1 GBP = 108.16
breaking news

ബ്രിസ്‌ക കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നാളെ ; അവസരം പാഴാക്കാതിരിക്കൂ…

ബ്രിസ്‌ക കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നാളെ ; അവസരം പാഴാക്കാതിരിക്കൂ…

പലപ്പോഴും മാതാപിതാക്കളും വിദ്യാര്‍ത്ഥികളും കരിയര്‍ ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ സംശയങ്ങളുന്നയിക്കാറുണ്ട് .ചിലര്‍ നിരാശയോടെ പറയാറുണ്ട് ആരെങ്കിലും ഞങ്ങളെ ഗൈഡ് ചെയ്‌തെങ്കില്‍ ഭാവി തന്നെ മെച്ചപ്പെട്ടേനെയെന്ന്.ഈ ആശങ്ക ഒഴിവാക്കാനാണ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഒക്ടോബര്‍ 14ന് ബ്രിസ്‌ക കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.സൗത്ത്മീഡ് സെന്റ് വിന്‍സന്റ് ചര്‍ച്ച് ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന് ഏത് കോഴ്‌സ് തിരഞ്ഞെടുക്കണമെന്ന് കുട്ടികള്‍ക്ക് ഒരു ധാരണ നല്‍കാനാണ് ഈ പരിപാടി നടത്തുന്നത്.മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ ഗൈഡന്‍സ് പരിപാടികള്‍ ഏറെ ഗുണം ചെയ്തതോടെയാണ് വീണ്ടും ഇത്തരം ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ബ്രിസ്‌ക തീരുമാനിച്ചത്.

പ്രോഗ്രാമിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.ഇതൊരു നല്ല അവസരമാണ് .പ്രയോജനപ്പെടുത്തി കരിയറിനെ കുറിച്ച് ശരിയായ ധാരണയുണ്ടാക്കൂ. ഭാവിയില്‍ ദുഖിക്കാതിരിക്കുന്നതിന് വേണ്ടി കൂടിയാണിത് . എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന ഈ ക്ലാസില്‍ പങ്കെടുക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളേയും ക്ഷണിക്കുന്നു.

പരിപാടി നടക്കുന്നത് ഒക്ടോബര്‍ 14ന് വൈകീട്ട് 5.30നാണ്.

സ്ഥലം:

സെന്റ് വിന്‍സന്റ് ചര്‍ച്ച് ഹാള്‍,സൗത്ത്മീഡ്

Post Your Comments Here ( Click here for malayalam )

Press Esc to close
show more