1 GBP = 105.73
breaking news

ഹെരിഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സരാഘോഷം വിജയകരമായി സംഘടിപ്പിച്ചു

ഹെരിഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സരാഘോഷം വിജയകരമായി സംഘടിപ്പിച്ചു

അരുൺ ജോർജ്ജ്

യുകെ: ഹെരിഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) ജനുവരി 11, 2025-ന് ഹെരിഫോർഡ് സെന്റ് മേരീസ് റോമൻ catholic ഹൈസ്കൂളിൽ ഹാളിൽ ക്രിസ്മസ്-പുതുവത്സരാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ഉച്ചക്ക് 3:30 മണിയോടെ തുടങ്ങിയ പരിപാടികൾ രാത്രി 9:30വരെ നീണ്ടു നിന്നു.

സാംസ്കാരിക വൈവിധ്യവും സമുഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്വവും ഈ ആഘോഷത്തിലൂടെ പ്രകടമായി. ഹേമയുടെ പ്രസിഡന്റ് ശ്രീ. ജോജി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് ഹേമയുടെ പ്രഥമ പ്രസിഡന്റ് കൂടിയായ സാമൂഹിക പ്രവർത്തകൻ ബിൻസോ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് ഹേമയുടെ എക്സിക്യൂട്ടീവ് മെമ്പർ കുടി ആയ സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോ. നിശാന്ത് ബഷീർ ചടങ്ങിൽ ആശംസകൾ നേർന്നു.

വിവിധ കലാപരിപാടികളും നൃത്ത-സംഗീത ആലാപനങ്ങളും ആഘോഷത്തിന് ഒരു ഉന്നത നിലയിലേക്ക് മാറ്റി. ഗോകുൾ ഹർഷനും സംഘവും അവതരിപ്പിച്ച തത്സമയ സംഗീത (Live band)പരിപാടി പ്രേക്ഷകരെ ആവേശഭരിതരാക്കി. സാന്താക്ലോസിന്റെ പ്രത്യക്ഷവും സമ്മാന വിതരണവും കുട്ടികൾക്കായി ആഘോഷത്തെ കൂടുതൽ ഉത്സവമാക്കി.

ഹേമ സെക്രട്ടറി ശ്രീ. ജിൻസ്‌ വരിക്കാനിക്കൽ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ സംഘാടകരെയും സ്വച്ഛന്ദ പ്രവർത്തകരെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഹെമയുടെ ഈ വിപുലമായ ആഘോഷം മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യത്തിന്റെയും പൈതൃകത്തിന്റെ ശോഭയുടേയും ഉദാഹരണമായി മാറി. പങ്കെടുത്ത എല്ലാവർക്കും ഹേമഎക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more