1 GBP = 106.79
breaking news

ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി….

ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി….

ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി. Uxbridge. ഹെയര്‍ഫീല്‍ഡ് st pauls ദേവാലയത്തില്‍ വച്ച് പരിശുദ്ധ അമ്മയുടെ തിരുനാള്‍ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ ഭംഗിയായി ആഘോഷിച്ചു.തിരുകര്‍മ്മങ്ങള്‍ക്ക് ചാപ്ലിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കുകയും ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ വചനസന്ദേശം നല്‍കുകയും ചെയ്തു.
11
ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ എഴുതി നല്‍കിയ സന്ദേശം ചാപ്ലിന്‍ വായിക്കുകയുണ്ടായി. യുകെയിലെ അറിയപ്പെടുന്ന ഗായകന്‍ രഞ്ജി അലക്‌സിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുനാളിനു കൊഴുപ്പേകി. കുട്ടികളുടെ പരിപാടികള്‍ നിലവാരത്തില്‍ ഉയര്‍ന്നതായിരുന്നു. ജോമോന്റേയും ബെന്നിയുടെയും നേതൃത്വത്തില്‍ തിരുനാളൊരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കി.
img-20161030-wa0062

Post Your Comments Here ( Click here for malayalam )

Press Esc to close
show more