1 GBP = 106.79
breaking news

ജോബിയും ഡെല്‍സിയും മനം നിറഞ്ഞു പാടി , ഗ്രെയ്‌സ് നൈറ്റ് ഗ്രേറ്റ് നൈറ്റായി ..

ജോബിയും ഡെല്‍സിയും മനം നിറഞ്ഞു പാടി , ഗ്രെയ്‌സ് നൈറ്റ് ഗ്രേറ്റ് നൈറ്റായി ..

ഇന്നലെ വൈകുന്നേരം നാലു മണി മുതല്‍ പോര്‍ട്‌സ്മൗത്ത് മലയാളികള്‍ക്ക് ഉത്സവാന്തരീക്ഷമായിരുന്നു. രാഗ താള മേളങ്ങള്‍ പെയ്തിറങ്ങിയ ഒരു സംഗീത മഴയായിരുന്നു ഓക് ലാന്‍ഡ് കാത്തലിക് സ്‌കൂള്‍ സാക്ഷ്യം വഹിച്ചത്.
unnamed-8
യുകെ മലയാളി സമൂഹത്തിലെ പ്രിയ ഗായകര്‍ക്കൊപ്പം പിന്നണി ഗായകര്‍ ജോബി ജോണും, ഡെല്‍സി നൈനാനും അഞ്ചുമണിക്കൂര്‍ നീണ്ട സംഗീത വിരുന്നില്‍ ഭാഗഭാക്കായി. വൈകുന്നേരം നാലരക്ക് ഗ്രെയ്സ് നൈറ്റ് ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നായരും , ജോബി ജോണും, ഡെല്‍സി നൈനാനും , ജോസ് ജോര്‍ജ്ജും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഗ്രെയ്സ് നൈറ്റ് 2016 ഉത്ഘാടനം ചെയ്തു.
unnamed-10
തുടര്‍ന്ന് ഉല്ലാസ് ശങ്കരന്‍, അനുപമ ആനന്ദ്, വിമല്‍ ജോബി, ഹെലന്‍ റോബര്‍ട്ട് , ജിലു ഉണ്ണികൃഷ്ണന്‍, മിഥുന്‍, ദ്വൈദീഷ് പിള്ള, ലീന ഫുര്‍ട്ടാടോ, അജിത് പാലിയത്ത്, ട്രീസ ജിഷ്ണു, ബാബു ജോണ്‍സ്, സാന്ദ്ര ജെയ്‌സണ്‍, അലീന സജീഷ്, ജോണ്‍സണ്‍ ജോണ്‍, രാജഗോപാല്‍ കോങ്ങാട്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം ജോബിയും ഡെല്‍സിയും മനം നിറഞ്ഞു പാടിയപ്പോള്‍ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്ക് പോര്‍ട്‌സ്മൗത്ത് മലയാളി സമൂഹത്തിനെ കൂട്ടി കൊണ്ടു പോയി.
unnamed-11
അകമ്പടിയായി വിഷ്ണു പ്രിയ, കലാഭവന്‍ നൈസിന്റെ ശിഷ്യഗണങ്ങള്‍ , സാലിസ്ബറിയിലെയും ഹോര്‍ഷത്തിലെയും കുരുന്നു പ്രതിഭകള്‍ ഡോണയും ലാലിയും തുടങ്ങിയവരും ചേര്‍ന്ന് ഒരുക്കിയ നൃത്തവിസ്മയങ്ങള്‍, ചിച്ചസ്റ്റെര്‍ മലയാളി സമൂഹം ഒരുക്കിയ ലഘു നാടകം എന്നിവ ഗ്രെയ്സ് നൈറ്റിനെ ഗ്രേറ്റ് നൈറ്റ് ആക്കി. ഗ്രെയ്സ് മെലഡിസ് ഓര്‍ക്കസ്ട്രയുടെ ഏറ്റവും പുതിയ ലോഗോ ജോബിയും ഡെല്‍സിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. പങ്കെടുത്ത കലാകാരന്മാര്‍ക്ക് ഗ്രെയ്സ് നൈറ്റിന്റെ ഉപഹാരം ഉണ്ണികൃഷ്ണനും ജോബി ജോണും ചേര്‍ന്ന് വിതരണം ചെയ്തു .

Post Your Comments Here ( Click here for malayalam )

Press Esc to close
show more