഹെല്‍ത്ത് സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന ആര്.സി.എന്‍ അംഗങ്ങളില്‍ എല്ലാവര്ക്കും ഈ തെരഞ്ഞെടുപ്പില്‍ എബ്രാഹത്തിനു വോട്ട് രേഖപ്പെടുത്തി തന്നെ വിജയം ഉറപ്പാക്കുന്നതിനു ആവശ്യമായ പിന്തുണ നല്‍കാനാവും.
എന്നാല്‍ ലണ്ടന്‍ റീജണീലെ വിവിധ ഹോസ്പിറ്റലുകളിലും ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആര്.സി.എന്‍ അംഗങ്ങള്‍ അല്ലാത്ത നഴ്സുമാരും മറ്റു ജീവനക്കാര്‍ക്കും തങ്ങള്‍ക്ക് പരിചയമുള്ള ആര്‍സി.എന്‍ അംഗങ്ങളായ സഹപ്രവര്‍ത്തകരോട് എബ്രാഹത്തിനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് സഹായിക്കാവുന്നതാണ്. കൂടാതെ ലണ്ടന്‍ റീജിയണു പുറത്തുള്ളവര്‍ക്കും തങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളൊ പരിചയമുള്ളവരോ ആയ ആര്,സി.എന്‍ അംഗങ്ങളോട് ഈ തെരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് എബ്രാഹത്തിനു വേണ്ടിയുള്ള പ്രചരണത്തില്‍ പങ്കാളികളാകാവുന്നതാണ്.
ലണ്ടന്‍ ബോര്‍ഡിലേയ്ക്കുള്ള 6 സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത് ഇതിലേയ്ക്കായി എബ്രാഹം ഉള്‍പ്പെടെ 16 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. ഓണ്‍ലൈന്‍ വോട്ടിംഗിലുടെയാണ് സമ്മതിദാനാവകാശം വിനയോഗിക്കേണ്ടത്. ആര്.സി.എന്‍ അംഗങ്ങളായ എല്ലാവര്ക്കും നവംബര്‍ 1ന് വൈകുന്നേരത്തോടെ ഇ-മെയിലില്‍ വോട്ടെടുപ്പിനുള്ള ലിങ്ക് അയച്ചു കഴിഞ്ഞു. നവംബര്‍ 30 ഉച്ചയ്ക്ക് 12 മണി വരെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഇ-മെയിലില്‍ നിന്നും വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടിയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ പേജ് ഓപ്പണായി വരും.
സര്‍നെയിം അടിസ്ഥാനത്തിലാണ് ബാലറ്റ് പേജില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍നെയിം പ്രാധാന്യത്തോടെ നല്‍കിയിട്ടുമില്ല. 16 സ്ഥാനാര്‍ത്ഥികളില്‍ 13 മനായിട്ടാണ് എബ്രാഹം പൊന്നുംപുരയിടം എന്നുള്പ്പെടുത്തിയിട്ടുള്ളത്. ലണ്ടന്‍ റീജണില്‍ നിന്നുള്ള ആര്.സി.എന്‍ അംഗങ്ങളായ എല്ലാവരും വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുന്നതിന് സഹായിക്കണമെന്ന് എബ്രാഹം അഭ്യര്‍ത്ഥിച്ചു. കൂടാതെ എല്ലാ മലയാളികളുടേയും പിന്തുണയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അബ്രാഹത്തിന് വോട്ടു ചെയ്യാം
https://secure.ersvotes.com/V2-4-2/(S(88ee08a5-ddd0-43bf-b5d6-0aec4d83b32fAMIYwAAAAAAAAA=6zAXH8A2ew4sp8HYe7q))/rcn2016/en/londonstatements?DirectLinkLoginID=
വോട്ടിംഗ് പേജിലെ ഒന്നാം സെക്യൂരിറ്റി കോഡ് ആയി എട്ടക്ക RCN മെമ്പര്‍ഷിപ്പ് നമ്പരും രണ്ടാംസെക്യൂരിറ്റി കോഡ് ആയി പോസ്റ്റ് കോഡിലെ അവസാന നാല് അക്കങ്ങളുമാണ് ചേര്‍ക്കേണ്ടത്.
click on malayalam character to switch languages