1 GBP = 105.44
breaking news

അയര്‍ലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന് നവ സാരഥികള്‍.

അയര്‍ലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന് നവ സാരഥികള്‍.

ഡബ്ലിന്‍: അയര്‍ലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ 2016-17 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താലയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി ജിജോ മാത്യുവിനേയും വൈസ് പ്രസിഡണ്ടായി ബിജുക്കുട്ടന്‍ മുരിയങ്കോട്ടിനേയും തിരഞ്ഞെടുത്തു. ജിജു ജോര്‍ജ്ജു തുണ്ടത്തിലാണു പുതിയ സെക്രട്ടറി. ജോ. സെക്രട്ടറിയായി കുര്യന്‍ ലൂക്കോസ് ചേലക്കലും ട്രഷററായി ഷൈയിംസ് ബേബി വരിക്കാട്ടും, ജോ. ട്രഷററായി നിധീഷ് കൊച്ചാലുംചുവട്ടിലിനേയും തിരഞ്ഞെടുത്തു.

കൂടാതെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സ്റ്റിനില്‍ കുര്യന്‍ മുതലക്കാട്ടിലും,ജോബിന്‍ ജോസ് കിഴക്കേടത്തിനേയും യോഗം ചുമതലപ്പെടുത്തി.

അയര്‍ലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട് കിസ്സാന്‍തോമസിനെ സംഘടനയുടെ അഡൈ്വസറായും ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more