1 GBP = 107.72
breaking news

സാക്ഷി മാലിക്കിന് ഇനി സ്വപ്ന മംഗല്യം

സാക്ഷി മാലിക്കിന് ഇനി സ്വപ്ന മംഗല്യം

റിയോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് വെങ്കല മെഡല്‍ സ്വന്തമാക്കി തന്ന സാക്ഷി മാലികിന് ഇനി മംഗല്യ നാളുകള്‍. ഗുസ്തി താരവും സാക്ഷിയുടെ സുഹൃത്തുമായ സത്യവര്‍ധ് കാഡിയനുമായുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടന്നു. അര്‍ജുന അവാര്‍ഡ് ജേതാവായ സത്യവാന്‍ പെഹലേവാനിന്റെ മകനാണ് വരന്‍. സാക്ഷിയുടെ വീട്ടില്‍ വെച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കവെയാണ് സാക്ഷിയും സത്യവര്‍ധും പ്രണയത്തിലാകുന്നത്. സാക്ഷിയേക്കാള്‍ രണ്ട് വയസ്സ് ഇളയതാണ് ഇരുപത്തിരണ്ട്കാരനായ സത്യവര്‍ധ്. 2010 യൂത്ത് ഒളിമ്പിക്‌സ് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സത്യവര്‍ധ്.

ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സാക്ഷി. ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായ സാക്ഷി റെപ്പഷാജെ മല്‍സരത്തിലൂടെയാണ് ജേതാവായത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന നാലാമത്തെ വനിതാ താരമാണ് സാക്ഷി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more