1 GBP = 105.73
breaking news

ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് രൂപീകരിച്ചു; അരുൺ ഫിലിപ്പോസ് പ്രസിഡന്റ്‌, അമൽ മാത്യു ജനറൽ സെക്രട്ടറി, ബിനോജ് ബാബു ട്രഷറർ 

ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് രൂപീകരിച്ചു; അരുൺ ഫിലിപ്പോസ് പ്രസിഡന്റ്‌, അമൽ മാത്യു ജനറൽ സെക്രട്ടറി, ബിനോജ് ബാബു ട്രഷറർ 

റോമി കുര്യാക്കോസ് 

ബോൾട്ടൻ: ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് രൂപീകരിച്ചു. ഇന്നലെ സംഘടിപ്പിച്ച രൂപീകരണ സമ്മേളനത്തിൽ വനിതകൾ ഉൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. 

രൂപീകരണം സമ്മേളനം ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടയിൽ ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന് കീഴിൽ സംഘടനയുടെ രണ്ടു പുതിയ യൂണിറ്റുകൾ രൂപംകൊണ്ടത് സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. ഒ ഐ സി സി (യു കെ)യുടെ നാഷണൽ പ്രസിഡന്റ്‌ പ്രതിനിധാനം ചെയ്യുന്ന റീജിയൻ എന്ന പ്രത്യേകതയും മാഞ്ചസ്റ്ററിലെ ഒ ഐ സി സി – ക്ക് ഉണ്ട്. 

യു കെയിലുടനീളം ഒ ഐ സി സിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റുകളുടെ രൂപീകരണം. യൂണിറ്റ് രൂപീകരണ യോഗത്തിൽ വനിതകളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി. പുതിയ ഭാരവാഹികളിൽ പകുതി പേരും വനിതകളാണ്. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

യൂണിറ്റിൽ പ്രവർത്തനത്തിന്റെ ആദ്യപടിയായി അംഗത്വവിതരണം ഉടൻ ആരംഭിക്കുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് ഭാരവാഹികൾ: 

പ്രസിഡന്റ്‌: 

അരുൺ ഫിലിപ്പോസ് 

വൈസ് പ്രസിഡന്റുമാർ: 

സിജോ സെബാസ്റ്റ്യൻ, ജിജി ജോസ് 

ജനറൽ സെക്രട്ടറി: 

അമൽ മാത്യു 

ജോയിന്റ് സെക്രട്ടറി 

ജിനു ജോർജ്, തോംസൺ 

ട്രഷറർ: 

ബിനോജ് ബാബു 

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

ബിന്ദുഷ കെ ബി 

കീർത്തന വിനീത് 

ജെസ്സിമോൾ ജോസ് 

സജിമോൻ ജോസഫ് 

വിനീത് സുരേഷ്ബാബു 

ഇമ്മാനുവേൽ ജോസ് 

ജോസി മാത്യു 

ആശ പി മാത്യു 

ജോളി ജോസഫ് 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more