1 GBP = 105.62
breaking news

കോളാര്‍ ക്ഷേത്രത്തില്‍ മധ്യവയ്‌സകയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഇരുപത്തഞ്ചുകാരന്‍

കോളാര്‍ ക്ഷേത്രത്തില്‍ മധ്യവയ്‌സകയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഇരുപത്തഞ്ചുകാരന്‍

കോളാര്‍: കര്‍ണാടകയിലെ പ്രശസ്തമായ കോളാര്‍ കൊട്ടലിംഗേശ്വര ക്ഷേത്രത്തില്‍ അമ്പതുകാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമം. ഇരുപത്തഞ്ചുകാരനായ സന്തോഷാണ് കുമാരി എന്ന സ്ത്രീയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സമീപത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നു വെട്ടേറ്റു ചോര വാര്‍ന്ന സ്ത്രീയെ അടുത്തുണ്ടായിരുന്നവര്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം. കൊലപാതകശ്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു കുമാരി. ക!ഴുകിയ വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നതിനിടെ പിന്നില്‍നിന്നു സന്തോഷ് വെട്ടുകയായിരുന്നു. കുമാരിയുടെ നിലവിളി ശബ്ദം കേട്ട് അടുത്തുണ്ടായിരുന്നവര്‍ ഓടിയെത്തി സന്തോഷിനെ പിടികൂടുകയായിരുന്നു.

മല്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കട്ടെ കുമാരി അപകടനില തരണം ചെയ്തിട്ടുണ്ട്. സന്തോഷിനെ കോടതിയില്‍ ഹാജരാക്കി. എന്താണു കുമാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു കാരണമെന്നു വ്യക്തമായിട്ടില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close
show more