1 GBP = 105.27

ഏർഡിങ്ടൺ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം പ്രൗഢഗംഭീരം

ഏർഡിങ്ടൺ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം പ്രൗഢഗംഭീരം

ഡിജോ ജോൺ

ഏർഡിങ്ടൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4 ശനിയാഴ്ച സട്ടൻ കോർഡ്ഫീൽഡ് സെന്റ് ചാഡ്സ് ഹാളിൽ വച്ച് വൻ ജനസാഗരത്തെ സാക്ഷിയാക്കി നടത്തപ്പെട്ടു. ഏർഡിങ്ടൺ ബാൻഡിന്റെ മനോഹരമായ സംഗീതം, കുട്ടികളുടെ അതിമനോഹരമായ കലാപരിപാടികൾ, വിഭവസമൃദ്ധമായ വിരുന്ന് എന്നിവ ചേർന്ന് ആഘോഷത്തിന് മാറ്റ് കൂട്ടി.

EMA പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന EMA മെമ്പേഴ്സിന്റെ യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു, ഈ സമ്മേളനത്തിൽ സെക്രട്ടറി ഡിജോ ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിനേഷ് സി മനയിൽ നന്ദിയും പ്രകാശിപ്പിച്ചു. പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ ക്രിസ്മസ് ന്യൂ ഇയറിന്റെ സന്ദേശവും അറിയിച്ചു.

ആഘോഷത്തിന്റെ ഭാഗമായുള്ള മൂന്ന് ഏരിയ തിരിച്ചു കരോൾ കോമ്പറ്റീഷൻ കാണികൾക്ക് ആവേശം പകർന്നു. അതനുസരിച്ച് യഥാക്രമം കിങ്സ്ബറി ഏരിയ ഒന്നാം സ്ഥാനവും സെൻട്രൽ ഏരിയ രണ്ടാം സ്ഥാനവും പെറി കോമൺ ഏരിയ മൂന്നാം സ്ഥാനവും പങ്കിട്ടു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more