ഇന്ന് രാവിലെ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ പിന്നണി ഗായകരായ ജോബി ജോണിനെയും ഡെല്‍സി നൈനാനെയും ദുബായില്‍ നിന്നെത്തുന്ന സൗണ്ട് എന്‍ജിനിയര്‍ ജോസ് ജോര്‍ജ്ജിനെയും ഗ്രെയ്സ് നൈറ്റ് ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നായരും ഗ്രെയ്സ് മെലീഡിസ് ഓര്‍ക്കസ്ട്രയിലെ ജിഷ്ണു ജ്യോതിയും ചേര്‍ന്ന് സ്വീകരിച്ചു യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവസാന്നിധ്യമായ ഗ്രെയ്സ് മെലഡിസ് ഓര്‍ക്കസ്ട്രയുടെ വാര്‍ഷികാഘോഷമായ ഗ്രെയ്സ് നൈറ്റിനു മാറ്റുകൂട്ടുവാന്‍ അഞ്ചു മണിക്കൂര്‍ നീളുന്ന ഭാവരാഗതാളമേളങ്ങള്‍ സമന്വയപ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് കലാസ്വാദകര്‍ക്ക് എട്ടാം പിറന്നാള്‍ വിരുന്നായി ഗ്രെയ്സ് നൈറ്റ് ഒരുക്കുന്നത് ..
ഐഡിയ സ്റ്റാര്‍സിംഗറിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ പ്രേഷകലക്ഷങ്ങളുടെ മനസ് കീഴടക്കിയ ജോബി ജോണ്‍ , ചലച്ചിത്ര പിന്നണി ഗായിക ഡെല്‍സി നൈനാനും ഒപ്പം യുകെയിലെ മലയാളികളുടെ പ്രിയ ഗായികാ ഗായകര്‍ക്കൊപ്പം ഗ്രെയ്സ് മെലഡിസ് ഓര്‍ക്കസ്ട്രയുടെ അനുഗ്രഹീത കലാകാരന്മാരും ഗ്രെസ് നൈറ്റിന്റെ വേദിയില്‍ ഒന്നിക്കുമ്പോള്‍ യുകെയിലെ സംഗീത പ്രേമികള്‍ക്ക് മയില്‍പീലിപോലെ എന്നുമെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു സംഗീത വിരുന്നാകും ഇക്കുറി ഗ്രെയ്സ് നൈറ്റില്‍ അരങ്ങേറുക . നടന വിസ്മയക്കാഴ്ചകള്‍, ലഘു നാടകം അങ്ങനെ ഭാവരാഗതാളമേളങ്ങള്‍ രസം ചോരാതെയാണ് അനുവാചകര്‍ക്കായി ഈ വര്‍ഷത്തെ ഗ്രെയ്സ് നൈറ്റ് ഒരുക്കിയിരിക്കുന്നത്.
അഞ്ചുമണിക്കൂര്‍ നീളുന്ന ഈ കാലമാമാങ്കത്തിന്റെ അരങ്ങു നിയന്ത്രിക്കാന്‍ എത്തുന്നതും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് സഹിതം നിരവധി വേദികളെ കീഴടക്കിയ പ്രഗത്ഭരായ അവതാരകര്‍ സീമ സൈമണും , വിവേക് ബാലകൃഷ്ണ്ണനും ആണ്, അതു പോലെ തന്നെ കലാഹാംപ്ഷെയറിന്റെ ഊര്‍ജ്വസ്വലരായ പ്രവര്‍ത്തകരാണ് ഗ്രെസ് നൈറ്റിന്റെ അണിയറയില്‍ ചുക്കാന്‍ പിടിക്കുന്നതും.
ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതി വാട്ടര്‍ ലൂവിലെ ഓക്ലാന്റ് കാത്തലിക് സ്‌കൂളി ല്‍ വൈകുന്നേരം നാലുമണിക്കു ഗ്രെയ്സ് നൈറ്റ് 2016 നു തിരിതെളിയും . തികച്ചും സൗജന്യമായി പ്രവേശനം നിശ്ചയിച്ചിരിക്കുന്ന ഈ നിശ്ചയിച്ചിരിക്കുന്ന ഈ കലാസന്ധ്യ വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച രാത്രി പത്തുമണിക്ക് അവസാനിക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത് . സമയക്ലിപ്ത കര്‍ശനമായും പാലിക്കുമെന്ന് സംഘാടക സമതി അറിയിച്ചു . രാവിലെ പത്തുമണിമുതല്‍ നടക്കുന്ന എറണാകുളം സംഗമത്തിന് തുടര്‍ച്ചയായി ആണ് ഈ വര്‍ഷത്തെ ഗ്രെസ് നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത് .
ഗ്രെയ്സ് നെറ്റിന്റെ അത്ഭുത കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ ബിജു മൂന്നാനപ്പള്ളിക്കും , ലോറന്‍സ് ജോസഫിനും , ബോബി ജോര്‍ജിനും ഒപ്പം സാം മാത്യു വീഡിയോ വിഭാഗവും. ബെറ്റര്‍ ഫ്രയിംസ് യുകെയുടെ ഡിജിറ്റല്‍ സ്റ്റുഡിയോയും ഗ്രെയ്സ് നൈറ്റിന്റെ ഡിജിറ്റല്‍ കണ്ണുകളാകും. അതിവിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ഗ്രെയ്സ് നൈറ്റില്‍ കണ്ണിനും കാതിനും മാത്രമല്ല വിരുന്നൊരുക്കുന്നത് നാവിനും വിരുന്നൊരുക്കാന്‍ സൗത്തിന്ത്യന്‍ രുചിഭേദങ്ങളുടെ വൈവിധ്യങ്ങളുമായി ജേക്കബ്‌സ് റെസ്റ്റോറന്റ് കൊവെന്‍ട്രി ഒരുക്കുന്ന ലഘു ഭക്ഷണശാലകള്‍ ഉണ്ടായിരിക്കും . അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ഗ്രെയ്സ് നൈറ്റ് 2016 ന്റ്റെ മുഖ്യ സ്പോണ്‍സര്‍ .
ഓരോ ഗ്രെയ്സ് നൈറ്റും ഒന്നിനൊന്നു വ്യത്യസ്തമാക്കാനാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് , ഈ വര്‍ഷത്തെ ഗ്രെയ്സ് നെറ്റിനായി വളരെ വിപുലമായ ഒരുക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത് . അവസാനവട്ട മിനുക്ക് പണികളില്‍ വ്യാപൃതരാണ് ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ജെയ്‌സണ്‍ ടോം, ജിഷ്ണു ജ്യോതി, ജോയ്‌സണ്‍ ജോയ് , സിബി മേപ്പുറത്ത്, ജെയ്‌സണ്‍ മാത്യു, റെജി കോശി , മനു ജനാര്‍ദ്ദനന്‍ , ആനന്ദവിലാസം,ജോണ്‍സണ്‍ ജോണ്‍ ,രാകേഷ് തായിരി , മനോജ് പിള്ള , മനോജ് മാത്രാടന്‍ , ജോര്‍ജ്ജ് എടത്വാ എന്നിവരടങ്ങിയ സംഘാടകസമിതി .
വിശദ വിവരങ്ങള്‍ക്കായി:
ഉണ്ണികൃഷ്ണന്‍ -07411775410
click on malayalam character to switch languages