1 GBP = 106.75
breaking news

ആറാമത് മുഴൂര്‍ സംഗമം ആഘോഷം ഗംഭീരമായി….

ആറാമത് മുഴൂര്‍ സംഗമം ആഘോഷം ഗംഭീരമായി….

ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഉത്ഘാടനം ചെയ്തു അനുഗ്രഹിച്ച ആറാമത് മുഴൂര്‍ സംഗമം ഗംഭീരമായി ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് പിതാവ് ഉത്ഘാടനം ചെയ്ത ആഘോഷപരിപാടികള്‍ 4 മണി വരെ തുടര്‍ന്നു.
img_8274
കുടുംബ ജീവിതത്തില്‍ വിശ്വാസമുള്ളവരായി ഈശ്വര വിശ്വാസത്താല്‍ ജീവിച്ചാല്‍ മാത്രമേ നല്ല ജീവിതം നയിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് പിതാവ് ഉത്ഘാടന സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ച്. തുടര്‍ന്നു കേക്ക് മുറിച്ചു മധുരം പങ്കു വച്ചു.
img_8282
കുട്ടികളുടെ ഡാന്‍സ്, പാട്ട്, ഫണ്‍ ഗെയിമുകള്‍ എന്നിവയും മറ്റ് കലാപരിപാടികളും ആഘോഷം ഗംഭീരമാക്കി. 11 മണിക്ക് എത്തിച്ചേര്‍ന്ന പിതാവിനെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ചു.
ആടിയും പാടിയും നാടിന്റെ ഓര്‍മ്മകള്‍ പങ്കു വച്ചും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മുഴൂര്‍ നിവാസികള്‍ ഈ ഒത്തുച്ചേരല്‍ എല്ലാ വര്‍ഷവും തുടരാന്‍ തീരുമാനിച്ചു. നാട്ടില്‍ നിന്നും ഫാ. ജോയിച്ചന്‍ പറഞ്ഞാട്ട് ഫോണിലൂടെ സന്ദേശം നല്‍കി സംഗമപരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
img_8309
അടുത്ത വര്‍ഷം ഒക്ടോബര്‍ 21ന് വീണ്ടും ബ്ലാക്ക്പൂളില്‍ ഒത്തുചേരാമെന്ന തീരുമാനത്തില്‍ സ്‌നേഹവിരുന്നിന് ശേഷം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു ആഘോഷ പരിപാടികള്‍ സമാപിച്ചു.
img_8353

Post Your Comments Here ( Click here for malayalam )

Press Esc to close
show more