1 GBP = 105.74
breaking news

കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞു; ഗൗതമി അവസാനിപ്പിക്കുന്നതു ഉലകനായകനുമായുള്ള പതിമൂന്നു വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം

കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞു; ഗൗതമി അവസാനിപ്പിക്കുന്നതു ഉലകനായകനുമായുള്ള പതിമൂന്നു വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം

ചെന്നൈ: കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഗൗതമിയുടെ ബ്ലോഗില്‍ വന്ന കുറിപ്പിനെ ആധാരമാക്കി തമി!ഴ്‌നാട്ടിലുള്ള ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പതിമൂന്നു വര്‍ഷത്തെ ബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 1989ലാണ് അപൂര്‍വ സഹോദരങ്ങള്‍ എന്ന സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. കാന്‍സര്‍ ബാധിതയായിരുന്ന ഗൗതമി പിന്നീട് രോഗമുക്തയാവുകയായിരുന്നു. പിന്നീട് 2003ല്‍ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പുരോഗമനാത്മകമായ സ്ത്രീയാണെന്നാണു കമല്‍ഹാസന്‍ ഗൗതമിയെ വിശേഷിപ്പിച്ചിരുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഒരിക്കലും വിവാഹത്തിന് ഗൗതമിയെ കമല്‍ഹാസന്‍ നിര്ബന്ധിച്ചിരുന്നില്ല.തന്റെ ബ്ലോഗിലാണ് താന്‍ കമല്‍ഹാസനുമായി വേര്‍പിരിയുന്നതായി ഗൗതമി കുറിച്ചത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more