1 GBP = 106.56
breaking news

കിരീട നേട്ടം ആവര്‍ത്തിച്ച് സ്‌നേഹ സജി ,മിന്നുന്ന വിജയവുമായി അച്ഛന്റെ പാതയില്‍ ആലിക്ക് മാത്യു

കിരീട നേട്ടം ആവര്‍ത്തിച്ച് സ്‌നേഹ സജി ,മിന്നുന്ന വിജയവുമായി അച്ഛന്റെ പാതയില്‍ ആലിക്ക് മാത്യു

ഇന്നലെ വാര്‍വിക്കില്‍ സമാപിച്ച യുക്മ ദേശീയ കലാമേളയില്‍ കലാതിലക പട്ടം നേടിയത് ബാസില്‍ഡന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള സ്‌നേഹ സജിയാണ്. ഭരതനാട്യം,മോഹിനിയാട്ടം,ഫാന്‍സി ഡ്രസ് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് സ്‌നേഹ കിരീടം ചൂടിയത്.ഇത്തവണത്തെ നാട്യ മയൂരം പുരസ്‌ക്കാരവും സ്‌നേഹയ്ക്ക് തന്നെയാണ്.

sneha-saji

യുക്മ വേദികളില്‍ മത്സരിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന ഈ കൊച്ചു മിടുക്കി നിരവധി തവണ യുക്മ റീജണല്‍/നാഷണല്‍ കലാമേളകളില്‍ കലാതിലകം ആയിട്ടുണ്ട്.പോയവര്‍ഷത്തെ ദേശീയ കലാമേളയിലും സ്‌നേഹ കലാ തിലക കിരീടം പങ്കിട്ടിരുന്നു.പാല സ്വദേശികളായ സജി ബിന്ദു ദമ്പതികളാണ് ഈ അനുഗ്രഹീത കലാകാരിയുടെ മാതാപിതാക്കള്‍ .ഏക സഹോദരന്‍ സുബിന്‍.എ ലെവലില്‍ പഠിക്കുന്ന സ്‌നേഹ മോഡലിംഗ് രംഗത്തും ചുവടു വച്ചിട്ടുണ്ട്.ലണ്ടനിലെ പ്രശസ്ത നൃത്താദ്ധ്യാപകനായ ഷിജു മേനോന്റെ കീഴിലാണ് സ്‌നേഹ നൃത്തം പരിശീലിക്കുന്നത്.

_mg_1310

_mg_1321

അച്ഛന്റെ പാതയില്‍ ആലിക്ക് മാത്യു

ഇത്തവണത്തെ യുക്മ കലാമേളയിലെ കലാപ്രതിഭ ആയി തിരഞ്ഞെടുക്കപ്പെട്ടത് ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ആലിക്ക് മാത്യുവാണ്. യുക്മയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും ആദ്യ ഭരണ സമിതിയിലെ ജോയിന്റ് സെക്രട്ടറിയും മുന്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടുമായ മാത്യു അലക്‌സാണ്ടറിന്റെയും സിന്‍ലെറ്റിന്റെയും പുത്രനാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന ആലിക്ക്. ഏക സഹോദരന്‍ ഫിലിക്‌സ്.നല്ലൊരു പ്രാസംഗികനായ മാത്യുവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന്! പ്രസംഗത്തിലും പദ്യ പാരായണത്തിലും സമ്മാനം നേടിയാണ് ആലിക്ക് കിരീടം ചൂടിയത്.യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ കലാമേളയിലും ആലിക്ക് തന്നെ ആയിരുന്നു കലാപ്രതിഭ.

_mg_1313

alik

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more