1 GBP = 106.79
breaking news

ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ്; ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇടുക്കിക്കാരി യുവതിയെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട പോലീസ് പാഞ്ഞെത്തി രക്ഷിച്ചു

ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ്; ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇടുക്കിക്കാരി യുവതിയെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട പോലീസ് പാഞ്ഞെത്തി രക്ഷിച്ചു

ഇടുക്കി: ആത്മഹത്യ ചെയ്യുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തശേഷം ഉറക്കഗുളിക ക!ഴിച്ച യുവതിയെ പൊലീസ് പാഞ്ഞെത്തി രക്ഷിച്ചു. ഇടുകക്ിയിലാണ് സംഭവം. യുവതി നടത്തുന്ന നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയുടെ പിതാവ് ശകാരിച്ചതിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യക്കു ശ്രമിച്ചത്. സുഹൃത്തായ പൊലീസുകാരന്‍ പോസ്റ്റ്കണ്ട് യുവതിയുടെ സ്ഥലത്തെ പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും അവിടെനിന്ന് എസ്‌ഐ അടക്കമുള്ള സംഘം യുവതിയുടെ താമസസ്ഥലത്തേക്കു പാഞ്ഞെത്തുകയായിരുന്നു.

നൃത്തം പഠിക്കാന്‍ എത്തിയ മകളെ സിനിമയ്ക്കു വിളിച്ചുകൊണ്ടുപോയി എന്നു പറഞ്ഞാണ് പെണ്‍കുട്ടിയുടെ പിതാവ് യുവതിയെ ശകാരിച്ചത്. പെണ്‍കുട്ടി തന്റെ സുഹൃത്തുകൂടി ആയതിനാലാണ് സിനിമയ്ക്കു പോയതെന്നു പറഞ്ഞിട്ടു പെണ്‍കുട്ടിയുടെ പിതാവ് മനസിലാക്കിയില്ലെന്നും സംഭവം തന്റെ മനസാക്ഷിയെ തളര്‍ത്തിയെന്നുമാണ് യുവതി പറഞ്ഞത്. ഇക്കാര്യം ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

തുടര്‍ന്നു യുവതി താന്‍ ആത്മഹത്യ ചെയ്യുകയാണെന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. ഇത് എറണാകുളം സിറ്റി എആര്‍ ക്യാമ്പിലെ എഎസ്‌ഐ ഹരികുമാര്‍ കാണുകയായിരുന്നു. യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു ഹരികുമാര്‍. ഹരികുമാര്‍ ഇക്കാര്യം ഇടുക്കി എസ്പിക്കു കൈമാറി. ഇടുക്കി എസ്പി അതു യുവതിയുടെ സ്ഥലമായ തൊടുപു!ഴയിലെ എസ്പിയെ അറിയിക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more