യുകെയിലെ പ്രമുഖ കൂട്ടായ്മകളിലൊന്നായ കുറുമുള്ളൂര്‍ സംഗമം അഭി. മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്താല്‍ അവിസ്മരണീയമായി. യുകെകെസിഎ ആസ്ഥാനത്ത് നടന്ന ഈ വര്‍ഷത്തെ കുറുമുള്ളൂര്‍ സംഗമത്തില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുറുമുള്ളൂര്‍ വാസികളെ സാക്ഷ്യം നിര്‍ത്തി കോട്ടയം അതിരൂപതയുടെ അധ്യക്ഷന്‍ അഭി. മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉത്ഘാടനം ചെയ്തു. യുകെയിലെ സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയുടെ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, യുകെകെസിഎ പ്രസിഡന്റ് ജോസ് മാത്യു മുഖച്ചിറയില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത, കണ്ണിനും കാതിനും മനസിനും കുളിര്‍മയേകിയ നിരവധി കലാ-കായിക മത്സരങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന വിഭവസമൃദ്ധമായ സദ്യ സംഗമത്തിന്റെ മാറ്റ് കൂട്ടി.
യുകെയുടെ ആദ്യകാല കുടിയേറ്റ ചിത്രമെടുത്തു നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യുകെയില്‍ എത്തിയത് കുറുമുള്ളൂര്‍ – അതിരമ്പുഴ പ്രദേശത്ത് നിന്നായിരുന്നു എന്നതിനാല്‍ ആദ്യമേ മുതല്‍ തന്നെ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളില്‍ ഒന്നാണ് കുറുമുള്ളൂര്‍ സംഗമം എന്ന് യുകെകെസിഎ പ്രസിഡന്റ് മാത്യു ജോസ് അനുസ്മരിച്ചു. അത് കൊണ്ട് തന്നെ ഈ കൂട്ടായ്മയെ ശക്തിപ്പെടുത്തുവാനും തളരാതെ മുന്നോട്ട് നയിക്കുവാനും ആര്‍ജ്ജവം കാണിച്ച എല്ലാ മുന്‍ കണ്‍വീനര്‍മാരെയും സ്‌നേഹത്തോടെ സ്മരിക്കുന്നതായി സംഗമത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ സാജന്‍ കട്ടക്കാംതടം പറഞ്ഞു.
കേവലം ഒരു കൂട്ടായ്മ എന്നതിലുപരി സ്വന്തം നാടിന്റെ വികസനത്തിലും നാട്ടുകാരുടെ ഉന്നമനത്തിനും വേദനയും ദാരിദ്രവും അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി കൂട്ടായ്മ നടത്തുന്ന സജീവ ഇടപെടലുകളെ അഭിമാനത്തോടെ ഓര്‍ക്കുന്നതായി അദ്ദേഹം അറിയിച്ചു. ഒരിക്കല്‍ കൂടി സജീവമായ, ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ദിവസം സമ്മാനിച്ചു കൊണ്ട് കുറുമുള്ളൂര്‍ സമാഗമത്തിനു തിരശീല വീണു.
സാജന്‍ കട്ടക്കാംതടം, ജോസ് മാത്യു മുഖച്ചിറ, ജിജി എബ്രഹാം, കുഞ്ഞുമോന്‍ എന്നിവരായിരുന്നു സംഗമത്തിന് നേതൃത്വം നല്‍കിയത്.
click on malayalam character to switch languages