1 GBP = 106.79
breaking news

വട്ടായിലച്ചന്‍ ഇന്നെത്തും. യു കെ ആത്മീയ ഉണര്‍വ്വിലേക്ക്. മാര്‍ സ്രാമ്പിക്കലിനൊപ്പം അനുഗ്രഹ ശുശ്രൂഷ ‘അഭിഷേക സായാഹ്നം’ നാളെ പ്രസ്റ്റണില്‍..’തണ്ടര്‍ ഓഫ് ഗോഡ് ’25 ന്….

വട്ടായിലച്ചന്‍ ഇന്നെത്തും. യു കെ ആത്മീയ ഉണര്‍വ്വിലേക്ക്. മാര്‍ സ്രാമ്പിക്കലിനൊപ്പം അനുഗ്രഹ ശുശ്രൂഷ ‘അഭിഷേക സായാഹ്നം’ നാളെ പ്രസ്റ്റണില്‍..’തണ്ടര്‍ ഓഫ് ഗോഡ് ’25 ന്….

ജീവിത നവീകരണവും, ആത്മീയ ഉണര്‍വ്വും, രോഗശാന്തിയും തന്റെ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കിക്കൊണ്ട് ജനലക്ഷങ്ങളെ വിശ്വാസത്തിലേക്കു നയിക്കുവാന്‍ ദൈവം ഉപകരണമാക്കുന്ന , കാലഘട്ടത്തിന്റെ വചനപ്രഘോഷകനും, ലോകപ്രശസ്ത വിടുതല്‍ ശുശ്രൂഷകനും സെഹിയോന്‍ ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഇന്ന് (19/10/2016) യുകെയില്‍ എത്തിച്ചേരും.പ്രശസ്ത വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം അസി.ഡയറക്ടറുമായ ഫാ.സാജു ഇലഞ്ഞിയിലും ടീമും ഫാ. വട്ടായിലിനോടൊപ്പം എത്തുന്നുണ്ട്.

ഇന്ന് വൈകിട്ട് ബര്‍മിംങ്ഹാം എയര്‍പോര്‍ട്ടില്‍ എത്തുന്ന ഫാ.വട്ടായിലിനെയും സംഘത്തെയും ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍,ഫാ.ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം വരവേല്‍ക്കും.

നാളെ വ്യാഴാഴ്ച യുകെയുടെ ആത്മീയ ഇടയന്‍ മാര്‍. സ്രാമ്പിക്കലിനെ സന്ദര്‍ശിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി പ്രസ്റ്റണില്‍ എത്തുന്ന ഫാ.വട്ടായില്‍, യുകെയിലെ ഏതൊരു കത്തോലിക്കാ വിശ്വാസിയ്ക്കും ആത്മനിര്‍വൃതി പകരുന്ന ‘അഭിഷേക സായാഹ്നം ‘ ശുശ്രൂഷ കത്തോലിക്കാ സഭയുടെ പുനരുദ്ധാരണത്തിന്റെ നാഴികക്കല്ലായി മാറിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആസ്ഥാനമായ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍. ജോസഫ് സ്രാമ്പിക്കലിനോടൊപ്പം നയിക്കും.

ദൈവം സ്നേഹമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ഈ അനുഗ്രഹ ശുശ്രൂഷ യുകെയില്‍ വരും നാളുകളിലെ ദൈവിക വരദാനങ്ങളുടെ വറ്റാത്ത ഉറവയായി മാറും.

വൈകിട്ട് 5.30 മുതല്‍ ആരംഭിക്കുന്ന ‘അഭിഷേക സായാഹ്നം ‘മാര്‍.ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രത്യേക ദിവ്യബലി, ദിവ്യ കാരുണ്യ ആരാധന , തിരുവചന ശുശ്രൂഷ തുടങ്ങിയവയോടെ രാത്രി 9.30 ന് സമാപിക്കും. രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ പള്ളി വികാരിയുമായ റവ.ഫാ.മാത്യു ചൂരപ്പൊയ്കയില്‍ മുഴുവനാളുകളെയും അഭിഷേക സായാഹ്നത്തിലേക്ക് ഇതിനോടകം സ്വാഗതം ചെയ്തിട്ടുണ്ട്.

21 മുതല്‍ 24 വരെ സെഹിയോന്‍ ശുശ്രൂഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള വളര്‍ച്ചാ ധ്യാനം നയിക്കുന്ന ഫാ . വട്ടായില്‍ 25 ന് ചൊവ്വാഴ്ച ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന , രോഗശാന്തിയും വിടുതലുകളുമായി അത്ഭുതങ്ങളും അടയാളങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന യൂണിവേഴ്സല്‍ മെഗാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ തണ്ടര്‍ ഓഫ് ഗോഡ് ‘ ശുശ്രൂഷയ്ക്കായി ലണ്ടന്‍ ക്രോംലിയില്‍ എത്തും. വിദേശങ്ങളില്‍ നിന്നുപോലും നിരവധിയാളുകള്‍ എത്തിച്ചേരുന്ന തണ്ടര്‍ ഓഫ് ഗോഡ് കണ്‍വെന്‍ഷനിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും സംഘാടകര്‍ വാഹന സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ യുകെ ശുശ്രൂഷകള്‍ക്കായി അഖണ്ഡ ജപമാലകളും ദിവ്യകാരുണ്യ ആരാധനയും ഉപവാസ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സെഹിയോന്‍ കുടുംബം ആത്മീയ അഭിഷേകം പകരുന്ന ശുശ്രൂഷകളിലേക്ക് യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു….പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുന്നു…..

Post Your Comments Here ( Click here for malayalam )

Press Esc to close
show more